കൂരാച്ചുണ്ടിൽ സാമൂഹിക വിരുദ്ധർ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചു.


 കൂരാച്ചുണ്ട്: കൂരാച്ചുണ്ട്  പഞ്ചായത്ത് അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജോൺസൺ തേനമാക്കലിൻ്റെ  തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബഹുവർണ ഫ്ളെക്സ് ബോർഡ് നശിപ്പിച്ചതായി പരാതി. ഓട്ടപാലം  പനച്ചിക്കൽ കോളനി  സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്സാണ് 2 ദിവസം മുൻപ്  സമൂഹവിരുദ്ധർ നശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് ആണ്ഫ്ളെ്ക്സ്  ബോർഡ് സ്ഥാപിച്ചത്.

ഏതുവിധേനയും അക്രമസംഭവങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇവർക്കുള്ളതെന്നാണ് ആക്ഷേപം. രാത്രിയുടെ മറവിൽ പ്രചരണ പോസ്റ്ററുകൾ നശിപ്പിച്ച സമൂഹ്യ വിരുദ്ധരുടെ ഹീനമായ നടപടിക്കെതിരെ യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു