നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

 


കൂരാച്ചുണ്ട്: മാങ്ങ പറിക്കുന്നതിനിടെ 11 കെ വി ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി പിണക്കാട്ട്  ബിജോ ജോർജ് (50) ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.

​വട്ടച്ചിറയിലുള്ള തൊട്ടടുത്ത ബന്ധുവീട്ടിലെ പറമ്പിൽ വെച്ച് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ തോട്ടി അബദ്ധത്തിൽ സമീപത്തു കൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനിൽ തട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ ബിജോയെ ഉടൻ തന്നെ പരിസരവാസികളും ബന്ധുക്കളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

​എന്നാൽ പരിക്കുകൾ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തരമായി പേരാമ്പ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

​പരേതനായ പിണക്കാട്ട്ജോർജിന്റെയും അന്നമ്മയുടെയും മകനാണ്. 

 ഭാര്യ : സിസി  (തിരുവമ്പാടി ചാരുപ്ലാക്കൽ കുടുംബാംഗമാണ്)

 മക്കൾ: ഇവാൻസ്, ഇവ്‌ലിൻ.

 സഹോദരങ്ങൾ: ബിജു, ബീന (കിഴക്കുംപുറത്ത്), സിസ്റ്റർ ബിന്ദു (സെൻ്റ് തോമസ് കോൺവെന്റ്, ഇറ്റലി)

മൃതസംസ്കാരം നാളെ(19/05/2026) രാവിലെ പത്തു മണിക്ക് സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ

​മൃതദേഹം2 ഇപ്പോൾ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പേരാമ്പ്ര പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം പിന്നീട് നടക്കും. ബിജോയുടെ അപ്രതീക്ഷിത വിയോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമം ഒന്നടങ്കം കനത്ത ആഘാതത്തിലാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി