സ്കൂൾ ബസ് ഫീസ് നൽകാത്ത കുട്ടിയെ ഇന്ന് മുതൽ ബസ്സിൽ കയറ്റരുത്, മാനേജ്‌മെന്റിന്റെ ഓർഡർ




 "ജോലി പോയാലും വേണ്ടില്ല, ആ കുഞ്ഞിനെ വിഷമിപ്പിക്കില്ല"! എന്ന് സ്കൂൾ ബസ് ഡ്രൈവർ 


രാവിലെ സ്കൂളിൽ നിന്ന് കർശന നിർദ്ദേശം: ഫീസടയ്ക്കാത്ത കുട്ടിയെ ബസിൽ കയറ്റരുത്. ഒരു ഡ്രൈവറെന്ന നിലയിൽ, എനിക്ക് അനുസരിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന എനിക്ക് ഒരു കുഞ്ഞ് സങ്കടപ്പെടുന്നത് കാണാൻ വയ്യ.

ബസ് സ്റ്റോപ്പിൽ, ഒന്നുമറിയാതെ പുഞ്ചിരിച്ച്, സന്തോഷത്തോടെ തുള്ളിച്ചാടി കൈ കാണിക്കുന്ന എട്ട് വയസ്സുകാരി. ആ നിഷ്കളങ്കത കണ്ടിട്ട് വണ്ടി നിർത്താതെ പോകാൻ എന്റെ മനസ്സ് വന്നില്ല. ഞാൻ അവളെ കയറ്റി.

മാനേജ്‌മെന്റിന്റെ വഴക്കും ശമ്പളം പിടിക്കലും ഉറപ്പാണ്. എന്നാലും ഞാൻ ചെയ്തത് ശരിയാണ്. കാശിന്റെ പേര് പറഞ്ഞ് ആ കുഞ്ഞുമനസ്സിനെ വഴിയിൽ തനിച്ചാക്കിയാൽ, ആ ക്രൂരതയുടെ ഫലം കൊണ്ട് ചോറുണ്ടാൽ അത് തൊണ്ടേന്ന് ഇറങ്ങില്ല!

ദൈവത്തിന് പോലും പൊറുക്കാനാവാത്ത കാര്യമാണത്. വൈകുന്നേരം മാതാപിതാക്കൾ ഫീസടച്ചു, പ്രശ്നം തീർന്നു. പോകുമ്പോൾ, ചിരിച്ച് കൈവീശിയ ആ കുഞ്ഞാണ് എന്റെ അന്നത്തെ ശമ്പളത്തേക്കാൾ വലുതെന്നു ബസ് ഡ്രൈവർ പറഞ്ഞു


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി