പേരാമ്പ്ര ബസ്റ്റാൻറ് ബസ് മുറിച്ചു കടക്കുന്നിടെ തട്ടി യുവാവിന് ഗുരുതര പരിക്ക്

 


പേരാമ്പ്ര: പേരാമ്പ്രയിൽ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി സ്വദേശിയായ എംഎം സ്ട്രീറ്റ് ശ്രീരഞ്ജിനിയിൽ നിതിൻ രാഘവൻ (37) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചോമ്പാലയിലെ സെൻട്രൽ ബാങ്ക്മാനേജറായ നിതിൻ ഔദ്യോതികാവശ്യത്തിന് വേണ്ടി പേരാമ്പ്രയിൽ വന്നതാണ്.

ബസ്റ്റാൻഡ് മുറിച്ചുകിടക്കുമ്പോൾ പിറകിൽ നിന്നും വന്ന പേരാമ്പ്ര - കായണ്ണ റൂട്ടിലോടുന്ന സ്വാസ്തിക്ക് ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ നിതിനെഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി എത്തിച്ചശേഷം പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.


 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു