പേരാമ്പ്രയിൽ മരം മുറിയന്ത്രം കഴുത്തിൽ പതിച്ചു മരംവെട്ടുകാരന് ദാരുണാന്ത്യം.
പേരാമ്പ്ര: ചെറുവണ്ണൂർ കാരയിൽ നട സ്വദേശി കരുവൻചാലിൽ ചോയി (78) ആണ് മരിച്ചത്.പേരാമ്പ്ര ചെറുവണ്ണൂരിൽ ഇന്നുച്ചയോടെ ആയിരുന്നു സംഭവം.മുറിച്ചിട്ട മരം ചെറിയ കഷണം ആക്കുമ്പോൾ യന്ത്രം അബദ്ധത്തിൽ കഴുത്തിൽ കൊള്ളുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹം സംഭവ സ്ഥലത്തുതന്നെ കുഴഞ്ഞുവീണു.
ഭാര്യ പരേതയായ മീനാക്ഷി. മക്കൾ രാജൻ, ദിനേശൻ ,ഷോളീസ്, സത്യഭാമ.മരുമക്കൾ ബാബു (കൈപ്രം) ബിന്ദു കരുവൻ ചാലിൽ (തുറയൂർ) ശ്രീജ (മുക്കാളി) പ്രിയങ്ക (കൂത്താളി).

Comments
Post a Comment