കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം



 കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ്

യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 9.45 ഓടെയാണ് സംഭവം.




 

അഞ്ച് യൂണിറ്റ് ഫയർഫോഴ്ണ് എത്തിയാണ് തീ അണയ്ക്കുന്നത്. കെട്ടിടത്തിൽ എട്ട് നിലയിൽ വരെ മാത്രമാണ് രോഗികളുള്ളത്. ഇവരെ പുറത്തേക്ക് മാറ്റി. ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. എ സി പ്ലാന്‍റ് ഇൻസ്റ്റാൾ ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. ഒരു ഭാഗത്തെ തീ അണച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു