തോൽക്കാൻ മനസില്ല; വീൽചെയറിലാണ് റീജയുടെ അങ്കം
മുക്കം: മുക്കം നഗരസഭാ തെരഞ്ഞെടുപ്പിൽ 107 സ്ഥാനാർഥികൾ വിവിധ ഡിവിഷനുകളിൽ മ ത്സരത്തിനിറങ്ങുമ്പോൾ വ്യത്യസ്തയായൊ രു ആളും അതിലുണ്ട്... റീജ തെക്കേപൊയി ൽ. വിധി ശരീരത്തെ തളർത്തിയെങ്കിലും മന കരുത്തുകൊണ്ട് വീൽചെയറിലേറി പ്രതിസ ന്ധികളോടു പടവെട്ടുന്ന ധീര വനിത. കയ്യേരി ക്കൽ ഡിവിഷനിലെ (27) എൻഡിഎ സ്ഥാനാ ർഥിയാണ് റീജ. പത്താം വയസിൽ പോളിയോ രോഗം തളർത്തിയതാണ് റീജയുടെ ചലനശേ ഷിയും സ്വപ്നങ്ങളും. പക്ഷേ വിധിക്കു മുന്നി ൽ തളരാൻ തയാറായില്ല. കന്നിയങ്കത്തിനിറ ങ്ങിയ റീജ വോട്ടു തേടിയെത്തുന്നത് ഇലക്ട്രി ക് വീൽചെയറിലാണ്.
ശരീരമാകെ തളർന്നതോടെ അഞ്ചാം ക്ലാസി ൽ പഠനം നിർത്തേണ്ടി വന്നു. തുടർന്ന് കോഴി ക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആ ശുപത്രിയിലുമായി ഏറെ നാളത്തെ ചികിത്സ, കൈകളുടെ ചലനശേഷി തിരിച്ചുകിട്ടിയെങ്കി ലും കാലുകൾക്ക് ഇപ്പോഴും പിണക്കമാണ്. ഇതിനിടെ അച്ഛനെ നഷ്ടമായി. പക്ഷാഘാതം - വന്നതോടെ അമ്മയ്ക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ.
മണാശേരിയിൽ തയ്യൽക്കട നടത്തിയാണ് റീജ കുടുംബം പുലർത്തുന്നത്. കൈകൊണ്ടു നിയന്ത്രിക്കാൻ സാധിക്കുന്ന മെഷീൻ ഉപയോ ഗിച്ചാണ് വസ്ത്രങ്ങൾ തയ്ക്കുന്നത്. കാലപ്പഴ ക്കത്തെത്തുടർന്ന് മുച്ചക്ര വാഹനം ഇടയ്ക്കി ടെ പണിമുടക്കുന്നുണ്ട്. അതുകൊണ്ട് തത്കാ ലത്തേക്കു സുഹൃത്തിൻ്റെ കാറുപയോഗിച്ചും വോട്ട് തേടാൻ നിർബന്ധിതയായിരിക്കുകയാ ണ് റീജ

Comments
Post a Comment