പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
ഷീന റോബിൻ @ ചക്കിട്ടപാറ പഞ്ചായത്ത് 7-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ഷീന റോബിൻ സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മ മഹിളാ കോൺഗ്രസ് പ്രവർത്തക. 2015- 2020 കാലത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ജനകീയായ വനിത മെമ്പർ. സൗമ്യമായ പെരുമാറ്റം കൊണ്ട് പൊതുജന സമ്മത പ്രാസംഗിക സംഘാടന മികവ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സമയോചിതമായ ഇടപെടലുകൾ. ആതുര ശുശ്രൂഷാരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ. വാർഡ് ഏഴിലെ കുടുംബശ്രീ എഡിഎസ് തൊഴിലുറപ്പ് മേറ്റ് ഓടി ചക്കിട്ടപ്പാറ ഏരിയ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
സാധാരണക്കാർക്കിടയിൽ നാട്ടുകാരി വാർഡിന്റെവികസനത്തിനും മുതുകാടിന്റെ വളർച്ചയ്ക്കും നിങ്ങളിൽ ഒരാളായി ഞാനുണ്ടാകും. എന്റെ വാർഡിന്റെ ജനങ്ങളുടെ ഏത് പ്രശ്നത്തിലും ഞാൻ ഉണ്ടാവും. അവരിൽ ഒരാളായി മലയോരത്തെ കർഷകന്റെയും അവരുടെ പ്രശ്നങ്ങളും അവർക്കായി സംസാരിക്കാൻ എന്റെ വാർഡിലെ ഓരോരുത്തരും എന്റെ പ്രിയപ്പെട്ടവരായി ഞാൻ ചേർത്തു നിർത്തും. കഴിഞ്ഞ 20 വർഷമായി വികസന മുരടിപ്പിൽ തുടരുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ വികസനത്തിന്റെ വഴിയെ മുന്നോട്ടു നയിക്കാൻ ഒരു ജനകീയ ഭരണസമിതി സൃഷ്ടിക്കാൻ ഞാനുമുണ്ടാകും.

Comments
Post a Comment