ചക്കിട്ടപാറ പഞ്ചായത്ത് പകൽ വീട് നാശാവസ്ഥയിൽ

 






എട്ട് വർഷം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷനില്ല

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായ ത്ത് വാർഡ് പതിന്നൊന്നിൽ 2017 ജൂൺ 15 ന് ഉദ്ഘാടനം ചെയ്‌ത് വയോജനങ്ങളെ ഏൽപ്പിച്ച പക ൽ വീട്ടിൽ എട്ട് വർഷം പിന്നിട്ടി ട്ടും വൈദ്യുതി കണക്ഷനില്ല. ഇന്നത്തെ പ്രസിഡന്റും അന്ന് വൈസ് പ്രസിഡന്റുമായിരുന്ന കെ. സുനിലായിരുന്നു ഉദ്ഘാ ടന ചടങ്ങിൽ അധ്യക്ഷത വ ഹിച്ചത്.

വൈദ്യുതിയില്ലെങ്കിലും പ ഞ്ചായത്ത് വയോജനങ്ങൾക്ക് ടിവി നൽകിയിരുന്നു. വയറിം ഗ് സംവിധാനങ്ങളെല്ലാം ഇ പ്പോൾ നശിച്ച നിലയിലാണ്. വയോജന കമ്മിറ്റിയുടെ പക്ക ൽ നിന്ന് ഒരു ജനപ്രതിനിധി മാസങ്ങൾക്ക് മുമ്പ് വാങ്ങിയ താക്കോൽ കാലമേറെയായി ട്ടും തിരിച്ചു കൊടുക്കാത്തതി നാൽ പകൽ വീടിനുള്ളിൽ ക യറാൻ കഴിയാത്ത സ്ഥിതിയാണ് 

തോന്നുന്നതു പോലെ ഉപ യോഗിച്ച് നാശാവസ്ഥ യിലാ ണ് പകൽ വീടിപ്പോൾ. മുറി തു റക്കാൻ കഴിയാത്തതിനാൽ വ യോജന കമ്മിറ്റി ഓഫീസും പ്രവർത്തിപ്പിക്കാനാവുന്നില്ല. ഇവിടേക്ക് വരാൻ ശരിയായ വ ഴിപോലുമില്ല. നവീന രീതിയിൽ പകൽ വീട് പുനരുദ്ധരിക്കുമെന്ന് അധികൃതർ ഇടക്കിടെ പറയുമെ ങ്കിലും പ്രവൃത്തി വാചകത്തിൽ മാത്രം ഒതുങ്ങുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു