നീർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം പതിവാകുന്നു.
കുറ്റ്യാടി: നിർത്തിയിട്ട വാഹന ങ്ങളിൽനിന്ന് രാത്രിയിൽ ബാറ്ററി മോഷണം പോകുന്നത് തുടർക്ക ഥയാവുന്നു. കുറ്റ്യാടി, പാലേരി, തൊട്ടിൽപ്പാലം പ്രദേശങ്ങളി ലാണ് ബാറ്ററി മോഷ്ടാക്കളു ടെ എണ്ണം വർധിച്ചിരിക്കുന്നത്. പകൽ ഓട്ടം കഴിഞ്ഞ് വർഷോ പ്പ്, കടകൾ, ഓഡിറ്റോറിയം തുട ങ്ങിയ സ്ഥലങ്ങളിൽ നിർത്തിയി ടുന്ന ടിപ്പർലോറികൾ, ജീപ്പുകൾ തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററികളാണ് വ്യാപകമായി മോഷ ണം പോകുന്നത്.
വെള്ളിയാഴ്ച കുറ്റ്യാടി മെ ഹ്ഫിൽ ഓഡിറ്റോറിയത്തിൻ്റെ പരിസരത്ത് പാർക്ക് ചെയ്ത പ്രമോദ് കൈച്ചിൽ എസ്, ബർ ക്ക സുമേഷിന്റെ ഉടമസ്ഥത യിലുള്ള ടിപ്പർലോറികളിലെ ബാറ്ററികളാണ് മോഷ്ടാക്കൾ അഴിച്ചുമാറ്റിക്കൊണ്ടുപോയിരി ക്കുന്നത്.
ആഴ്ചകൾക്കുമുൻപ് പാലേരി യിൽനിന്നും മൂന്ന് വാഹനങ്ങളി ലെ ബാറ്ററികളാണ് മോഷ്ടാക്കൾ അപഹരിച്ചത്. ദിവസങ്ങൾക്കുമുൻപ് മരുതോങ്കരയിൽനിന്ന് രണ്ട് ബാറ്ററികൾ നഷ്ടപ്പെട്ടി രുന്നു. കഴിഞ്ഞദിവസം തൊ ട്ടിൽപ്പാലം വർക്ക്ഷോപ്പിൽ നിർ ത്തിയ ജീപ്പുകളുടെ രണ്ട് ബാറ്റ റികളാണ് അപഹരിച്ചത്. ഹെൽ മെറ്റുകൊണ്ട് തലമറച്ച് പാലേരി പള്ളിക്ക് സമീപത്തെ കട്ടകൾ നിർമിക്കുന്ന സ്ഥലത്തുനിന്നും ടി പ്പർലോറിയിലെ ബാറ്ററി മോഷ്ടാ
ക്കൾ അഴിച്ചെടുക്കുന്നത് സിസി ടിവിയിൽ പതിഞ്ഞിരുന്നു.
ക്വാറികളുടെ പ്രവർത്തനം പലയിടങ്ങളിലും നിർത്തിവെച്ച തിനെത്തുടർന്ന് ജോലി കുറവ് കാരണം തൊഴിലാളികൾ പ്രയാ സമനുഭവിക്കുമ്പോഴാണ് വലിയ വിലയുള്ള ബാറ്ററികൾ പലയിട ങ്ങളിൽനിന്നും മോഷണംപോ കുന്നത്. ബാറ്ററിമോഷ്ടാക്കൾ ക്കെതിരേ കർശന നടപടിയെ ടുക്കണമെന്ന് ആവശ്യപ്പെട്ട് സം യുക്ത ടിപ്പർ തൊഴിലാളി യൂണി യനുകളുടെ നേതൃത്വത്തിൽ പോ ലീസിൽ പരാതിനൽകിയിട്ടുണ്ട്. ബാറ്ററിമോഷ്ടാക്കൾക്കെതിരേ അന്വേഷണം ആരംഭിച്ചതായും അന്വേഷണം ഇതര സംസ്ഥാന ങ്ങളിലേക്ക് വ്യാപിപ്പിച്ചതായും കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് പറ ഞ്ഞു.

Comments
Post a Comment