കോഴിക്കോട് സ്‌കൂട്ടറിൽ ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം; സഹോദരിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടിൽ ലൈജുവിന്റെ മകൾ ശിവനന്ദയാണ് മരിച്ചത്. സഹോദരി ശിവാനി ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സ്‌കൂട്ടറിന് പിന്നിലിരുന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യവെ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. പുതിയാപ്പ ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവനന്ദ. പുതിയാപ്പയിൽനിന്നും കണ്ണൂർ റോഡിലേക്ക് പ്രവേശിച്ച സ്‌കൂട്ടറിൽ തലശേരിയിൽനിന്ന് കോഴിക്കോട്ടെക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലായ സ്‌കൂട്ടർ നൂറുമീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി.
പുതിയാപ്പ പള്ളിപ്പറമ്പിൽ ലൈജുവിൻ്റേയും ശ്രുതിയുടേയും രണ്ട് മക്കളിൽ ഇളയവൾ ശിവനന്ദ
പുതിയാപ്പകാർക്ക് സുപരിചിതമാണ് ഇവരെ രണ്ടുപേരേയും.... പഠിക്കാൻ വളരെ മിടുക്കിയായ ശിവനന്ദ പുതിയാപ്പ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്

Comments
Post a Comment