പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു





  എൻ. കെ. കുഞ്ഞമ്മദ് @ കൂരാച്ചുണ്ട് പഞ്ചായത്ത് 13-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി


 കൂരാച്ചുണ്ട്: എൻ. കെ എന്ന രണ്ടക്ഷരത്തെ കൂരാച്ചുണ്ടിലും കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്ന പേരിനെ നാടിന് പുറത്തും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നുറപ്പാണ്. 

     30 വർഷത്തെ തീഷ്ണമായ പ്രവാസ അനുഭവം,പ്രവാസ ലോകത്തും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് കൂരാച്ചുണ്ട് എന്ന സ്വന്തം നാടിനെ അടയാളപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ജീവിച്ചത്.  ആ കാലത്തിനിടയിൽ തന്നെ പ്രവാസത്തിന്റെ അകത്തും പുറത്തും നടത്തിയ നിസ്വാർത്ഥമായ ഇടപെടലുകൾ, പ്രവാസത്തിന് മുന്നേയുള്ള ഒരു കാലം, അതായത് ഇടതുപക്ഷം കൂരാച്ചുണ്ടിൽ പിച്ചവെച്ചു പടികയറി വന്നുകൊണ്ടിരുന്ന കാലത്തെ ത്യാഗപൂർണമായ രാഷ്ട്രീയ ജീവിതം,അതിനുമപ്പുറം നാട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള ഇടപെടലുകൾ നമ്മുടെ മുന്നിൽ പകൽ പോലെ കിടക്കുകയും ചെയ്യുകയാണ്. 

       മലയോര ഹൈവേ പാതി വഴിയിൽ കിതച്ചു നിന്ന നാളുകളിലെ ജനകീയ ഇടപെടൽ, യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതിയെ നിമിഷപ്രിയയെ  രക്ഷിക്കാനുള്ള ആക്ഷൻ ആക്ഷൻ കൗൺസിൽ ഭാരവാഹിയെന്ന നിലയിൽ ലോക ശ്രദ്ധ നേടുന്ന നിലയിലെ ഇടപെടൽ,  മണിച്ചേരി റോഡ്,  വട്ടച്ചിറ- വയലട റോഡ്  വിഷയത്തെ പുനർജീവിപ്പിക്കുന്നതിൽ കർഷക സംഘം എന്ന നിലയിലെ നേതൃപരമായ ഇടപെടൽ, വന്യ ജീവി വിഷയങ്ങളിൽ നാടിന്റെ ആശങ്കയെ അടയാൾപ്പെടുത്തി താൻ പ്രതിനിധാനം ചെയ്യുന്ന കർഷക സംഘത്തിന്റെ ഭാഗമായ ഇടപെടലുകൾ, പ്രവാസ ലോകത്ത് പലവിധ പ്രതിസന്ധിയെ നേരിട്ട മനുഷ്യർക്കായി പതിറ്റാണ്ടുകളായി തുടരുന്ന ഇടപെടലുകൾ,  ഇങ്ങനെ നീളുകയാണ് കൂരാച്ചുണ്ട് നേരിട്ടറിഞ്ഞ എൻ. കെ കുഞ്ഞമ്മദിൻ്റെ  ഇടപെടലുകൾ.

എഴുത്തുകാരൻ എന്ന നിലയിൽ പ്രവാസത്തെ അടയാളപ്പെടുത്തുന്ന പുസ്‌തക രചയിതാവായും മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പ്രശസ്‌തമായ പുരസ്ക‌ാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന നിലയിലും കുഞ്ഞമ്മദ് കുരാച്ചുണ്ട് നാടാകെ ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ്. കൂരാച്ചുണ്ടിലെ പെയിൻ ആൻ്റ് പാലിയേറ്റീവിന്റെ ആദ്യകാല സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു എൻ. കെ കുഞ്ഞമ്മദ്

     പാരമ്പര്യമായി പകർന്നു ലഭിച്ച രാഷ്ട്രീയത്തിന്റെ ബോധ്യങ്ങളെ തീഷ്ണമായ ജീവിതാനുഭവങ്ങൾ കൊണ്ട് രാകിമിനുക്കിയെടുത്തതാണ് കുഞ്ഞമ്മദിൻ്റെ രാഷ്ട്രീയ ജീവിതം. മറ്റൊരാളിന്റെ പ്രയാസത്തെ സ്വന്തമായി മാറ്റിയെടുത്ത് ഇടപെടാൻ ഈ അനുഭവ സമ്പത്ത് ധരാളമാണ്. 

    എൻ. കെ കുഞ്ഞമ്മദ് പറയുന്നു👇🏻👇🏻👇🏻👇🏻👇🏻

ഞാൻ നാല് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത്   സജീവമാണ് . കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമന്യ ആർക്കും എപ്പോഴും ഏത് സമയത്തും എന്നെ  സമീപിക്കാം. ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. പുതിയ തലമുറയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ പൊതുവേദിയിൽ അവതരിപ്പിക്കുകയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്യും. സാധാരണക്കാരായ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. 

  

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി