പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു


ജിനീഷ് കല്ലുംപുറത്ത് (ജിക്കു)@ ചക്കിട്ടപാറ പഞ്ചായ3ത്ത് 3-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി

ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർഥി. ജിനീഷ് കല്ലുംപുറത്ത് ജിക്കു എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പൊതുസമ്മതനായ സ്ഥാനാർത്ഥി.  നീണ്ട കാലങ്ങളായി പൊതുപ്രവർത്തകൻ എന്ന നിലയിൽ നാട്ടിലെ സുപരിചിതൻ. കർഷകരും കർഷക തൊഴിലാളികളും മറ്റ് ഇതര തൊഴിലാളികളും സാധാരണക്കാരും ജീവിക്കുന്ന കർമ്മഭൂമിയിൽ അവരുടേതായ പ്രശ്നങ്ങൾക്ക് ഒപ്പം ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ. കലാസാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം സംഘാടക മികവ് പൊതുജന സമ്മതൻ സാധാരണക്കാരോട് തോളോട് തോൾ ചേർന്ന് മലയോര ജനതയുടെ പ്രശ്നങ്ങളിൽ അവർക്കൊപ്പം നിലനിന്നു പോകുന്നു. നാടിന്റെ സുഖത്തിലും ദുഃഖത്തിലും എന്നും നാട്ടുകാർക്ക് ഒപ്പം നിൽക്കുന്ന ജനകീയ നേതാവ്.അവരിൽ ഒരാളായി കഴിഞ്ഞ 20 വർഷമായി ചക്കിട്ടപ്പാറയിലെ ജനങ്ങളെ പറഞ്ഞു പറ്റിച്ച അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ ഇടതുപക്ഷ ഭരണസമിതിയെ പുറത്താക്കി, ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ജനകീയ ഭരണസമിതിക്കൊപ്പം ചേരാൻ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ജനങ്ങളെ കേൾക്കുന്ന ഒരു ഭരണസമിതിക്കായി നമുക്ക് ഒന്ന് ചേരാം.

 

ജിനീഷ് കല്ലുംപുറത്ത് പറയുന്നു 👇🏻👇🏻👇🏻👇🏻👇🏻

കഴിഞ്ഞ കുറേ കാലങ്ങളായി വാർഡിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും മലയോരത്തെ ജനതയുടെ നീറുന്ന കാർഷിക സാമ്പത്തിക പ്രശ്നങ്ങളിൽ അതുപോലെതന്നെ പൊതു വികസന കാര്യങ്ങളിലും അവർക്കൊപ്പം ഞാനുണ്ടാകും.  എൻ്റെ കഴിവുകള്‍, അഭിലാഷങ്ങള്‍, സ്വപ്‌നങ്ങള്‍, കാഴ്ചപ്പാടുകള്‍, തുടങ്ങിയവ ജനങ്ങൾ വേണ്ടി സമർപ്പിക്കും. അതെ . വിശ്വാസം...അതാണെല്ലാം .. ജനങ്ങള്‍ എന്നെ വിശ്വസിക്കും. ഞാന്‍ ജനങ്ങളെയും. മൂന്നാം വാര്‍ഡിലെ ജനങ്ങള്‍ എന്നെ കൈവിടില്ല.നിങ്ങൾ നൽകുന്ന ഓരോ വോട്ടുകളും മൂല്യം ഉള്ളതാണ്, നിങ്ങളുടെ പ്രശ്നങ്ങളിൽ ഞാൻ നിങ്ങളെ തേടിയെത്തും.വർദ്ധിച്ചു വരുന്ന വന്യ മൃഗ ശല്യത്തിനെതിരെ എന്നാൽ കഴിയുന്ന വിധം പരിഹാരം കാണാൻ ഞാൻ ഉണ്ടാകും"




 

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി