ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ പിരിഞ്ഞ ശേഷം യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചെന്ന്, പരാതി.

 


കാസർഗോഡ്:  ഒരുമിച്ച്താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞ ശേഷം യുവാവ് പീഡിപ്പിച്ചതായി പരാതി. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ 37കാരി നൽകിയ പരാതിയിലാണ് കേസെടുത്തത്. ചിത്താരി സ്വദേശി സജീറിനെതിരെയാണ് യുവതി വിദ്യാനഗർ പൊലീസിൽ പരാതി നൽകിയത്.

യുവതിയും സജീറും ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാൽ യുവതി പിന്നീട് യുവാവുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരിടത്തേക്ക് താമസം മാറ്റി. പിന്നീട് സജീർ യുവതിയെ താമസസ്ഥലത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

സ്വന്തം വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടി എറണാകുളത്തേക്കാണ് പോയത്. ഇവിടെ വെച്ച് സജീറിനെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. പിന്നീടാണ് സജീറുമായി തെറ്റുന്നതും യുവതി കാസർകോട്ടേക്ക് തിരികെ വരികയും ചെയ്ത‌ത്.

കളനാട്ടെ ക്വാട്ടേഴ്‌സിലായിരുന്നു യുവതി താമസിച്ചിരുന്നത്. സജീർ ഇവിടെയെത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു