കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

 



കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ  മെയ്ത്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. 


2005-ലാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ൽ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോൺഗ്രസിൻ്റെ എൻ. സുബ്രഹ്മണ്യനെ ജമീല പരാജയപ്പെടുത്തിയത്.


അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തിൽ ജമീല. ഭർത്താവ് കാനത്തിൽ അബ്ദു‌റഹ്‌മാൻ, മക്കൾ: അയ്റീജ് റഹ്‌മാൻ, അനൂജ.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി