രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

 




കൂരാച്ചുണ്ട്: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിനട കുഴിപറമ്പിൽ ഷിനോജിൻ്റെ മകൻ സിദ്ധാർഥ്  (24) ആണ് അപകടത്തിൽപ്പെട്ടത്.  കൂരാച്ചുണ്ട്  -  കൂട്ടാലിട റോഡിൽ കോളനിമുക്ക് ഇറക്കത്തിൽ കഴിഞ്ഞദിവസം (ശനിയാഴ്ച) രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്.​കഴിഞ്ഞദിവസം രാത്രി ജോലിക്കായി കോഴിക്കോട് എയർപോർട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

​ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോളനിമുക്ക് ഇറക്കത്തിൽ വെച്ച് യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആളൊഴിഞ്ഞതും കാടുപിടിച്ചതുമായ ഭാഗമായതിനാൽ രാത്രിയിൽ അപകടം നടന്ന വിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ഷിനോജിൻ്റെയും കൂരാച്ചുണ്ട്  മോഡേൺ ടൈലറിംഗ് ഷോപ്പ് നടത്തുന്ന  സുധയുടെയും ഏക മകനായിരുന്നു മരിച്ച  സിദ്ധാർഥ്..

ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്

​ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ റോഡിലൂടെ നടന്നുപോയ പെൺകുട്ടിയാണ് ബൈക്കിനടുത്ത് കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ തന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്.

​മറ്റേതെങ്കിലും വാഹനം ഇടിച്ചുതെറിപ്പിച്ചതാണോ അതോ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞതാണോ എന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ സംശയമുണ്ട്. 

​വിവരമറിഞ്ഞ് കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടകാരണം സംബന്ധിച്ച് കൂരാച്ചുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു