ട്രഷറിയുടെ രഹസ്യ നിലവറ തുറക്കുന്നു; ആകാംക്ഷയോടെ വടകര
50 വർഷത്തിലധികമായി തുറക്കാത്ത നിലവറ പൊളിക്കാൻ പുരാവസ്‌തു വകുപ്പ് അധികൃതരെത്തും
വടകര: പൊളിച്ചു മാറ്റുന്ന ട്രഷറിയുടെ പഴയ സ്ട്രോങ് റൂ മിലെ തുറക്കാത്ത നിലവറയിൽ എന്തൊക്കെയുണ്ട് ? 50 വർഷ ത്തിലധികമായി തുറക്കാതിരു ന്ന നിലവറ പഴയ കെട്ടിടം പൊ ളിക്കുമ്പോഴാണ് നിയമ പ്രശ്ന മായത്. ബ്രിട്ടിഷുകാരുടെ കാല ത്ത് പണിത നിലവറ, പുതിയ സ്ട്രോങ് മുറി പണിത ശേഷം തുറന്നിട്ടേയില്ല. പഴയതിൽ എന്തൊക്കെയുണ്ടെന്നും എപ്പോൾ മുതലാണ് ഉപയോഗി ക്കാതിരുന്നതെന്നും അറിയില്ല.
പണ്ടു കാലത്ത് തുറന്നതു കണ്ട വർ ആരും ജീവിച്ചിരിപ്പില്ല. മിക്കവാറും കാലിയായിരിക്കാ നാണ് സാധ്യതയെന്ന് മുൻ ട്രഷറി ജീവനക്കാർ പറയുന്നു. കാരണം വർഷങ്ങളായി ഇത് തുറക്കേണ്ട ആവശ്യം വന്നിട്ടില്ല. എന്നാൽ തൊട്ടടുത്തുള്ള താലൂ ക്ക് ഓഫിസ് തീ പിടിച്ചപ്പോൾ പഴയ സ്ട്രോങ് റൂമിൽ നിന്ന് പഴയകാല മുദ്രകളും നാണയ ങ്ങളും അപൂർവ ശേഖരങ്ങളും കിട്ടിയിരുന്നു. ഇതേ പോലെ ട്രഷറിയിലും കാണുമെന്നാണ് സംശയം.
ഒരാഴ്ചയ്ക്കുള്ളിൽ നിലവറ തുറക്കും. പുരാവസ്തു വകുപ്പ് അധിക്യതർ, ജില്ലാ ട്രഷറി ഓഫിസർ, റവന്യൂ- പൊലീസ്അധികൃതർ എന്നിവരുടെ സാ ന്നിധ്യത്തിലായിരിക്കും പൊളി ത്തിലാര ക്കൽ.

Comments
Post a Comment