കായണ്ണയിൽ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

 


കായണ്ണ: കായണ്ണയിൽ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കായണ്ണ തുമ്പമല പടിഞ്ഞാറേച്ചാലിൽ കല്യാണി (61) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് സംഭവം.

പാറമുതു നെല്ലിയാട്ട് ഗംഗാധരന്റെ പറമ്പിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കായണ്ണ പിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. 

മക്കൾ: ജിജേഷ്, ജിജിഷ.

 മരുമക്കൾ: നിത്യ, ഷിജീഷ്. 

സഹോദരങ്ങൾ: മാധവി, സുമതി, ലീല, സജി, രാജു, കുഞ്ഞിരാമൻ (കാവുന്തറ) പരേതയായ രാധ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു