പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു


എലിസബത്ത് പി ജെ (ലിന്റ) @ ചക്കിട്ടപാറ പഞ്ചായത്ത് 15-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി

ചക്കിട്ടപാറ:  ചക്കിട്ടപാറ  ഗ്രാമ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി എലിസബത്ത് പി ജെ (ലിന്റ) സ്വന്തം നാട്ടിൽ ജനിച്ചുവളർന്ന് സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ജീവിക്കുന്ന ഒരു വീട്ടമ്മ. അതോടൊപ്പം ഒരു കോൺഗ്രസ് പ്രവർത്തക, പൊതുജന സമ്മത നേതൃപാടവം സംഘാടനമികവ്, സൗമ്യമായ പെരുമാറ്റം,  നാട്ടുകാരുടെ മുഴുവൻ പ്രിയപ്പെട്ടവൾ ആയി മാറാൻ എലിസബത്തിന് കഴിഞ്ഞു. ജാഡകൾ ഒന്നുമില്ലാത്ത ഒരു തനി നാടൻ പുറത്തുകാരി. ഹൃദ്യമായ വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്ന എലിസബത്തിന് ആ വാർഡിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

എലിസബത്ത് പി ജെ (ലിന്റ) പറയുന്നു👇🏻👇🏻

 കഴിഞ്ഞ കുറേ നാളുകളായി എന്റെ നാട് ഉൾപ്പെടുന്ന ഈ വാർഡ് വികസനത്തിൽ ഏറെ പിന്നോട്ട് പോയിരിക്കുകയാണ്. ഇവിടെ ജീവിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുകയാണ്. ആ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഞാനും ഉണ്ടാകും അവരിൽ ഒരാളായി. കഴിഞ്ഞ 20 വർഷമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷ ഭരണസമിതി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വികസന മുരടിപ്പിന്റെയും കൂട്ടായ്മയായിരുന്നു. ആ ഭരണസമിതിയെ പുറത്താക്കി ജനങ്ങൾക്കായി നിലകൊള്ളുന്ന ഒരു ഭരണ സമിതി ചക്കിട്ട പാറയ്ക്ക് ആവശ്യമാണ്. നാടിന്റെ നന്മയ്ക്കും വികസനത്തിനും എല്ലാവരെയും ഒരേപോലെ ചേർത്തു പിടിക്കാൻ എന്റെ വാർഡിന്റെ സമഗ്രമായ വികസനത്തിന് എന്റെ പ്രിയപ്പെട്ട ജനങ്ങൾക്കൊപ്പം അവരുടെ ഏത് പ്രശ്നത്തിലും അവരിൽ ഒരാളായി പ്രവർത്തിക്കും.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി