ഡ്രൈവർ മദ്യപിച്ചെന്ന് യാത്രക്കാർ ;ബസ് കൊക്കയിലേക്കു വീഴ്ത്തി വകവരുത്തുമെന്ന് ഡ്രൈവർ

 



ആശങ്കയിലാഴ്ത്തി കോഴിക്കോട് - ബാംഗ്ലൂർ ബസ്

കോഴിക്കോട്:  കോഴിക്കോട് - ബാംഗ്ലൂർ ദീർഘദൂര സർവീസ് നടത്തു ന്ന സ്വകാര്യ സ്ലീപ്പർ ബസിൻ്റെ ഡ്രൈവറും ക്ലീനറും മദ്യലഹരിയി ലാണെന്ന് യാത്രക്കാർ ആരോ പണമുന്നയിച്ചതോടെ യാത്ര ഇടയ്ക്കുവെച്ച് തടസ്സപ്പെട്ടു. കോ ഴിക്കോട്ടുനിന്ന് ബെംഗളൂരുവ ഴി ചെന്നൈയിലേക്ക് പോകുക യായിരുന്ന ബസാണ് മൈസൂരു എക്സ്പ്രസ് പാതയിലെത്തിയ പ്പോൾ യാത്രക്കാർ ഇടപെട്ട് നിർ ത്തിച്ചത്. റോഡിലെ ടോൾപ്ലാസ യിൽ ബസ് നിർത്തിയതോടെ യാത്രക്കാർ പോലീസിനെ വിവ രമറിയിക്കാൻ ശ്രമിച്ചു. ഇതോടെ ഡ്രൈവർ ഇറങ്ങിയോടി രക്ഷ പ്പെട്ടു. തുടർന്ന്, ട്രാവൽ കമ്പനി ബെംഗളൂരുവിൽനിന്ന് മറ്റൊ രു ഡ്രൈവറെ എത്തിച്ചശേഷമാ ണ് യാത്ര തുടർന്നത്.

യാത്രക്കാർ രണ്ടുമണിക്കൂർ റോഡിൽ നിൽക്കേണ്ടിവന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാ മൂഹികമാധ്യമങ്ങളിൽ പ്രചരി ച്ചു. 

ബസിലെ യാത്രക്കാരനും ബെംഗളൂരു കോറമംഗലയിലെ ഹോട്ടൽ ഉടമയുമായ അഹമ്മദ് സനോബർ സംഭവം വിവരിക്കു ന്നതിങ്ങനെ:

"തിങ്കളാഴ്ച കോഴിക്കോട്ടുനി ന്ന് ബെംഗളൂരുവഴി ചെന്നൈ യ്ക്ക് പോകുകയായിരുന്നു ബസ്. വൈകീട്ട് ആറിന് സുൽത്താൻ ബത്തേരിയിൽനിന്നായിരുന്നു ഞാൻ കയറിയത്. മൈസൂരു എക്സ് പ്രസ്‌വേയിൽ കയറിയ പ്പോൾ ബസ് നിയന്ത്രണമില്ലാ തെ ഓടുന്നു. ഡ്രൈവർ മദ്യ പിച്ചിട്ടുണ്ടെന്ന് മനസ്സിലായി. പക്ഷേ സമ്മതിച്ചില്ല. ഞാൻ ബഹളമുണ്ടാക്കി. മറ്റുയാത്രക്കാർ വന്നു. ഡ്രൈവർ മദ്യപിച്ചിട്ടു ണ്ടെന്ന് അവർക്കും മനസ്സിലാ യി. ഇതോടെ ബസ് നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ ലൈറ്റ് ഓഫാക്കി, ബസ് കൂടുതൽ വേഗത്തിൽ ഓടിക്കാൻ തുടങ്ങി. വണ്ടി കൊക്കയിലേക്ക് വീഴ്ത്തി എല്ലാവരെയും വകവരുത്താൻ പോകുകയാണെന്ന് ഭീഷണി പ്പെടുത്തി. എല്ലാവർക്കും പേടിയായി. റോഡിലെ ടോൾപ്ലാസ വരാ നായി കാത്തുനിന്നു. അവിടെ യെത്തിയപ്പോൾ മറ്റൊരു യാ ത്രക്കാരനുമായി ചേർന്ന് ഡ്രൈവറെ പിടിച്ച് ബസ് റോഡരി കിൽ പാർക്കു ചെയ്യിക്കുക യായിരുന്നു. തുടർന്ന്, എല്ലാവ രും ഇറങ്ങി. ഡ്രൈവർ ഓടിര ക്ഷപ്പെട്ടു".

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി