കർഷകർ വിധിയെഴുതുന്ന ചക്കിട്ടപാറ

 


ചക്കിട്ടപാറ:  കാർഷികമേഖലയുടെ മലയോരമണ്ണ് അടുത്തകാലത്തെല്ലാം തുടർച്ചയായി എൽഡി എഫിനെയാണ് തുണച്ചത്. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് രൂപംകൊ ണ്ടതിനുശേഷം യുഡിഎഫായിരുന്നു ദീർഘകാലം പഞ്ചായത്ത് ഭരിച്ചത്. 2005-10 ഭരണസമിതിയിൽ ഇരുമുന്നണിക്കും കക്ഷിനില തുല്യമായി. നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു ഡിഎഫിനും ലഭിച്ചു. 2010 മുതൽ പി ന്നീടുണ്ടായ മൂന്ന് ഭരണ സമിതിയിലും എൽഡിഎ ഫിനുതന്നെയാ ണ് ഭരണം കിട്ടി യത്.

2020-  k .സുനിൽ പ്ര സിഡന്റായ 15 അംഗ എൽഡിഎഫ് ഭരണസമിതിയിൽ എൽഡിഎഫിന് പത്തു സീറ്റും പ്രേതിപക്ഷത്തായ യുഡിഎഫിന് അഞ്ചു സീറ്റുമാണ് ഉണ്ടായിരുന്നത്. ഇത്ത വണ പുനഃക്രമീകരണത്തിൽ ഒരു വാർഡ് വർധിച്ചു. നേരത്തേയു ണ്ടായിരുന്ന വാർഡുകളുടെ ഘട നയ്ക്കും മാറ്റം വന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാസംവ രണമാണ്. ഏറെക്കാലമായി ജന പ്രതിനിധിയായി തുടരുന്ന നിലവി ലെ പ്രസിഡന്റ് ഇത്തവണ മത്സര രംഗത്തില്ല. മുൻ പഞ്ചായത്ത് പ്ര സിഡന്റും മുൻ ജില്ലാപഞ്ചായത്തം ഗവുമായ സുജാത മനക്കൽ ജനവിധിതേടുന്നുണ്ട്.


ജനവാസമേഖലയിൽ ഇറങ്ങു ന്ന എല്ലാ വന്യമൃഗങ്ങളെയും കൊ ല്ലാനും അതിനായി ഷൂട്ടർമാരെ നി യോഗിക്കാനും തീരുമാനമെടുത്ത തിന്റെപേരിൽ അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയ പഞ്ചായത്താ യിരുന്നു ചക്കിട്ടപാറ. ഇതിന്റെപേ രിൽ പഞ്ചായത്ത് പ്രസിഡന്റുമാർ ക്ക് സർക്കാർ നൽകിയ ഹോണററി വൈൽഡ് ലൈഫ് വാർഡൻ പദവി പ്രസിഡന്റിൽനിന്ന് എടുത്തുമാറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകു കയും ചെയ്തിരുന്നു. എന്നാൽ, നിയ മവിരുദ്ധമായ ഈ തീരുമാനവുമാ യി പഞ്ചായത്ത് പിന്നീട് മുന്നോട്ടു പോയില്ല.

വയനാട്ടിലേക്കുള്ള പൂഴി ത്തോട്-പടിഞ്ഞാറത്തറ ബദൽറോ ഡ് തിരഞ്ഞെടുപ്പിലും പ്രധാന ചർ ച്ചാവിഷയമാണ്. രണ്ട്, നാല്, എട്ട് വാർഡുകളിലൊഴികെ ബിജെപി സ്ഥാനാർഥികളും ജനവിധിതേടു ന്നുണ്ട്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി