പിടി വീഴും ലൈസൻസിൽ; സീബ്ര ക്രോസിങ്ങിൽ വാഹനം നിർത്തുന്നവർക്കും പാർക്ക് ചെയ്യുന്നവർക്കും ശിക്ഷ ശക്‌തമായ നടപടി വേണമെന്ന് ഹൈക്കോടതി.
കോഴിക്കോട്: കാൽ നടക്കാരുടെ സുരക്ഷ ലംഘിക്കു ന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെ ന്ന് മോട്ടർവാഹന വകുപ്പ് സീബ്ര ക്രോസി ങ്ങിൽ വാഹ നം നിർത്തുന്നവ രുടെയും പാർക്ക് ചെയ്യുന്നവരുടെയും ലൈസൻസ് റദ്ദാക്കും. 2000 രൂപ പിഴ ഈടാക്കാവുന്ന നിയമ നടപടികളും സ്വീകരിക്കും. കാൽ നടക്കാർക്കു വേണ്ടിയുള്ള സുര ക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ കർശനനടപടി എടുക്കണമെന്ന ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാ നം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ ജസ്‌റ്റി സ് ദേവൻ രാമചന്ദ്രനാണ് നിർദേ ശങ്ങൾ നൽകിയത്.
സീബ്ര ക്രോസിങ്ങിൽ കാൽ നട യാത്രക്കാർക്ക് ആദ്യ പരിഗണന നൽകണമെന്നു കോടതി നിർദേശിച്ചു. ഡ്രൈവർമാർക്കു ബോധവൽക്കരണം നടത്ത ണം. ഡ്രൈവിങ് ടെസ്റ്റിൽ ഇക്കാര്യവും ഉൾപ്പെടുത്തണം.
സമയനിബന്ധനയുണ്ടെന്ന പേരിൽ അമിത വേഗ ത്തിൽ പറഞ്ഞ് സ്വ കാര്യ ബസുകൾക്കും നിയമം ലംഘിക്കാനാവില്ല. സ്വീകരിക്കാവുന്ന നടപടി സംബ ന്ധിച്ചു വിശദീകരണം നൽകാൻ അധികൃതർക്ക് നിർദേശം നൽ കിയ കോടതി ഹർജി ഡിസം : ബർ 10ന് പരിഗണിക്കാൻ മാറ്റി. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രാലൈൻ മറികടക്കവേ 218 പേർ വാഹനമിടിച്ചു മരിച്ചെന്നമാധ്യമ റിപ്പോർട്ടിന്റെയും ഉദ്യോ ഗസ്‌ഥരുടെ വിശദീകരണത്തി ന്റെയും അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ഓൺ ലൈനിൽ ഹാജരായിരുന്ന ട്രാ ഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ്റ് ഐജി കാളിരാജ് മഹേഷ്കുമാർ, ഗതാഗത കമ്മി ഷണർ സി.എച്ച്.നാഗരാജു, പൊ തുമരാമത്ത് പ്രിൻസിപ്പൽ സെക്ര ട്ടറി കെ.ബിജു എന്നിവരിൽ നി ന്ന് കോടതി വിവരങ്ങൾ തേടിയി രുന്നു.
സീബ്ര ക്രോസിങ്ങുകളിലു ണ്ടാകുന്ന അപകടങ്ങളിൽപ്പെടു ന്നത് പകുതിയും മുതിർന്ന പൗ രൻമാരാണെന്നും ഐജി വിശദീ കരിച്ചു. ബജറ്റിൽ വകയിരുത്തു ന്നത് ഉൾപ്പെടെ ആവശ്യമായ നടപടികൾ പരിശോധിക്കുമെ ന്നു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

Comments
Post a Comment