ഇന്ന് ദേശീയ ക്ഷീരദിനം ; വിജയത്തിന്റെ പാൽപ്പുഞ്ചിരിയുമായി കീർത്തി
കൂരാച്ചുണ്ട്: ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡ് കഴി ഞ്ഞ അഞ്ചുവർഷമായി സ്വന്ത മാക്കുന്ന കൂരാച്ചുണ്ട് കരിമ്പ നക്കുഴി കീർത്തിയും കുടുംബ വും ക്ഷീരമേഖലയ്ക്കായി ജീവിതം സമർപ്പിച്ചവരാണ്. ഇരുപതു വർഷത്തിലധികമായി ക്ഷീര കർഷക മേഖലയിൽ സജീവ മായ കീർത്തി പത്തുവർഷത്തി ലധികമായി ഫാം നടത്തുന്നു.
കരിമ്പനക്കുഴിയിൽ വീട് പുലർച്ചെ മൂന്നുമണിക്കേ ഉണരും. പിന്നെ പശുക്കളെ കു ളിപ്പിക്കുന്നതിന്റെയും പാൽ കറക്കുന്നതിന്റെയുമൊക്കെ തി രക്കാണ്. കീർത്തിയും ഭർത്താവ് സിജു കുര്യനും ഒൻപതിൽ പഠിക്കുന്ന മകൻ ജെറിലും തുടങ്ങി എല്ലാവരും പശുക്കൾ ക്കൊപ്പം തന്നെയായിരിക്കും.
കഴിഞ്ഞ 20 വർഷത്തിലധിക മായി പശുക്കളാണ് ഈ കുടും ബത്തിന്റെ ജീവനും ലോകവും കൂടാതെ, സമീപത്തെ ഇരുപ ത്തിയഞ്ചിലധികം വീടുകളിലും പാൽ നൽകുന്നു.
രണ്ടുപശുക്കളിൽ നിന്നാണ് കീർത്തിയുടെ തുടക്കം. സർ ക്കാരിന്റെയും സൊസൈറ്റിയു ടെയും ബന്ധപ്പെട്ട വകുപ്പുക ളുടെയും സഹകരണത്തോ ടെ പശുക്കളുടെ എണ്ണംകൂട്ടി. ഇപ്പോൾ ഫാമിൽ ജഴ്സി എച്ച്. എഫ്. വിഭാഗത്തിൽപ്പെട്ട 22 പശുക്കളും രണ്ട് എരുമകളു മാണുള്ളത്. പരുത്തി പിണ്ണാ ക്ക്, അവിൽ തവിട്, കപ്പ கவும் വേ സ്റ്റ്, ചോളപ്പൊടി എന്നിവയാ ണ് പശുക്കൾക്ക് നൽകുന്ന പ്ര ധാന ഭക്ഷണം. പാട്ടത്തിനെടു ത്ത ഒരേക്കർ സ്ഥലത്തും സ്വ ന്തമായുള്ള രണ്ടേക്കർ സ്ഥല ത്തും തീറ്റ പുൽക്കൃഷിയും നട ത്തുന്നുണ്ട്. ഫാമിൽനിന്ന് മിക ച്ച വരുമാനം ലഭിക്കുന്നതായി ഈ കർഷകകുടുംബം സാക്ഷ്യ പ്പെടുത്തുന്നു. വീട്ടിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.
ഭർത്താവ് സിജു കുര്യൻ, മക്കളായ ജാക്സ് വർഗീസ്,ജെറിൽ വർഗീസ് എന്നിവർ ക്കൊപ്പം കൂരാച്ചുണ്ട് ക്ഷീരോ ത്പാദകസംഘം, മിൽമ, ക്ഷീ രവികസന വകുപ്പ്, മൃഗസംര ക്ഷണവകുപ്പ് തുടങ്ങിയവരു ടെ സഹായവും കൂട്ടായ പ്രവർ ത്തനവുമാണ് തന്റെ നേട്ടത്തി ന് പിന്നിലെന്ന് കീർത്തി പറയു ന്നു. പശുക്കളോടുള്ള ഇഷ്ടംകാ രണം ക്ഷീരമേഖലയിൽ അമ്മ യൊപ്പം സജീവമായിരുന്ന മു ത്തമകൻ ജാക്സ് വർഗീസ് ഹരി യാണയിൽ വെറ്ററിനറി ബിരുദ ത്തിനാണ് ചേർന്നിട്ടുള്ളത്.
ആറുതവണ ജില്ലയിലെ മിക ച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്കാ രം കീർത്തിയെ തേടിയെത്തി യിട്ടുണ്ട്. ഈ വർഷത്തെ മല ബാറിലെ മികച്ച ക്ഷീരകർഷക യ്ക്കുള്ള സഹകാർ ഭാരതി പുര സ്സാരവും കീർത്തിക്കാണ് ലഭി ച്ചത്. ക്ഷീരവകുപ്പിൻന്റെ ക്ഷീരസ ഹചാരി സംസ്ഥാന അവാർഡ്, പീപ്പിൾസ് ഡെയറി പ്രോജക്ട് അവാർഡ് തുടങ്ങിയ പുരസ്ലാ രങ്ങളും കീർത്തിയെ തേടിയെ ത്തിയിട്ടുണ്ട്.

Comments
Post a Comment