Posts

Showing posts from November, 2025

കോഴിക്കോട് സ്‌കൂട്ടറിൽ ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം; സഹോദരിക്ക് ഗുരുതര പരിക്ക്

Image
  കോഴിക്കോട്:   പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടിൽ ലൈജുവിന്റെ മകൾ ശിവനന്ദയാണ് മരിച്ചത്. സഹോദരി ശിവാനി ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്‌കൂട്ടറിന് പിന്നിലിരുന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യവെ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. പുതിയാപ്പ ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവനന്ദ. പുതിയാപ്പയിൽനിന്നും കണ്ണൂർ റോഡിലേക്ക് പ്രവേശിച്ച സ്‌കൂട്ടറിൽ തലശേരിയിൽനിന്ന് കോഴിക്കോട്ടെക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലായ സ്‌കൂട്ടർ നൂറുമീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി.  പുതിയാപ്പ പള്ളിപ്പറമ്പിൽ ലൈജുവിൻ്റേയും ശ്രുതിയുടേയും രണ്ട് മക്കളിൽ ഇളയവൾ ശിവനന്ദ  പുതിയാപ്പകാർക്ക് സുപരിചിതമാണ് ഇവരെ രണ്ടുപേരേയും.... പഠിക്കാൻ വളരെ മിടുക്കിയായ ശിവനന്ദ പുതിയാപ്പ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് 

ടൂറിസം സാധ്യതയുള്ള കൂരാച്ചുണ്ട് - കല്ലാനോട് ബൈപാസ് റൂട്ടിലാണ് ദുരിതയാത്ര

Image
 മണ്ടോപ്പാറ- അകമ്പടിപ്പാറ-കല്ലാനോട് റോഡിനോട് അവഗണന കൂരാച്ചുണ്ട്:  മലയോരത്തെ 50 വർഷത്തിലേറെ പഴക്കമുള്ള 5, 9 വാർഡുകളിലൂടെയുള്ള മണ്ടോ പ്പാറ - അകമ്പടിപ്പാറ- കല്ലാനോ ട് റോഡിനെ അധികൃതർ അവഗ ണിക്കുന്നതിനാൽ ജനങ്ങളുടെ യാത്രാദുരിതം തുടരുന്നു. കാള ങ്ങാലി- ഓട്ടപ്പാലം- കല്ലാനോട് റോഡിന്റെ ഭാഗമാണ് ഈ റൂട്ട്. 2018ൽ കേന്ദ്ര സർക്കാരിന്റെ സാഗി പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തിയെങ്കിലും ജലസേ ചന വകുപ്പിന്റെ അധീനതയിലു ള്ള മണ്ടോപ്പാറ മേഖലയിലെ പാത വിട്ടു കിട്ടാത്തതാണ് റോഡ് വികസനത്തിന് തടസ്സമായത്. കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള 2.750 കിലോമീറ്റർ ഭാ ഗം ഈ പദ്ധതിയിൽ പൂർത്തീക രിച്ചു. കല്ലാനോട് നിന്നും അകമ്പ ടിപ്പാറ വരെ മേഖല ടാറിങ് വർ ഷങ്ങൾക്ക് മുൻപു നടത്തിയതാ . മണ്ടോപ്പാറ മുതൽ അകമ്പടി പ്പാറ വരെ 1.250 കിലോമീറ്റർ ദൂര ത്തിൽ വാഹന യാത്ര ദുരിതമാ ണ്. മൺ റോഡുള്ള ഭാഗത്ത് മഴ യത്ത് ചെളിക്കുളമാകുന്നതോടെ ഗതാഗതം മുടങ്ങും ബാക്കിയുള്ള മേഖലയിൽ സോളിങ് ചെയ്ത കല്ലുകൾ ഇളകി നശിച്ച നിലയിലാണ്. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയാത്രക്ക് ബുദ്ധിമുട്ടുകയാണ്. പെരുവണ്ണാമൂഴി, ചക്കിട്ടപാറ മേഖലയിൽ നിന്നും...

തോൽക്കാൻ മനസില്ല; വീൽചെയറിലാണ് റീജയുടെ അങ്കം

Image
  മുക്കം: മുക്കം നഗരസഭാ തെരഞ്ഞെടുപ്പിൽ 107 സ്ഥാനാർഥികൾ വിവിധ ഡിവിഷനുകളിൽ മ ത്സരത്തിനിറങ്ങുമ്പോൾ വ്യത്യസ്ത‌യായൊ രു ആളും അതിലുണ്ട്... റീജ തെക്കേപൊയി ൽ. വിധി ശരീരത്തെ തളർത്തിയെങ്കിലും മന കരുത്തുകൊണ്ട് വീൽചെയറിലേറി പ്രതിസ ന്ധികളോടു പടവെട്ടുന്ന ധീര വനിത. കയ്യേരി ക്കൽ ഡിവിഷനിലെ (27) എൻഡിഎ സ്ഥാനാ ർഥിയാണ് റീജ. പത്താം വയസിൽ പോളിയോ രോഗം തളർത്തിയതാണ് റീജയുടെ ചലനശേ ഷിയും സ്വ‌പ്നങ്ങളും. പക്ഷേ വിധിക്കു മുന്നി ൽ തളരാൻ തയാറായില്ല. കന്നിയങ്കത്തിനിറ ങ്ങിയ റീജ വോട്ടു തേടിയെത്തുന്നത് ഇലക്ട്രി ക് വീൽചെയറിലാണ്. ശരീരമാകെ തളർന്നതോടെ അഞ്ചാം ക്ലാസി ൽ പഠനം നിർത്തേണ്ടി വന്നു. തുടർന്ന് കോഴി ക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആ ശുപത്രിയിലുമായി ഏറെ നാളത്തെ ചികിത്സ, കൈകളുടെ ചലനശേഷി തിരിച്ചുകിട്ടിയെങ്കി ലും കാലുകൾക്ക് ഇപ്പോഴും പിണക്കമാണ്. ഇതിനിടെ അച്ഛനെ നഷ്ടമായി. പക്ഷാഘാതം - വന്നതോടെ അമ്മയ്ക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ. മണാശേരിയിൽ തയ്യൽക്കട നടത്തിയാണ് റീജ കുടുംബം പുലർത്തുന്നത്. കൈകൊണ്ടു നിയന്ത്രിക്കാൻ സാധിക്കുന്ന മെഷീൻ ഉപയോ ഗിച്ചാണ് വസ്ത്രങ്ങൾ തയ്ക്കുന്നത്. കാലപ്പഴ ക്കത്തെത്തുടർന്ന് മുച്ചക്ര വാഹനം ഇടയ്ക്കി ടെ ...

കൊയിലാണ്ടിയിൽ നാളെ ഹർത്താൽ

Image
  കൊയിലാണ്ടി: കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ ആദരസൂചകമായി നാളെ കൊയിലാണ്ടി മണ്ഡലത്തിൽ ഹർത്താലാചരിക്കുമെന്ന് ഇടതുമു ന്നണി നേതാക്കൾ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ യാണ് ഹർത്താലാചരിക്കുന്നത്

നോട്ടയ്ക്ക് വോട്ടില്ല

Image
  കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും 'നോട്ട'യ്ക്ക് വോട്ട് ചെ യ്യാനാകില്ല. സ്ഥാനാർഥി പട്ടി കയിലുള്ള ആർക്കും വോട്ട് ചെയ്യാൻ വോട്ടർക്ക് താത്‌പ ര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോ ട്ട് ചെയ്യാനുള്ള അവസരമാ ണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇല്ലാത്തത്. പഞ്ചായത്ത് രാജ്, മുൻസി പ്പാലിറ്റി നിയമങ്ങളിലും ചട്ട ങ്ങളിലും ഭേദഗതി വരുത്താ ത്തതിനാലാണ് നോട്ടയെ (നിഷേധവോട്ട്) സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിക്കാത്തത്.അക്ഷരമാല ക്രമത്തിൽ സ്ഥാനാർഥികളുടെ പേരുക ളും ചിഹ്നങ്ങളുമാണ് ഇവിടെ യുള്ളത്. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോട്ടയെ അംഗീകരിച്ചാൽ ചിലപ്പോൾ സ്ഥാനാർഥികളേക്കാൾ വോ ട്ട് നേടിയാൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് നോട്ട യെ ഉൾപ്പെടുത്താത്തതെന്ന വാദവുമുണ്ട്.

ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ പിരിഞ്ഞ ശേഷം യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചെന്ന്, പരാതി.

Image
  കാസർഗോഡ്:  ഒരുമിച്ച്താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞ ശേഷം യുവാവ് പീഡിപ്പിച്ചതായി പരാതി. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ 37കാരി നൽകിയ പരാതിയിലാണ് കേസെടുത്തത്. ചിത്താരി സ്വദേശി സജീറിനെതിരെയാണ് യുവതി വിദ്യാനഗർ പൊലീസിൽ പരാതി നൽകിയത്. യുവതിയും സജീറും ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാൽ യുവതി പിന്നീട് യുവാവുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരിടത്തേക്ക് താമസം മാറ്റി. പിന്നീട് സജീർ യുവതിയെ താമസസ്ഥലത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.  സ്വന്തം വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടി എറണാകുളത്തേക്കാണ് പോയത്. ഇവിടെ വെച്ച് സജീറിനെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. പിന്നീടാണ് സജീറുമായി തെറ്റുന്നതും യുവതി കാസർകോട്ടേക്ക് തിരികെ വരികയും ചെയ്ത‌ത്. കളനാട്ടെ ക്വാട്ടേഴ്‌സിലായിരുന്നു യുവതി താമസിച്ചിരുന്നത്. സജീർ ഇവിടെയെത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി

ചക്കിട്ടപാറയിൽ സ്വകാര്യഭൂമി താഴ്ന്ന് കുഴി രൂപപ്പെട്ടു

Image
ചക്കിട്ടപാറ :   പഞ്ചായത്തിൽ   പൂഴിത്തോട് സിക്ക് വളവിന് സമീപത്ത് സ്വകാര്യ ഭൂമി താഴ്ന്ന് ഗർത്തം രൂപപ്പെട്ടു. ഇന്നലെ മെഷീൻ ഉപയോഗിച്ച് കാടു വെട്ടുന്നതിനിടെയാണു ചെറുപുള്ളാട്ട് പ്രിൻസിന്റെ ഭൂമിയിൽ ഗർത്തമുണ്ടായത്. കാടുവെട്ടുമ്പോൾ തൊഴിലാളി നിന്ന മേഖലയിൽ പെട്ടെന്ന് കുഴിഞ്ഞു പോകുകയായിരുന്നു. സമീ പത്തെ കയ്യാലയിൽ പിടിച്ചതി നാൽ തൊഴിലാളി രക്ഷപ്പെടുക യായിരുന്നു. 5 മീറ്ററോളം ഭൂമി താഴ്ന്നു. മുൻപ് ഈ ഭാഗത്ത് വലിയ മാവ് ഉണ്ടായിരുന്നതായി പറയുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

Image
  ഷീന റോബിൻ @ ചക്കിട്ടപാറ പഞ്ചായത്ത് 7-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ഷീന റോബിൻ സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മ മഹിളാ കോൺഗ്രസ് പ്രവർത്തക. 2015- 2020 കാലത്ത്  ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ജനകീയായ വനിത മെമ്പർ.  സൗമ്യമായ പെരുമാറ്റം കൊണ്ട് പൊതുജന സമ്മത പ്രാസംഗിക സംഘാടന മികവ്.  സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സമയോചിതമായ ഇടപെടലുകൾ. ആതുര ശുശ്രൂഷാരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ.  വാർഡ് ഏഴിലെ കുടുംബശ്രീ എഡിഎസ് തൊഴിലുറപ്പ് മേറ്റ്  ഓടി ചക്കിട്ടപ്പാറ ഏരിയ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.  സാധാരണക്കാർക്കിടയിൽ  നാട്ടുകാരി വാർഡിന്റെവികസനത്തിനും മുതുകാടിന്റെ വളർച്ചയ്ക്കും നിങ്ങളിൽ ഒരാളായി ഞാനുണ്ടാകും. എന്റെ വാർഡിന്റെ ജനങ്ങളുടെ ഏത് പ്രശ്നത്തിലും ഞാൻ ഉണ്ടാവും. അവരിൽ ഒരാളായി മലയോരത്തെ കർഷകന്റെയും അവരുടെ പ്രശ്നങ്ങളും അവർക്കായി സംസാരിക്കാൻ എന്റെ വാർഡിലെ ഓരോരുത്തരും എന്റെ പ്രിയപ്പെട്ടവരായി ഞാൻ ചേർത്തു നിർത്തും. കഴിഞ്ഞ 20 വർഷമായി വികസന മുരടിപ്പിൽ തുടരുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ വികസനത്ത...

പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേത്; കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയിൽ

Image
 തലശേരി : പണി പൂർത്തിയാകാത്ത കെട്ടിടത്തില്‍നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ എഴുപത്തിയേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.ജൂബിലി റോഡില്‍ കാന്തലാട്ട് പള്ളിക്കു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള കുഴിയില്‍നിന്നാണ് ഇന്നലെ രാത്രിയില്‍ അസ്ഥികൂടവും സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ആറു മാസം മുമ്പ് കാണാതായ സേലം ആത്തൂർ സ്വദേശിനി ധനുകോടിയുടെ (63) മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ധനുകോടിയുടെ ഭർത്താവ് അമ്പഴകനെ (77) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. അമ്പഴകൻ-ധനുകോടി ദമ്പതികള്‍ തലശേരിയിലാണ് താമസിച്ചിരുന്നത്. ഇവർക്ക് നാല് മക്കളാണ്. ആറു മാസം മുമ്പ് രണ്ട് മക്കള്‍ പഴയങ്ങാടിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ട്. രണ്ട് പേർ സേലത്താണുള്ളത്. ആറു മാസം മുമ്പാണ് ധനുകോടിയെ കാണാതായത്. അമ്പഴകൻ ഒറ്റയ്ക്ക് മക്കളെ കാണാൻ പഴയങ്ങാടിയില്‍ ചെന്നിരുന്നു. അന്ന് അമ്മയെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അമ്മയെ പൈസ കൊടുത്ത് നാട്ടിലയച്ചുവെന്നാണ് അമ്പഴകൻ മക്കളോടു പറഞ്ഞത്. സംശയം തോന്നിയ മക്കള്‍ നാട്ടില്‍ അന്വേഷിച്ചുവെങ്കിലും അവ...

സ്കൂൾ ബസ് ഫീസ് നൽകാത്ത കുട്ടിയെ ഇന്ന് മുതൽ ബസ്സിൽ കയറ്റരുത്, മാനേജ്‌മെന്റിന്റെ ഓർഡർ

Image
 "ജോലി പോയാലും വേണ്ടില്ല, ആ കുഞ്ഞിനെ വിഷമിപ്പിക്കില്ല"! എന്ന് സ്കൂൾ ബസ് ഡ്രൈവർ  രാവിലെ സ്കൂളിൽ നിന്ന് കർശന നിർദ്ദേശം: ഫീസടയ്ക്കാത്ത കുട്ടിയെ ബസിൽ കയറ്റരുത്. ഒരു ഡ്രൈവറെന്ന നിലയിൽ, എനിക്ക് അനുസരിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന എനിക്ക് ഒരു കുഞ്ഞ് സങ്കടപ്പെടുന്നത് കാണാൻ വയ്യ. ബസ് സ്റ്റോപ്പിൽ, ഒന്നുമറിയാതെ പുഞ്ചിരിച്ച്, സന്തോഷത്തോടെ തുള്ളിച്ചാടി കൈ കാണിക്കുന്ന എട്ട് വയസ്സുകാരി. ആ നിഷ്കളങ്കത കണ്ടിട്ട് വണ്ടി നിർത്താതെ പോകാൻ എന്റെ മനസ്സ് വന്നില്ല. ഞാൻ അവളെ കയറ്റി. മാനേജ്‌മെന്റിന്റെ വഴക്കും ശമ്പളം പിടിക്കലും ഉറപ്പാണ്. എന്നാലും ഞാൻ ചെയ്തത് ശരിയാണ്. കാശിന്റെ പേര് പറഞ്ഞ് ആ കുഞ്ഞുമനസ്സിനെ വഴിയിൽ തനിച്ചാക്കിയാൽ, ആ ക്രൂരതയുടെ ഫലം കൊണ്ട് ചോറുണ്ടാൽ അത് തൊണ്ടേന്ന് ഇറങ്ങില്ല! ദൈവത്തിന് പോലും പൊറുക്കാനാവാത്ത കാര്യമാണത്. വൈകുന്നേരം മാതാപിതാക്കൾ ഫീസടച്ചു, പ്രശ്നം തീർന്നു. പോകുമ്പോൾ, ചിരിച്ച് കൈവീശിയ ആ കുഞ്ഞാണ് എന്റെ അന്നത്തെ ശമ്പളത്തേക്കാൾ വലുതെന്നു ബസ് ഡ്രൈവർ പറഞ്ഞു

പ്രചാരണരംഗത്ത് വേറിട്ട ശൈലിയുമായി എഎപി സ്ഥാനാർഥി

Image
  കോഴിക്കോട്: അരയും തലയും മുറുക്കി ഒരു തെരഞ്ഞെടുപ്പ് അങ്ക ത്തിനിറങ്ങുമ്പോൾ അത് ഏറ്റവും മികച്ചരീതിയി ൽ തന്നെ വേണം. വി ജയം മാത്രം ല ക്ഷ്യം വച്ച് പ്രചാര ണരംഗത്ത് വേറിട്ട പാതസൃഷ്ടിക്കു ക യാണ് കോഴിക്കോട് കോർപറേഷനിലെ വാർഡ് 24 കുടിൽതോടി ൽ നിന്നും മത്സരിക്കുന്ന ഡേവി ഡ് കാർത്തിക് ആന്റണി ഐടി പ്രഫഷണലായ ഇദ്ദേ ഹത്തിന്റെ പ്രചാരണ രീതിയും അത്തരത്തിലുള്ളതാണ്. വോട്ടർ മാർക്ക് പറയാനുള്ള കാര്യങ്ങൾ താൻ തയ്യാറാക്കിയ വെബ് സൈ റ്റിലേക്ക് അയപ്പിച്ച് വാർഡിലെ പ്രശ്‌നങ്ങൾ ക്രോഡീകരിക്കുക യാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പാ യാൽ വോട്ടർമാരുടെ പ്രശ്‌നങ്ങ ൾ കേൾക്കാൻ നിരവധിപേർ എത്തും.എന്നാൽ അതുപോലെ മ റക്കുകയും ചെയ്യും.എന്നാൽ അ തിൽ നിന്നും വ്യത്യസ്ത മായി വോട്ടർമാരുടെ പ്രശ്‌നങ്ങൾ രേഖക ളാക്കി അടുത്ത ഭര ണസമിതിക്ക് മുന്നി ൽ എത്തിക്കുക എ ന്ന ലക്ഷ്യമാണ് ഇദ്ദേ ഹത്തിന് മുന്നിലുള്ള ത്. അതിനുള്ള പ്രയത് നത്തിലാണ് ഇദ്ദേഹം. എഎപി സ്ഥാനാർഥിയായാണ് ഡേവിഡ് മൽസരരംഗത്തിറങ്ങു ന്നത്. തന്നെ കുറിച്ചുള്ള ആമുഖ മുൾപ്പെടെ തയ്യാറാക്കി വോട്ടർ മാർക്ക് അവരുടെ പ്രശ്‌നങ്ങൾ അറിയിക്കാനുള്ള വേദിയൊരു ക്കിയാണ് ഡേവിഡ് മത്സരരംഗ ത്തിറങ്ങുന്നത്. വിജയിക്കുമെന്ന പ്രതീക്ഷ...

ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിൽ ഇവർ സ്ഥാനാർഥികൾ

Image
  വാർഡ് 1. പന്നിക്കോട്ടൂർ- നിഷ ഷിജു കല്ലുങ്കൽ (യുഡിഎഫ്), സി. രജില (എൻഡിഎ), സ്വാതി മിഥുൻ (എൽഡിഎഫ്),  2. ചെമ്പനോട-ജിൻസി മനോജ് (യുഡിഎ ഫ്), മിനി സിബിച്ചൻ (എൽഡി എഫ്), സെമിലി (സ്വത.),  3. കുറത്തിപ്പാറ-ജിനീഷ് കല്ലുംപുറത്ത് (ജിക്കു, യുഡിഎഫ്), തോമസ് (സ്വത.), ലിബു തോമസ് (എൽ ഡിഎഫ്), സബിൽ (എൻഡിഎ),  4. പൂഴിത്തോട്- അൽഫോൻസ (എൽഡിഎഫ്), മോളി ആയിത്ത മറ്റം (യുഡിഎഫ്), മോളി കരിമാ ന്തടത്തിൽ (സ്വത), മോളി പുര യിടത്തിൽ (സ്വത.),  5. ചെങ്കോട്ട ക്കൊല്ലി- മണി പാട്ടാളി (യുഡിഎ ഫ്), സതീഷ് (എൻഡിഎ), പി.സി. സുരാജൻ (എൽഡിഎഫ്),  6. ഇളങ്കാട്- ജിതേഷ് കുറ്റിലാട്ട് (മുതുകാ ട്, സ്വത.), ജിതേഷ് മുതുകാട് (യു ഡിഎഫ്), രനീഷ് (എൻഡിഎ), വർഗീസ് (ഷാജു) കോലത്തുവീ ട്ടിൽ (എൽഡിഎഫ്),  7. മുതുകാട്- ബിന്ദു വത്സൻ (എൽഡിഎ ഫ്), വനജ (എൻഡിഎ), ഷീന റോബിൻ (യുഡിഎഫ്),  8. പ്ലാന്റേഷൻ-കെ.കെ. ഷീബ (എൽ ഡിഎഫ്), രഞ്ജിനി സുനിൽ (യു ഡിഎഫ്),  9. നരിനട- ജോസ് ചെറുവള്ളിൽ (യുഡിഎഫ്), ബിന്ദു സജി (എൽഡിഎഫ്), ശിവദാ സൻ (എൻഡിഎ),  10. അണ്ണക്കുട്ടൻ ചാൽ- നുസ്രത്ത് ടീച്ചർ (യു ഡിഎഫ്), ബിന്ദു (എൻഡിഎ), വി.കെ. വത്സ (എൽഡിഎഫ്),  11. പെ...

നീർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം പതിവാകുന്നു.

Image
  കുറ്റ്യാടി:  നിർത്തിയിട്ട വാഹന ങ്ങളിൽനിന്ന് രാത്രിയിൽ ബാറ്ററി മോഷണം പോകുന്നത് തുടർക്ക ഥയാവുന്നു. കുറ്റ്യാടി, പാലേരി, തൊട്ടിൽപ്പാലം പ്രദേശങ്ങളി ലാണ് ബാറ്ററി മോഷ്ടാക്കളു ടെ എണ്ണം വർധിച്ചിരിക്കുന്നത്. പകൽ ഓട്ടം കഴിഞ്ഞ് വർഷോ പ്പ്, കടകൾ, ഓഡിറ്റോറിയം തുട ങ്ങിയ സ്ഥലങ്ങളിൽ നിർത്തിയി ടുന്ന ടിപ്പർലോറികൾ, ജീപ്പുകൾ തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററികളാണ് വ്യാപകമായി മോഷ ണം പോകുന്നത്. വെള്ളിയാഴ്ച കുറ്റ്യാടി മെ ഹ്ഫിൽ ഓഡിറ്റോറിയത്തിൻ്റെ പരിസരത്ത് പാർക്ക് ചെയ്ത പ്രമോദ് കൈച്ചിൽ എസ്, ബർ ക്ക സുമേഷിന്റെ ഉടമസ്ഥത യിലുള്ള ടിപ്പർലോറികളിലെ ബാറ്ററികളാണ് മോഷ്ടാക്കൾ അഴിച്ചുമാറ്റിക്കൊണ്ടുപോയിരി ക്കുന്നത്. ആഴ്ചകൾക്കുമുൻപ് പാലേരി യിൽനിന്നും മൂന്ന് വാഹനങ്ങളി ലെ ബാറ്ററികളാണ് മോഷ്ടാക്കൾ അപഹരിച്ചത്. ദിവസങ്ങൾക്കുമുൻപ് മരുതോങ്കരയിൽനിന്ന് രണ്ട് ബാറ്ററികൾ നഷ്ടപ്പെട്ടി രുന്നു. കഴിഞ്ഞദിവസം തൊ ട്ടിൽപ്പാലം വർക്ക്ഷോപ്പിൽ നിർ ത്തിയ ജീപ്പുകളുടെ രണ്ട് ബാറ്റ റികളാണ് അപഹരിച്ചത്. ഹെൽ മെറ്റുകൊണ്ട് തലമറച്ച് പാലേരി പള്ളിക്ക് സമീപത്തെ കട്ടകൾ നിർമിക്കുന്ന സ്ഥലത്തുനിന്നും ടി പ്പർലോറിയിലെ ബാറ്ററി മോഷ്ടാ ക്കൾ അഴിച്ചെടുക്കുന്നത് സിസി ടിവിയ...

അസുഖ ബാധിതനായ അച്ഛൻ ആശുപത്രിയിലായതിന് പിന്നാലെ മകൻ ജീവനൊടുക്കി; മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു

Image
  കോഴിക്കോട് :  അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു. മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു. കോഴിക്കോട് മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി ബാലൻ, മകൻ ജിതേഷ്(42) എന്നിവരാണ് മരിച്ചത് കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാലൻ മൊടക്കല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ്സൂചന .പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു.  സത്യവതിയാണ് ബാലന്റെ ഭാര്യ. മറ്റുമക്കൾ: ബിജേഷ്(അസി. പ്രൊഫസർ, മുചുകുന്ന് ഗവ. കോളേജ്), സബിത(അധ്യാപിക, വയനാട് വാരമ്പറ്റ ജിവിഎച്ച്എസ്എസ്). മരുമക്കൾ: ലസിത, അഡ്വ. രഞ്ജിത്ത് കുമാർ.

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Image
  കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ  മെയ്ത്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.  2005-ലാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ൽ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോൺഗ്രസിൻ്റെ എൻ. സുബ്രഹ്മണ്യനെ ജമീല പരാജയപ്പെടുത്തിയത്. അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തിൽ ജമീല. ഭർത്താവ് കാനത്തിൽ അബ്ദു‌റഹ്‌മാൻ, മക്കൾ: അയ്റീജ് റഹ്‌മാൻ, അനൂജ.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

Image
എലിസബത്ത് പി ജെ (ലിന്റ) @ ചക്കിട്ടപാറ പഞ്ചായത്ത് 15-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ചക്കിട്ടപാറ:  ചക്കിട്ടപാറ  ഗ്രാമ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി എലിസബത്ത് പി ജെ (ലിന്റ) സ്വന്തം നാട്ടിൽ ജനിച്ചുവളർന്ന് സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ജീവിക്കുന്ന ഒരു വീട്ടമ്മ. അതോടൊപ്പം ഒരു കോൺഗ്രസ് പ്രവർത്തക, പൊതുജന സമ്മത നേതൃപാടവം സംഘാടനമികവ്, സൗമ്യമായ പെരുമാറ്റം,  നാട്ടുകാരുടെ മുഴുവൻ പ്രിയപ്പെട്ടവൾ ആയി മാറാൻ എലിസബത്തിന് കഴിഞ്ഞു. ജാഡകൾ ഒന്നുമില്ലാത്ത ഒരു തനി നാടൻ പുറത്തുകാരി. ഹൃദ്യമായ വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്ന എലിസബത്തിന് ആ വാർഡിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എലിസബത്ത് പി ജെ (ലിന്റ) പറയുന്നു👇🏻👇🏻   കഴിഞ്ഞ കുറേ നാളുകളായി എന്റെ നാട് ഉൾപ്പെടുന്ന ഈ വാർഡ് വികസനത്തിൽ ഏറെ പിന്നോട്ട് പോയിരിക്കുകയാണ്. ഇവിടെ ജീവിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുകയാണ്. ആ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഞാനും ഉണ്ടാകും അവരിൽ ഒരാളായി. കഴിഞ്ഞ 20 വർഷമായി ചക്കിട്ടപ്പാറ ഗ്രാമപ...

ചെമ്പ്ര സ്വദേശിയുടെ കരുത്തിൽ ദേശീയ ജൂനിയർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മിന്നും ജയം

Image
ചക്കിട്ടപാറ:    ഗോവക്കെതിരായ ദേശീയ ജൂനിയർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ് മത്സരത്തിൽ കേരളം നേടിയ 9 ഗോളുകളിൽ 2 ഗോളുകൾ ചെമ്പ്ര കോടേരിച്ചാൽ സ്വദേശി ശ്രേയ എം എസ് സ്വന്തമാക്കി. മികച്ച ആത്മവിശ്വാസത്തോടെ കളിച്ച ശ്രേയയുടെ പ്രകടനം മത്സരത്തിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു. ചക്കിട്ടപ്പാറ ടാലെന്റ് ഫുട്ബോൾ സ്കൂൾസിലൂടെയാണ് ശ്രേയയുടെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ടാലെന്റ് ഫുട്ബോൾ സ്കൂൾസ് ചക്കിട്ടപ്പാറയിലെ ഷിന്റോ കെ എസ് കല്ലാനോട് ആണ് ശ്രേയയുടെ ആദ്യ കോച്ച്. TFS ചക്കിട്ടപ്പാറ കോച്ചുമാരായ ജിഷ്ണുയും യദുയും ശ്രേയയുടെ പ്രകടനം മികവുറ്റതാക്കാൻ മികച്ച പിന്തുണ നൽകി. സഹോദരൻ അമിത്തും, ശ്രേയയുടെ ക്ലബ്ബായ Iconic FC വെങ്ങപ്പറ്റയും അവളുടെ മുന്നോട്ടുള്ള വിജയയാത്രയിൽ പ്രധാന പങ്കുവഹിക്കുന്നു. നിലവിൽ ശ്രേയ കണ്ണൂർ സ്പോർട്സ് ഡിവിഷൻ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പൊതുപ്രവർത്തകനായ കോടേരിച്ചാലിലെ മനോജ് എടാണി – ഷീബ മനോജ് ദമ്പതികളുടെ മകളാണ് ശ്രേയ എം എസ്.

പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ മനുഷ്യൻ്റെ അസ്ഥികൂടം; യുവതിയുടേതെന്ന് സംശയം

Image
  തലശ്ശേരി: തലശ്ശേരിയിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയുടേതാണെന്നാണ് സംശയിക്കുന്നത്. ഇവരുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. യുവതിയെ ഏറെ നാളായി കാണാനില്ലായിരുന്നു.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

Image
  കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 9.45 ഓടെയാണ് സംഭവം.   അഞ്ച് യൂണിറ്റ് ഫയർഫോഴ്ണ് എത്തിയാണ് തീ അണയ്ക്കുന്നത്. കെട്ടിടത്തിൽ എട്ട് നിലയിൽ വരെ മാത്രമാണ് രോഗികളുള്ളത്. ഇവരെ പുറത്തേക്ക് മാറ്റി. ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. എ സി പ്ലാന്‍റ് ഇൻസ്റ്റാൾ ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. ഒരു ഭാഗത്തെ തീ അണച്ചു.

ചക്കിട്ടപാറയിൽ വിമതസ്ഥാനാർഥിയെ കോൺഗ്രസ് പുറത്താക്കി

Image
ചക്കിട്ടപാറ:  ചക്കിട്ടപാറ പഞ്ചായത്തിൽ രണ്ടാംവാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ മത്സ രിക്കുന്ന മുൻ കോൺഗ്രസ് പഞ്ചായത്ത് മെമ്പർ കൂടിയായ സെമിലി സുനിലിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറ ത്താക്കിയതായി ഡിസിസി പ്രസിഡൻ്റ് അറിയിച്ചു. വാർഡിൽ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ പ്രചാരണം നടത്തുകയാണ് സെമിലി സുനിൽ ചെയ്യുന്നതെന്ന് മണ്ഡലം പ്രസിഡൻറ് റെജി കോച്ചേ രി പറഞ്ഞു

കർഷകർ വിധിയെഴുതുന്ന ചക്കിട്ടപാറ

Image
  ചക്കിട്ടപാറ:   കാർഷികമേഖലയുടെ മലയോരമണ്ണ് അടുത്തകാലത്തെല്ലാം തുടർച്ചയായി എൽഡി എഫിനെയാണ് തുണച്ചത്. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് രൂപംകൊ ണ്ടതിനുശേഷം യുഡിഎഫായിരുന്നു ദീർഘകാലം പഞ്ചായത്ത് ഭരിച്ചത്. 2005-10 ഭരണസമിതിയിൽ ഇരുമുന്നണിക്കും കക്ഷിനില തുല്യമായി. നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു ഡിഎഫിനും ലഭിച്ചു. 2010 മുതൽ പി ന്നീടുണ്ടായ മൂന്ന് ഭരണ സമിതിയിലും എൽഡിഎ ഫിനുതന്നെയാ ണ് ഭരണം കിട്ടി യത്. 2020-  k .സുനിൽ പ്ര സിഡന്റായ 15 അംഗ എൽഡിഎഫ് ഭരണസമിതിയിൽ എൽഡിഎഫിന് പത്തു സീറ്റും പ്രേതിപക്ഷത്തായ യുഡിഎഫിന് അഞ്ചു സീറ്റുമാണ് ഉണ്ടായിരുന്നത്. ഇത്ത വണ പുനഃക്രമീകരണത്തിൽ ഒരു വാർഡ് വർധിച്ചു. നേരത്തേയു ണ്ടായിരുന്ന വാർഡുകളുടെ ഘട നയ്ക്കും മാറ്റം വന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാസംവ രണമാണ്. ഏറെക്കാലമായി ജന പ്രതിനിധിയായി തുടരുന്ന നിലവി ലെ പ്രസിഡന്റ് ഇത്തവണ മത്സര രംഗത്തില്ല. മുൻ പഞ്ചായത്ത് പ്ര സിഡന്റും മുൻ ജില്ലാപഞ്ചായത്തം ഗവുമായ സുജാത മനക്കൽ ജനവിധിതേടുന്നുണ്ട്. ജനവാസമേഖലയിൽ ഇറങ്ങു ന്ന എല്ലാ വന്യമൃഗങ്ങളെയും കൊ ല്ലാനും അതിനായി ഷൂട്ടർമാരെ നി യോഗിക്കാനും തീരുമ...

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ; കൊല്ലപ്പെടുമെന്ന് 100% ഉറപ്പുണ്ടായിട്ടും മരണത്തിന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് നടന്നുകയറിയ ധീരൻ.

Image
  നവംബർ 26-ന്റെ ആ കറുത്ത രാത്രിയിൽ, വെടിയൊച്ചകൾക്കും സ്ഫോടനങ്ങൾക്കും നടുവിൽ നിന്ന് ആ വയർലെസ്സ് സന്ദേശം മുഴങ്ങി. അത് വെറുമൊരു ഉത്തരവായിരുന്നില്ല; തന്റെ കൂടെയുള്ളവരെ സുരക്ഷിതരാക്കാൻ സ്വന്തം ജീവൻ ബലികൊടുക്കാൻ തയ്യാറായ ഒരു നായകന്റെ അന്ത്യാഭിലാഷമായിരുന്നു അത്. മലയാളികളുടെ കൂടെ അഭിമാനമായ ധീര സൈനികൻ കോഴിക്കോട്ടുകാരൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ! കോഴിക്കോടിന്റെ മണ്ണിൽ വേരുകളുള്ള, ബാംഗ്ലൂരിൽ വളർന്ന സന്ദീപിന് യൂണിഫോമിനോടുള്ളത് വെറുമൊരു ഇഷ്ടമായിരുന്നില്ല, അതൊരു ഭ്രാന്തമായ ആവേശമായിരുന്നു. നേവിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ അവൻ തളർന്നില്ല. മകനെ നഷ്ടപ്പെടുമോ എന്ന് ഭയന്ന് എതിർത്ത മാതാപിതാക്കളുടെ കണ്ണീരിന് മുൻപിലും അവൻ പതറിയില്ല. ഒടുവിൽ, നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെ അവൻ തന്റെ സ്വപ്നത്തിലേക്ക് നടന്നു കയറി. കാർഗിൽ യുദ്ധമുഖത്തും, കൊടും തണുപ്പുള്ള സിയാച്ചിനിലും, കമാൻഡോ പരിശീലന കളരികളിലും അവൻ സ്ഫുടം ചെയ്തെടുക്കപ്പെട്ടു. പക്ഷെ, വിധിയവനെ കാത്തുവെച്ചത് മുംബൈയിലെ താജ് ഹോട്ടലിന്റെ ഇരുണ്ട ഇടനാഴികളിലേക്കായിരുന്നു. 2008 നവംബർ 26. മുംബൈ നഗരം വിറങ്ങലിച്ചു നിൽക്കുന്നു. താജ് ഹോട്ടൽ അക്ഷരാർത്ഥത്തിൽ ഒരു മരണക്കോട്ടയായ...

പേരാമ്പ്രയിൽ മരം മുറിയന്ത്രം കഴുത്തിൽ പതിച്ചു മരംവെട്ടുകാരന് ദാരുണാന്ത്യം.

Image
  പേരാമ്പ്ര:  ചെറുവണ്ണൂർ കാരയിൽ നട സ്വദേശി കരുവൻചാലിൽ ചോയി (78) ആണ് മരിച്ചത്.പേരാമ്പ്ര ചെറുവണ്ണൂരിൽ ഇന്നുച്ചയോടെ ആയിരുന്നു സംഭവം.മുറിച്ചിട്ട മരം ചെറിയ കഷണം ആക്കുമ്പോൾ യന്ത്രം അബദ്ധത്തിൽ കഴുത്തിൽ കൊള്ളുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹം സംഭവ സ്ഥലത്തുതന്നെ കുഴഞ്ഞുവീണു. ഭാര്യ പരേതയായ മീനാക്ഷി. മക്കൾ രാജൻ, ദിനേശൻ ,ഷോളീസ്, സത്യഭാമ.മരുമക്കൾ ബാബു (കൈപ്രം) ബിന്ദു കരുവൻ ചാലിൽ (തുറയൂർ) ശ്രീജ (മുക്കാളി) പ്രിയങ്ക (കൂത്താളി).

കൂരാച്ചുണ്ടിൽ സാമൂഹിക വിരുദ്ധർ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചു.

Image
  കൂരാച്ചുണ്ട്: കൂരാച്ചുണ്ട്  പഞ്ചായത്ത് അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജോൺസൺ തേനമാക്കലിൻ്റെ  തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബഹുവർണ ഫ്ളെക്സ് ബോർഡ് നശിപ്പിച്ചതായി പരാതി. ഓട്ടപാലം  പനച്ചിക്കൽ കോളനി  സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്സാണ് 2 ദിവസം മുൻപ്  സമൂഹവിരുദ്ധർ നശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് ആണ്ഫ്ളെ്ക്സ്  ബോർഡ് സ്ഥാപിച്ചത്. ഏതുവിധേനയും അക്രമസംഭവങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇവർക്കുള്ളതെന്നാണ് ആക്ഷേപം. രാത്രിയുടെ മറവിൽ പ്രചരണ പോസ്റ്ററുകൾ നശിപ്പിച്ച സമൂഹ്യ വിരുദ്ധരുടെ ഹീനമായ നടപടിക്കെതിരെ യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

Image
ജിനീഷ് കല്ലുംപുറത്ത് (ജിക്കു)@ ചക്കിട്ടപാറ പഞ്ചായ3ത്ത് 3-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർഥി. ജിനീഷ് കല്ലുംപുറത്ത് ജിക്കു എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പൊതുസമ്മതനായ സ്ഥാനാർത്ഥി.  നീണ്ട കാലങ്ങളായി പൊതുപ്രവർത്തകൻ എന്ന നിലയിൽ നാട്ടിലെ സുപരിചിതൻ. കർഷകരും കർഷക തൊഴിലാളികളും മറ്റ് ഇതര തൊഴിലാളികളും സാധാരണക്കാരും ജീവിക്കുന്ന കർമ്മഭൂമിയിൽ അവരുടേതായ പ്രശ്നങ്ങൾക്ക് ഒപ്പം ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ. കലാസാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം സംഘാടക മികവ് പൊതുജന സമ്മതൻ സാധാരണക്കാരോട് തോളോട് തോൾ ചേർന്ന് മലയോര ജനതയുടെ പ്രശ്നങ്ങളിൽ അവർക്കൊപ്പം നിലനിന്നു പോകുന്നു. നാടിന്റെ സുഖത്തിലും ദുഃഖത്തിലും എന്നും നാട്ടുകാർക്ക് ഒപ്പം നിൽക്കുന്ന ജനകീയ നേതാവ്.അവരിൽ ഒരാളായി കഴിഞ്ഞ 20 വർഷമായി ചക്കിട്ടപ്പാറയിലെ ജനങ്ങളെ പറഞ്ഞു പറ്റിച്ച അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ ഇടതുപക്ഷ ഭരണസമിതിയെ പുറത്താക്കി, ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്...

ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത് കോഴിക്കോട് സ്വദേശികൾ; അഞ്ച് പേരെയും സുരക്ഷിതമായി താഴെയിറക്കി

Image
  ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിംങ്ങിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിതമായി താഴെയിറക്കി. കോഴിക്കോട് സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളും സംഘത്തിലുണ്ട്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് സഞ്ചാരികളെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു. ക്രെയിനിന്റെ തകരാണ് സ്കൈ ഡൈനിംങ്ങിൽ കുടുങ്ങിക്കിടക്കാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിനോദസഞ്ചാരികൾ സ്പെ ഡൈനിങ്ങിൽ കുടുങ്ങിയത്. നാലരയോടെയാണ് അഞ്ച് പേരെയും താഴെയിറക്കിയത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികൾ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുൻപാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ആദ്യഘട്ടത്തിൽ സ്കൈ ഡൈനിങ് അധികൃതർ ഫയർഫോഴ്‌സ് സഹായം തേടിയിരുന്നില്ല. ഇതാണ് രക്ഷാപ്രവർത്തനം നീണ്ടുപോകാനിടയാക്കിയത്.

കൂരാച്ചുണ്ട് / ചക്കിട്ടപാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജമദ്യ നിർമാണം തകൃതി

Image
  കൂരാച്ചുണ്ട് / ചക്കിട്ടപാറ:  തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂരാച്ചുണ്ട്,  ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വ്യാജമദ്യ നിർമാണം തകൃതി. എക്സൈസ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നില്ലെന്നും പരിശോധന കർശനമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വിദേശ മദ്യം വാങ്ങി കൊണ്ടു വന്ന് വിൽപന നടത്തുന്ന സംഘവും കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തിന്റെ  വിവിധ അങ്ങാടികൾ കേന്ദ്രീകരിച്ച്  സജീവമാണ്.  കൂരാച്ചുണ്ട് പഞ്ചായത്തിലെ  27-ാം മൈൽ, കിളികുടുക്കി, മണിച്ചേരി, കാറ്റുള്ളമല, നമ്പികുളം, ഇടിഞ്ഞകുന്ന്, കരിയാത്തും പാറ, കക്കയം മലമുകളിൽ വ്യാജ വാറ്റ് നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. കൂടാതെ ഓട്ടപ്പാലം, വട്ടച്ചിറ ശങ്കരവയൽ, കാളങ്ങാലി, കല്ലാനോട്, താന്നിയാംകുന്ന്, കേളോത്തുവയൽ ഭാഗങ്ങളിലും മദ്യ ലോബി പിടിമുറുക്കിയതായി നാട്ടുകാർ പറയുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ നരിനട, പെരുവണ്ണാമൂഴി, മുതുകാട്, ചെമ്പനോട, പൂഴിത്തോട്, ചക്കിട്ടപാറ തുടങ്ങിയ ഭാഗങ്ങളിൽവ്യാജ മദ്യ വിൽപന നടക്കുന്നതായി നാട്ടുകാർ പറഞ്ഞു എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്. വനം അതിർത്തി മേഖലകളും ഉൾനാടൻ ഗ്രാമ പ...

പേരാമ്പ്ര ബസ്റ്റാൻറ് ബസ് മുറിച്ചു കടക്കുന്നിടെ തട്ടി യുവാവിന് ഗുരുതര പരിക്ക്

Image
  പേരാമ്പ്ര: പേരാമ്പ്രയിൽ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി സ്വദേശിയായ എംഎം സ്ട്രീറ്റ് ശ്രീരഞ്ജിനിയിൽ നിതിൻ രാഘവൻ (37) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചോമ്പാലയിലെ സെൻട്രൽ ബാങ്ക്മാനേജറായ നിതിൻ ഔദ്യോതികാവശ്യത്തിന് വേണ്ടി പേരാമ്പ്രയിൽ വന്നതാണ്. ബസ്റ്റാൻഡ് മുറിച്ചുകിടക്കുമ്പോൾ പിറകിൽ നിന്നും വന്ന പേരാമ്പ്ര - കായണ്ണ റൂട്ടിലോടുന്ന സ്വാസ്തിക്ക് ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ നിതിനെഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി എത്തിച്ചശേഷം പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.  

പിടി വീഴും ലൈസൻസിൽ; സീബ്ര ക്രോസിങ്ങിൽ വാഹനം നിർത്തുന്നവർക്കും പാർക്ക് ചെയ്യുന്നവർക്കും ശിക്ഷ ശക്‌തമായ നടപടി വേണമെന്ന് ഹൈക്കോടതി.

Image
  കോഴിക്കോട്:  കാൽ നടക്കാരുടെ സുരക്ഷ ലംഘിക്കു ന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെ ന്ന് മോട്ടർവാഹന വകുപ്പ് സീബ്ര ക്രോസി ങ്ങിൽ വാഹ നം നിർത്തുന്നവ രുടെയും പാർക്ക് ചെയ്യുന്നവരുടെയും ലൈസൻസ് റദ്ദാക്കും. 2000 രൂപ പിഴ ഈടാക്കാവുന്ന നിയമ നടപടികളും സ്വീകരിക്കും. കാൽ നടക്കാർക്കു വേണ്ടിയുള്ള സുര ക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ കർശനനടപടി എടുക്കണമെന്ന ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാ നം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ ജസ്‌റ്റി സ് ദേവൻ രാമചന്ദ്രനാണ് നിർദേ ശങ്ങൾ നൽകിയത്. സീബ്ര ക്രോസിങ്ങിൽ കാൽ നട യാത്രക്കാർക്ക് ആദ്യ പരിഗണന നൽകണമെന്നു കോടതി നിർദേശിച്ചു. ഡ്രൈവർമാർക്കു ബോധവൽക്കരണം നടത്ത ണം. ഡ്രൈവിങ് ടെസ്റ്റിൽ ഇക്കാര്യവും ഉൾപ്പെടുത്തണം. സമയനിബന്ധനയുണ്ടെന്ന പേരിൽ അമിത വേഗ ത്തിൽ പറഞ്ഞ് സ്വ കാര്യ ബസുകൾക്കും നിയമം ലംഘിക്കാനാവില്ല. സ്വീകരിക്കാവുന്ന നടപടി സംബ ന്ധിച്ചു വിശദീകരണം നൽകാൻ അധികൃതർക്ക് നിർദേശം നൽ കിയ കോടതി ഹർജി ഡിസം : ബർ 10ന് പരിഗണിക്കാൻ മാറ്റി. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രാലൈൻ മറികടക്കവേ 218 പേർ വാഹനമിടിച്ചു മരിച്ചെന്നമാധ്യമ റിപ്പോർട്ടിന്റെയും ഉദ്യോ ഗസ്‌ഥരുടെ വിശദീകരണത്...

ഡ്രൈവർ മദ്യപിച്ചെന്ന് യാത്രക്കാർ ;ബസ് കൊക്കയിലേക്കു വീഴ്ത്തി വകവരുത്തുമെന്ന് ഡ്രൈവർ

Image
  ആശങ്കയിലാഴ്ത്തി കോഴിക്കോട് - ബാംഗ്ലൂർ ബസ് കോഴിക്കോട്:  കോഴിക്കോട് - ബാംഗ്ലൂർ ദീർഘദൂര സർവീസ് നടത്തു ന്ന സ്വകാര്യ സ്ലീപ്പർ ബസിൻ്റെ ഡ്രൈവറും ക്ലീനറും മദ്യലഹരിയി ലാണെന്ന് യാത്രക്കാർ ആരോ പണമുന്നയിച്ചതോടെ യാത്ര ഇടയ്ക്കുവെച്ച് തടസ്സപ്പെട്ടു. കോ ഴിക്കോട്ടുനിന്ന് ബെംഗളൂരുവ ഴി ചെന്നൈയിലേക്ക് പോകുക യായിരുന്ന ബസാണ് മൈസൂരു എക്സ്പ്രസ് പാതയിലെത്തിയ പ്പോൾ യാത്രക്കാർ ഇടപെട്ട് നിർ ത്തിച്ചത്. റോഡിലെ ടോൾപ്ലാസ യിൽ ബസ് നിർത്തിയതോടെ യാത്രക്കാർ പോലീസിനെ വിവ രമറിയിക്കാൻ ശ്രമിച്ചു. ഇതോടെ ഡ്രൈവർ ഇറങ്ങിയോടി രക്ഷ പ്പെട്ടു. തുടർന്ന്, ട്രാവൽ കമ്പനി ബെംഗളൂരുവിൽനിന്ന് മറ്റൊ രു ഡ്രൈവറെ എത്തിച്ചശേഷമാ ണ് യാത്ര തുടർന്നത്. യാത്രക്കാർ രണ്ടുമണിക്കൂർ റോഡിൽ നിൽക്കേണ്ടിവന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാ മൂഹികമാധ്യമങ്ങളിൽ പ്രചരി ച്ചു.  ബസിലെ യാത്രക്കാരനും ബെംഗളൂരു കോറമംഗലയിലെ ഹോട്ടൽ ഉടമയുമായ അഹമ്മദ് സനോബർ സംഭവം വിവരിക്കു ന്നതിങ്ങനെ: "തിങ്കളാഴ്ച കോഴിക്കോട്ടുനി ന്ന് ബെംഗളൂരുവഴി ചെന്നൈ യ്ക്ക് പോകുകയായിരുന്നു ബസ്. വൈകീട്ട് ആറിന് സുൽത്താൻ ബത്തേരിയിൽനിന്നായിരുന്നു ഞാൻ കയറിയത്. മൈസൂരു എക്സ് പ്രസ്‌വേയിൽ കയറിയ പ്പോൾ ബസ് നിയ...

കടന്നൽക്കുത്തേറ്റ് പോത്ത് ചത്തു; രണ്ടാൾക്ക് പരിക്ക്

Image
  കുറ്റ്യാടി:  കടന്നൽക്കുത്തേറ്റ് പോത്ത് ചത്തു. പോത്തിനെ മേയ്ക്കാൻപോയ രണ്ടാൾക്ക് പരി ക്കേൽക്കുകയും ചെയ്തു. റിട്ട. അധ്യാപകൻ കുളങ്ങരത്താഴയി ലെ പി.കെ. കുഞ്ഞമ്മദിന്റെ വീടി നുസമീപത്തെ പ്ലാവിലെ കൂറ്റൻ കടന്നൽക്കൂട് വ്യാഴാഴ്ച രാവിലെ പരുന്ത് കൊത്തിയിളക്കിയതി നെത്തുടർന്നാണ് കടന്നൽക്കൂ ട്ടത്തിന്റെ അപ്രതീക്ഷിത ആക്ര മണമുണ്ടായത്. പോത്തിനെ മേയ്ക്കാൻപോയ തെക്കിടത്തിൽ അബ്ദുല്ല, കു നിയിൽ അഷ്റഫ് എന്നിവർ ക്കാണ് പരിക്കേറ്റത്. ഇരുവ രും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയി ലാണ്. കുത്തേറ്റ പോത്ത് രാവിലെ അവശനിലയിലായിരുന്നു. വൈ കുന്നേരത്തോടെ ചത്തു. നാടിനുഭീഷണിയായ കടന്നൽക്കൂ ട് ഇതുവരെ നീക്കംചെയ്യാത്ത തിൽ പ്രദേശവാസികൾ അമർ ഷത്തിലാണ്.

കൂരാച്ചുണ്ട് നിലനിർത്താൻ യുഡിഎഫ്, അവസരം മുതലാക്കാൻ എൽഡിഎഫ്

Image
  കൂരാച്ചുണ്ട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോ ടെ കൂരാച്ചുണ്ടിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ അണിയറ നീക്കങ്ങ ൾ സജീവമാകുന്നു. പഞ്ചായത്തിൽ കാലങ്ങളായി ഭരണം തുടർന്നു വരുന്ന യു ഡിഎഫ് മുന്നണി പ്രതിസന്ധി കൾക്കിടയിലും ഭരണം നിലനി ർത്താനുള്ള പരിശ്രമത്തിലാ ണ്. എന്നാൽ രാഷ്ട്രീയ സ്ഥിതി ഗതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണം എങ്ങനെ യും കൈക്കലാക്കാനുള്ള നീ ക്കത്തിലാണ് എൽഡിഎഫ്. യുഡിഎഫ്, എൽഡിഎ ഫ്, ബിജെപി ഉൾപ്പെടെയുള്ള മുന്നണികൾ വിവിധ വാർഡു കളിൽ പ്രചാരണ പരിപാടിക ളുടെ ഭാഗമായി ഭവന സന്ദർശനം അടക്കമുള്ള പ്രവർത്തന ങ്ങൾ സജീവമായി ആരംഭിച്ചി ട്ടുണ്ട്. പഞ്ചായത്തിന്റെ വരുന്ന അഞ്ചുവർഷത്തെ വികസന ങ്ങൾ ഉയർത്തിക്കാട്ടിയാണ് മുന്നണികളുടെ പ്രചാരണം നടക്കുന്നത്. മാസങ്ങൾക്കു മുമ്പ് പ ഞ്ചായത്തിലെ പ്രസിഡൻ്റ സ്ഥാ നത്തെ ചൊല്ലിയുണ്ടായിരുന്ന കോൺഗ്രസ് - മുസ്ലിം ലീഗ് തർ ക്കങ്ങളും കോൺഗ്രസ് പ്രാദേ ശിക നേതൃത്വത്തിലുണ്ടായിരു ന്ന വിഷയങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാത ധീനിക്കുമെന്നാണ് പൊതുവേ യുള്ള അഭിപ്രായം. ഈ അവസരത്തെ മുതലാ ക്കാമെന്ന ലക്ഷ്യത്തോടാണ എൽഡിഎഫ് നീക്കങ്ങൾ നട ത്തുന്നത്.

നിര്യാതയായി

Image
കൂരാച്ചുണ്ട് : തിരുഹൃദയ സന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രോവിൻസ് അംഗമായ സി. ആഞ്ഞൂസ് മരിയ കട്ടിക്കാനായിൽ എസ് എച്ച് (94) നിര്യാതയായി.  തലയാട് ഇടവകയിൽ പരേതരായ ദേവസ്യയുടെയും കുഞ്ഞേലിയുടെയും മകളാണ്. സഹോദരങ്ങൾ: ജോസഫ്,പരേതരായ മാത്യു, ആന്റണി, ത്രേസ്യ, ഹെലൻ,പോൾ, വേറൊനിക്ക, അപ്പച്ചൻ, അന്ന, ഗ്രിഗോറി . ഫാ. അലൻ പതിയിൽ CMI സഹോദരി പൗത്രനുമാണ്. പരേത മരിയാപുരം, തലയാട്, കട്ടിപ്പാറ, കൂരാച്ചുണ്ട്,കൊളക്കാട്, വായാട്ടുപറമ്പ്, കൂരാച്ചുണ്ട് ഓൾഡ് ഏജ് ഹോം, സാന്തോം ഭവൻ എന്നീ ഭവനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ഉച്ചക്ക് 1 മണി വരെ കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓൾ ഡേജ് ഹോമിൽ പൊതു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. മൃത സംസ്ക്കാര കർമ്മങ്ങൾ നാളെ (28.11.2025) 2 pm ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.       

നിര്യാതനായി

Image
  തൊട്ടിൽപ്പാലം: കുണ്ടുതോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാൻ്ററും, കുണ്ടുതോട് സഹകരണ അർബൻ സൊസൈറ്റി സ്ഥാപക പ്രസിഡണ്ടും കുണ്ടു തോട് ആർ പി എസ് മുൻ പ്രസിഡണ്ടും കുണ്ടുതോട്ടിലെ സാമൂഹ്യ പ്രവർത്തകനും ആയ ചക്കൻകുളം മാമച്ചൻ (തോമസ്സ് സി ടി) അന്തരിച്ചു. സംസ്കാരം നാളെ (28/11/25) വൈകിട്ട് 3 pm നു കുണ്ടുതോട് സെൻ്റ് ജോസഫ് ചർച്ചിൽ.  ഭാര്യ :തങ്കമ്മ തീക്കോയി ചുങ്കപ്പുര കുടുംബാംഗമാണ്. മക്കൾ: ഡോക്ടർ ജാൻസി (Usa ), സിസിലി (ചങ്ങനാശ്ശേരി) , ഫിലോമിന (പുറപ്പുഴ) , ജോവമ്മ (അങ്കമാലി) , ടോമി (അങ്കമാലി ), റോസിലിന്റ് (പൂന) , ജോസി (എറണാകുളം) , കൊച്ചുറാണി (തളിപ്പറമ്പ്) ,  മാത്യുച്ചൻ (കോഴിക്കോട്), പ്രിൻസ് (കുണ്ടുതോട് ) വിൻസെന്റ് (മെക്സിക്കോ ), ജോളി (ഹൈദരാബാദ്) , ജോമോൻ (ഇംഗ്ലണ്ട് ) മരുമക്കൾ : ജോർജ് പൊട്ടനാട്ട് (യു എസ് എ) , ജോജി ഒളശ്ശയിൽ (ചങ്ങനാശ്ശേരി) , ജിമ്മിച്ചൻ വയറ്റാട്ടിൽ (പുറപ്പുഴ ), ജോർജ് തേക്കാനത്ത് (സൗദി) , മേഴ്സി മലമാക്കൽ (പൈക) , ടോമി പുലിക്കുന്നേൽ (പൂന), തനൂജ കോടിയിൽ (എറണാകുളം) , അഡ്വ. കെ ഡി മാർട്ടിൻ കൊട്ടാരത്തിൽ (തളിപ്പറമ്പ്) , നിഷ വടക്കേടം (എറണാകുളം), വിനി പുരയിടത്തിൽ (കോഴിക്കോട്), ജാസ്മിൻ...

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

Image
അഡ്വ. ഹസീന  @ കൂരാച്ചുണ്ട് പഞ്ചായത്ത് 4-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി കൂരാച്ചുണ്ട്:  കഴിഞ്ഞ 12 വർഷമായി നിയമത്തിൻ്റെ വഴിയിൽ നാടിന് സുപരിചിതയായ ഹസീന, കഴിഞ്ഞ അഞ്ചു വർഷം കൂരാച്ചുണ്ട് ഡിവിഷ ന്റെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ പ്രവർത്തിച്ചത് വെറുമൊരു അലങ്കാരമായിട്ടായിരുന്നില്ല.  കൃത്യമായ വികസനത്തിന്റെ അടയാളപ്പെടുത്തലുകൾ നടത്തിയിരുന്നു. കൂരാച്ചുണ്ട് കമ്മ്യൂണിറ്റി ഹെൽ ത്ത് സെന്ററിൽ (CHC)  വൈകു. 6 മണി വരെ ഡോക്ടറുടെ സേവനം ഉറപ്പാക്കാനും, ആധുനിക ലാബ് സൗകര്യങ്ങളും ഫിസിയോതെറാപ്പി യൂണിറ്റും അടക്കമുള്ളവ യാഥാർത്ഥ്യമാക്കാനും, ആശുപത്രിക്ക് പുതിയ കെട്ടിടമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞത്  ഹസീനയുടെ നിശ്ചയദാർഢ്യമാണ്. കാൽനൂറ്റാണ്ടിലേറെ  കാടുകയറിക്കിടന്ന കൈതക്കൊല്ലിയിലെ വ്യാവസായിക എസ്റ്റേറ്റ് ഭൂമിയിൽ, ഒരു കോടി രൂപവകയിരുത്തി ഒരു ഐടി ഇൻകുബേഷൻ സെന്ററിന് തുടക്ക മിടാൻ ഹസീനക്ക് കഴിഞ്ഞു. അത് നമ്മുടെ നാടിന്റെ ഭാവിയെക്കുറിച്ചുള്ള, നമ്മുടെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള വ്യ ക്തമായ കാഴ്ചപ്പാടിന്റെ ഫലമാണ്.    പതിയിലെ നന്മ ഫുഡ് പ്രൊഡക്ട്സ്, കൈ തക്കൊല്ലിയിലെ SJ ഇ-സേവാ ക...

പ്രതിസന്ധികളെ ഊർജ്ജമാക്കി ജീവിതം തുന്നിച്ചേർക്കുകയാണ് ഡയാന ലിസി

Image
  പേരാമ്പ്ര:   ഇത് രാജസ്ഥാൻകാരിയായ ശിവാനി. പ്രതിസന്ധികളോട് പൊരുതി ജയിക്കണമെന്ന് പഠിപ്പിച്ച കൊയിലാണ്ടിക്കാരനായ ടി.പി കോയസ്സൻ ഇവർക്കിട്ട പേര് മുംതാസ് മുഹമ്മദ് എന്നായിരുന്നു. രാജസ്ഥാനിൽ നിന്നും പറിച്ചെറിയപ്പെട്ട് ഇങ്ങ് കേരളത്തിലെത്തി പേരാമ്പ്രയുടെ സ്പന്ദനങ്ങളറിഞ്ഞ് പേരാമ്പ്രക്കാരിൽ ഒരാളായി മാറിയ ഇവരി ന്ന് അറിയപ്പെടുന്നതാവട്ടെ മറ്റൊരു പേരിലും .... ഡയാന ലിസി...  ഉള്ള് പൊള്ളുന്ന വേഷങ്ങൾ ആടിത്തീർക്കാൻ വിധിക്കപ്പെട്ട പെണ്ണൊരുത്തി, ബാല്യകൗമാരങ്ങൾ സമ്മാനിച്ച വേദനകളെ ഊർജ്ജമാക്കി,സഹജീവി സ്നേഹവും കരുണയും കരുതലുമായിരിക്കണം ജീവിതമെന്ന മഹത്തായ സന്ദേശം പ്രവർത്തിയിലൂടെ കാണിച്ചു തരികയാണ്.             സ്വത്ത് കൈക്കലാക്കാൻ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അമ്മാവൻമാരിൽ നിന്നും രക്ഷപ്പെട്ടാണ് ശിവാനി അച്ചനൊപ്പം രാജസ്ഥാനിൽ നിന്നും തീവണ്ടി കയറുന്നത്. ഇല്ലെങ്കിൽ അമ്മയെ കൊലപ്പെടുത്തിയതുപോലെ അവർ തന്നെയും കൊല്ലും. ടിക്കറ്റെടുക്കാൻ പോലും കാശില്ല.എവിടെയെങ്കിലും പോയി ഭിക്ഷയെടുത്ത് ജീവിക്കാമെന്ന തീരുമാനത്തിലാണ് വണ്ടി കയറുന്നത്. ആ തീവണ്ടിയിലെ ടിക്കറ്റ് എക്സാമിനർക്ക്...

ചക്കിട്ടപാറയിൽ അശാസ്ത്രീയ നിർമ്മാണത്തിലൂടെ ഉപയോഗശൂന്യമായി കിടക്കുന്ന പകൽ വീട് അഴിമതിയുടെ സ്മാരകമെന്നു കോൺഗ്രസ്

Image
  ചക്കിട്ടപാറ: അശാസ്ത്രീയ നിർമ്മാണത്തിലൂടെയും ഉപയോഗ ശൂന്യമായി നിലകൊള്ളുന്ന ചക്കിട്ടപാറയിൽ നിർമ്മിച്ച പകൽ വീട്  അഴിമതിയുടെ സ്മാരകമെന്നു ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.  2017 ഉദ്ഘാടനം ചെയ്‌ത്  പകൽ വീട്ടിൽ എട്ട് വർഷം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷനില്ല. വൈദ്യുതിയില്ലെങ്കിലും പഞ്ചായത്ത് വയോജനങ്ങൾക്ക്  കാണാൻ ടിവി നൽകിയിരുന്നു. മുറി തുറക്കാൻ കഴിയാത്തതിനാൽ വയോജന കമ്മിറ്റി ഓഫീസും പ്രവർത്തിപ്പിക്കാനാവുന്നില്ല. ജനങ്ങളുടെ കണ്ണിൽ പെടിയിടാൻ ഉദ്ഘാടനങ്ങൾ നടത്തി അഴിമതിയുടെ കൂത്തരങ്ങായി മാറുകയാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തെന്നും കൃത്യമായി നടവഴി പോലുമില്ലാത്ത ഒരു  ഇത്തരത്തിലൊരു പകൽ വീട് നിർമ്മിച്ചതെന്നും മേഖലകളിലും  അഴിമതികൾമാത്രം നടത്തിവരുന്ന ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതയുടെ സ്മാരകമായ ഒന്നാണ് ഈ കാട് പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന പകൽ വീട് എന്ന് കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ തിരോധാനം ; കുളം വറ്റിച്ച് പരിശോധന

Image
  ചേർത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെ ട്ട് അറസ്റ്റിലായി റിമാൻഡിൽ ക ഴിയുന്ന സെബാസ്റ്റ്യന്റെ പള്ളി പ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധന നടത്തി. വാരനാട് സ്വദേശിനിയായ റിട്ടയേർഡ് പഞ്ചായത്ത് ജീവ നക്കാരി ഹയറുമ്മ (ഐഷ-62) യുടെ കൊലപാതക കേസിൽ ചേർത്തല പോലീസാണ് തെ ളിവെടുപ്പ് നടത്തിയത്. ഡിവൈ എസ്‌പി പി.ടി. അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ ലൈ സാദ് മുഹമ്മദ്, ആലപ്പുഴ ഫോ റൻസിക് ഉദ്യോഗസ്ഥ ദീപ അ നു എന്നിവരുടെ നേതൃത്വത്തി ലാണ് പരിശോധന നടത്തയ ത്. ഇന്നലെ രാവിലെ പത്തോ ടെ ആരംഭിച്ച തെരച്ചിൽ ഒന്നര വരെ നീണ്ടു. മണ്ണുമാന്തി യന്ത്ര മുപയോഗിച്ച് നടത്തിയ തെര ച്ചിലിൽ തെളിവായി ഒന്നും ല ഭിച്ചില്ലെന്നാണ് സൂചന. കടക്ക രപ്പള്ളി സ്വദേശിനി ബിന്ദു പത്മ നാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയമ്മ എന്നിവരുടെ കൊല പാതക കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിലവിൽ വിയ്യൂ ർ സെൻട്രൽ ജയിലിൽ റിമാൻ ഡിൽ കഴിയുകയാണ്. ചേർത്തല ലോക്കൽ പോലീ സാണ് ഐഷയുടെ തിരോധ ന കേസ് അന്വഷിക്കുന്നത്. ഇവരെയും സെബാസ്റ്റ്യൻ കൊല പ്പെടുത്തിയെന്നാണ് പോലീ സിൻ്റെ നിഗമനം. 2006 മുതലാണ് ബിന്ദു പത്മ നാഭനെ കാണാതായത്. വർഷ ങ്ങൾക്ക് ശേഷം സഹോദരൻ പ്രവീൺ കുമാർ നൽകിയ പരാ തിയ...

ചക്കിട്ടപാറ പഞ്ചായത്ത് പകൽ വീട് നാശാവസ്ഥയിൽ

Image
  എട്ട് വർഷം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷനില്ല ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായ ത്ത് വാർഡ് പതിന്നൊന്നിൽ 2017 ജൂൺ 15 ന് ഉദ്ഘാടനം ചെയ്‌ത് വയോജനങ്ങളെ ഏൽപ്പിച്ച പക ൽ വീട്ടിൽ എട്ട് വർഷം പിന്നിട്ടി ട്ടും വൈദ്യുതി കണക്ഷനില്ല. ഇന്നത്തെ പ്രസിഡന്റും അന്ന് വൈസ് പ്രസിഡന്റുമായിരുന്ന കെ. സുനിലായിരുന്നു ഉദ്ഘാ ടന ചടങ്ങിൽ അധ്യക്ഷത വ ഹിച്ചത്. വൈദ്യുതിയില്ലെങ്കിലും പ ഞ്ചായത്ത് വയോജനങ്ങൾക്ക് ടിവി നൽകിയിരുന്നു. വയറിം ഗ് സംവിധാനങ്ങളെല്ലാം ഇ പ്പോൾ നശിച്ച നിലയിലാണ്. വയോജന കമ്മിറ്റിയുടെ പക്ക ൽ നിന്ന് ഒരു ജനപ്രതിനിധി മാസങ്ങൾക്ക് മുമ്പ് വാങ്ങിയ താക്കോൽ കാലമേറെയായി ട്ടും തിരിച്ചു കൊടുക്കാത്തതി നാൽ പകൽ വീടിനുള്ളിൽ ക യറാൻ കഴിയാത്ത സ്ഥിതിയാണ്  തോന്നുന്നതു പോലെ ഉപ യോഗിച്ച് നാശാവസ്ഥ യിലാ ണ് പകൽ വീടിപ്പോൾ. മുറി തു റക്കാൻ കഴിയാത്തതിനാൽ വ യോജന കമ്മിറ്റി ഓഫീസും പ്രവർത്തിപ്പിക്കാനാവുന്നില്ല. ഇവിടേക്ക് വരാൻ ശരിയായ വ ഴിപോലുമില്ല. നവീന രീതിയിൽ പകൽ വീട് പുനരുദ്ധരിക്കുമെന്ന് അധികൃതർ ഇടക്കിടെ പറയുമെ ങ്കിലും പ്രവൃത്തി വാചകത്തിൽ മാത്രം ഒതുങ്ങുകയാണ്.

ട്രഷറിയുടെ രഹസ്യ നിലവറ തുറക്കുന്നു; ആകാംക്ഷയോടെ വടകര

Image
   50 വർഷത്തിലധികമായി തുറക്കാത്ത നിലവറ പൊളിക്കാൻ പുരാവസ്‌തു വകുപ്പ് അധികൃതരെത്തും വടകര: പൊളിച്ചു മാറ്റുന്ന ട്രഷറിയുടെ പഴയ സ്ട്രോങ് റൂ മിലെ തുറക്കാത്ത നിലവറയിൽ എന്തൊക്കെയുണ്ട് ? 50 വർഷ ത്തിലധികമായി തുറക്കാതിരു ന്ന നിലവറ പഴയ കെട്ടിടം പൊ ളിക്കുമ്പോഴാണ് നിയമ പ്രശ്ന മായത്. ബ്രിട്ടിഷുകാരുടെ കാല ത്ത് പണിത നിലവറ, പുതിയ സ്ട്രോങ് മുറി പണിത ശേഷം തുറന്നിട്ടേയില്ല. പഴയതിൽ എന്തൊക്കെയുണ്ടെന്നും എപ്പോൾ മുതലാണ് ഉപയോഗി ക്കാതിരുന്നതെന്നും അറിയില്ല. പണ്ടു കാലത്ത് തുറന്നതു കണ്ട വർ ആരും ജീവിച്ചിരിപ്പില്ല. മിക്കവാറും കാലിയായിരിക്കാ നാണ് സാധ്യതയെന്ന് മുൻ ട്രഷറി ജീവനക്കാർ പറയുന്നു. കാരണം വർഷങ്ങളായി ഇത് തുറക്കേണ്ട ആവശ്യം വന്നിട്ടില്ല. എന്നാൽ തൊട്ടടുത്തുള്ള താലൂ ക്ക് ഓഫിസ് തീ പിടിച്ചപ്പോൾ പഴയ സ്ട്രോങ് റൂമിൽ നിന്ന് പഴയകാല മുദ്രകളും നാണയ ങ്ങളും അപൂർവ ശേഖരങ്ങളും കിട്ടിയിരുന്നു. ഇതേ പോലെ ട്രഷറിയിലും കാണുമെന്നാണ് സംശയം. ഒരാഴ്ച‌യ്ക്കുള്ളിൽ നിലവറ തുറക്കും. പുരാവസ്തു വകുപ്പ് അധിക്യതർ, ജില്ലാ ട്രഷറി ഓഫിസർ, റവന്യൂ- പൊലീസ്അധികൃതർ എന്നിവരുടെ സാ ന്നിധ്യത്തിലായിരിക്കും പൊളി ത്തിലാര ക്കൽ.

കൂരാച്ചുണ്ടിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Image
കൂരാച്ചുണ്ട്: എൽഡിഎഫ് കൂരാച്ചുണ്ടിൽ തുറന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.എം. സച്ചി ൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോസഫ് വെട്ടുകല്ലേ ൽ അധ്യക്ഷത വഹിച്ചു. നേതാ ക്കളായ എ.സി. ഗോപി, ഒ.ഡി. തോമസ്, എം.സി. ജോയി മറ ത്തിൽ, വി.ജെ. സണ്ണി, കെ.ജി. അ രുൺ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർഥികളായ എൻ.കെ. കുഞ്ഞമ്മദ്, വിൽസൺ പാത്തി ച്ചാലിൽ, എൻ.ജെ. ആൻ സമ്മ, എം.വി. രാഘവൻ, സിനി ഷി ജോ, പ്രബീഷ് തളിയോത്ത് തു ടങ്ങിയവർ പങ്കെടുത്തു.

കായണ്ണയിൽ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

Image
  കായണ്ണ: കായണ്ണയിൽ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കായണ്ണ തുമ്പമല പടിഞ്ഞാറേച്ചാലിൽ കല്യാണി (61) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് സംഭവം. പാറമുതു നെല്ലിയാട്ട് ഗംഗാധരന്റെ പറമ്പിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കായണ്ണ പിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.  മക്കൾ: ജിജേഷ്, ജിജിഷ.  മരുമക്കൾ: നിത്യ, ഷിജീഷ്.  സഹോദരങ്ങൾ: മാധവി, സുമതി, ലീല, സജി, രാജു, കുഞ്ഞിരാമൻ (കാവുന്തറ) പരേതയായ രാധ.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

Image
നിഷ ഷിജു കല്ലുങ്കൽ @ ചക്കിട്ടപാറ പഞ്ചായത്ത് 1-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി നിഷ ഷിജു കല്ലുങ്കൽ പാവപ്പെട്ട  ദാരിദ്ര കുടുംബത്തിൽ ജനിച്ചുവളർന്ന പൊതുപ്രവർത്തനത്തിലേക്ക് എത്തിയത് യാദൃച്ഛികമായാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് വാർഡിലെ പൊതുജനങ്ങൾ ഹൃദയത്തിൽ ഏറ്റിയ നാട്യങ്ങളില്ലാത്ത നാട്ടുകാരിയായ സ്ഥാനാർഥി തനിക്ക് ചുറ്റുമുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം പ്രവർത്തിക്കുന്നു. നേതൃപാടവം മികച്ച സംഘാടക സമൂഹത്തിലെ സാമ്പത്തികപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ തന്റേതായ രീതിയിൽ സഹായം എത്തിക്കുന്നതിൽ മുൻഗണന നൽകുന്നു. നിഷ ഷിജു കല്ലുങ്കൽ പറയുന്നു 👇🏻👇🏻👇🏻👇🏻👇🏻   കഴിഞ്ഞ നീണ്ട കാലമായി വാഗ്ദാനങ്ങൾ നൽകിപ്പോരുന്ന അധികാര വർഗ്ഗത്തെ നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിച്ച് അവരുടെ അവകാശങ്ങൾക്കായി അവർക്കൊപ്പം ഞാനുമുണ്ടാകും. മലയോരത്തിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഇവിടെ ഉള്ളവരാണ് കേവലം വാക്കുകൾക്...

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

Image
  എൻ. കെ. കുഞ്ഞമ്മദ് @ കൂരാച്ചുണ്ട് പഞ്ചായത്ത് 13-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി  കൂരാച്ചുണ്ട്: എൻ. കെ എന്ന രണ്ടക്ഷരത്തെ കൂരാച്ചുണ്ടിലും കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്ന പേരിനെ നാടിന് പുറത്തും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നുറപ്പാണ്.       30 വർഷത്തെ തീഷ്ണമായ പ്രവാസ അനുഭവം,പ്രവാസ ലോകത്തും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് കൂരാച്ചുണ്ട് എന്ന സ്വന്തം നാടിനെ അടയാളപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ജീവിച്ചത്.  ആ കാലത്തിനിടയിൽ തന്നെ പ്രവാസത്തിന്റെ അകത്തും പുറത്തും നടത്തിയ നിസ്വാർത്ഥമായ ഇടപെടലുകൾ, പ്രവാസത്തിന് മുന്നേയുള്ള ഒരു കാലം, അതായത് ഇടതുപക്ഷം കൂരാച്ചുണ്ടിൽ പിച്ചവെച്ചു പടികയറി വന്നുകൊണ്ടിരുന്ന കാലത്തെ ത്യാഗപൂർണമായ രാഷ്ട്രീയ ജീവിതം,അതിനുമപ്പുറം നാട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള ഇടപെടലുകൾ നമ്മുടെ മുന്നിൽ പകൽ പോലെ കിടക്കുകയും ചെയ്യുകയാണ്.         മലയോര ഹൈവേ പാതി വഴിയിൽ കിതച്ചു നിന്ന നാളുകളിലെ ജനകീയ ഇടപെടൽ, യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതിയെ നിമിഷപ്രിയയെ  രക്ഷിക്കാനുള്ള ആക്ഷൻ ആക്ഷൻ കൗൺസിൽ ഭാരവാഹിയെന്ന നിലയിൽ ലോക ശ്രദ്ധ നേടുന്ന നി...

ചക്കിട്ടപാറയിൽ പെരുമാറ്റ ചട്ടം സംബന്ധിച്ച യോഗം ചേർന്നു

Image
  ചക്കിട്ടപാറ: ഡിസംബർ 11 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ സംഘടനകളും പാലിക്കേണ്ട പെരുമാറ്റച്ചട്ടം സംബന്ധിച്ച നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിതകർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. റിട്ടേണിങ്ങ് ഓഫീസറുടെ നിർദ്ദേശാനുസരണം ചേർന്ന യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ഇ. പി. സജിത്ത് അധ്യക്ഷത വഹിച്ചു. നിയമാനുസൃതം പ്രചരണത്തിൽ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് തല തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനും സംസ്ഥാന ഫൈനാൻസ് ജോയിൻ്റ് സെക്രട്ടറിയുമായ എ.സി. ഉബൈദുള്ള വിവരിച്ചു ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്  അസി.സെക്രട്ടറി ടി.പി. സീന, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ചക്കിട്ടപാറ കൃഷി ഓഫീസറുമായ രശ്മ നായർ എന്നിവർ പ്രസംഗിച്ചു.

കുടുംബത്തിലെ നാലുപേർ ഒരേ വാർഡിൽ

Image
  കുമ്പളങ്ങിയി ൽ മുൻ മന്ത്രി യും കേരള സ ർക്കാരിൻ്റെ ഡ ൽഹിയിലെ പ്ര ത്യേക പ്രതിനി ധിയുമായ കെ. വി. തോമസിന്റെ കുടുംബത്തി ലെ നാലുപേർ ഒരേ വാർഡിൽ ഏറ്റുമുട്ടുന്നു. പ്രധാന മൂന്നു മു ന്നണികളിലും കുടുംബക്കാർത ന്നെ മത്സരിക്കുമ്പോൾ ഒരാൾ ജ നാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയായും രംഗത്തു ണ്ട്. ചുരുക്കത്തിൽ, ആരു ജയിച്ചാലും കുറുപ്പശേരി കുടുംബാം ഗത്തിനുള്ളതാണ് കുമ്പളങ്ങി. കെ.വി. തോമസിൻ്റെ ജ്യേ ഷ്ഠസഹോദരപുത്രൻ മാർട്ടിൻ ആൻ്റണി എൽഡി എഫ് സ്ഥാ നാർഥിയായി ജനവിധി തേടു മ്പോൾ കൊച്ചാപ്പൻ്റെ മകൻ ഷാ ജി കുറുപ്പശേരിയാണ് യുഡിഎഫ് സ്ഥാനാർ ഥി. ബിജെപി ക്കുവേണ്ടി അ തേ കുടുംബാം ഗമായ സാംസ ൺ കുറുപ്പശേ രിയുണ്ട്. ഇവ രെ കൂടാതെ ജ നാധിപത്യ കേ രള കോൺഗ്രസ് സ്ഥാനാർഥി ടെ ൻസൺ കുറുപ്പശേരിയും സജീ വമായി രംഗത്തുണ്ട്. കുറുപ്പശേ രി ഫാമിലി അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ടെൻസ ൺ, മാർട്ടിൻ ആന്റണി കുമ്പളങ്ങി പഞ്ചായത്ത് മുൻ പ്രസിഡന്റും.

ഇന്ന് ദേശീയ ക്ഷീരദിനം ; വിജയത്തിന്റെ പാൽപ്പുഞ്ചിരിയുമായി കീർത്തി

Image
  കൂരാച്ചുണ്ട്:   ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡ് കഴി ഞ്ഞ അഞ്ചുവർഷമായി സ്വന്ത മാക്കുന്ന കൂരാച്ചുണ്ട് കരിമ്പ നക്കുഴി കീർത്തിയും കുടുംബ വും ക്ഷീരമേഖലയ്ക്കായി ജീവിതം സമർപ്പിച്ചവരാണ്. ഇരുപതു വർഷത്തിലധികമായി ക്ഷീര കർഷക മേഖലയിൽ സജീവ മായ കീർത്തി പത്തുവർഷത്തി ലധികമായി ഫാം നടത്തുന്നു. കരിമ്പനക്കുഴിയിൽ വീട് പുലർച്ചെ മൂന്നുമണിക്കേ ഉണരും. പിന്നെ പശുക്കളെ കു ളിപ്പിക്കുന്നതിന്റെയും പാൽ കറക്കുന്നതിന്റെയുമൊക്കെ തി രക്കാണ്. കീർത്തിയും ഭർത്താവ് സിജു കുര്യനും ഒൻപതിൽ പഠിക്കുന്ന മകൻ ജെറിലും തുടങ്ങി എല്ലാവരും പശുക്കൾ ക്കൊപ്പം തന്നെയായിരിക്കും. കഴിഞ്ഞ 20 വർഷത്തിലധിക മായി പശുക്കളാണ് ഈ കുടും ബത്തിന്റെ ജീവനും ലോകവും കൂടാതെ, സമീപത്തെ ഇരുപ ത്തിയഞ്ചിലധികം വീടുകളിലും പാൽ നൽകുന്നു. രണ്ടുപശുക്കളിൽ നിന്നാണ് കീർത്തിയുടെ തുടക്കം. സർ ക്കാരിന്റെയും സൊസൈറ്റിയു ടെയും ബന്ധപ്പെട്ട വകുപ്പുക ളുടെയും സഹകരണത്തോ ടെ പശുക്കളുടെ എണ്ണംകൂട്ടി. ഇപ്പോൾ ഫാമിൽ ജഴ്സി എച്ച്. എഫ്. വിഭാഗത്തിൽപ്പെട്ട 22 പശുക്കളും രണ്ട് എരുമകളു മാണുള്ളത്. പരുത്തി പിണ്ണാ ക്ക്, അവിൽ തവിട്, കപ്പ கவும் വേ സ്റ്റ്, ചോളപ്പൊടി എന്നിവയാ ണ് പശുക്ക...

പോരെടുത്താൽ ഇവർ വീട്ടുകാര്യം മറക്കും

Image
  കണ്ണൂർ: കുത്തുപറമ്പ് വേങ്ങാട് പഞ്ചായത്തിൽ ഇത്തവണ ഒരു വാർഡിൽ സഹോദരങ്ങൾ നേ ർക്കുനേർ ഏറ്റുമുട്ടും. വിവിധ വാ ർ ഡുകളി ലായി ഈ കുടുംബത്തി ൽനിന്നുള്ള മൂന്നു സഹോദരങ്ങളും സ ഹോ ദര ഭാര്യ യും മത്സരിക്കുന്നു ണ്ട്. വേങ്ങാട് മൊട്ട യിലെ പൂവത്തിൻ കീഴ് തറവാട്ടംഗങ്ങ ളാണ് നേർക്കു നേരെയും അല്ലാ തെയും മത്സരിക്കുന്നത്. മൊട്ട യിലെ പൂവത്തിൻകീഴ് തറവാട്ടി ലെ സഹോദരങ്ങളായ വി. സഹദേവൻ, വി. ശശീന്ദ്രൻ, സഹോദ രി വി. സുനിത, ശശീന്ദ്രന്റെ ഭാ ര്യ ബീന എന്നിവരാണ് വ്യത്യ സ്‌ത പാർട്ടി സ്ഥാനാർഥികളാ യി ജനവിധി തേടുന്നത്. ഇതിൽ സഹദേവനും ശശീന്ദ്രനും ആ റാം വാർഡായ വേങ്ങാട് തെരു വിൽ നേർപോരാട്ട ത്തിലാണ്. സഹദേ വൻ കോൺഗ്രസും ശശീന്ദ്രൻ ബിജെ പിയും. ഇവരുടെ സഹോദരി സുനി ത അഞ്ചാം വാർ 38 വേങ്ങാട് മൊട്ടയിൽ കോൺ ഗ്രസ് സ്ഥാനാർഥിയാണ്. ശശീ ന്ദ്രൻ്റെ ഭാര്യ ബീനയാണ് കുടും ബത്തിൽനിന്നുള്ള മറ്റൊരു സ്ഥാനാർഥി. വേങ്ങാട് പഞ്ചായത്ത് വാർഡ് ഒന്നായ തട്ടാരിയിലാ ണ് ബീന മത്സരിക്കുന്നത്. ബീ നയും ബിജെപിക്കാരിയാണ്. കേരള പെൻഷനേഴ്സ് അ സോസിയേഷൻ മണ്ഡലം വൈ സ് പ്രസിഡന്റും മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ റിട്ടയേ ഡ് അധ്യാപകനുമാണ് സഹദേ വൻ. ബിജെപി ചക്കരക്കല്ല് മ ണ്ഡലം കമ്മിറ്റിയംഗ...