പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
അഡ്വ. ഹസീന @ കൂരാച്ചുണ്ട് പഞ്ചായത്ത് 4-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി
കൂരാച്ചുണ്ട്: കഴിഞ്ഞ 12 വർഷമായി നിയമത്തിൻ്റെ വഴിയിൽ നാടിന് സുപരിചിതയായ ഹസീന, കഴിഞ്ഞ അഞ്ചു വർഷം കൂരാച്ചുണ്ട് ഡിവിഷ ന്റെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ പ്രവർത്തിച്ചത് വെറുമൊരു അലങ്കാരമായിട്ടായിരുന്നില്ല. കൃത്യമായ വികസനത്തിന്റെ അടയാളപ്പെടുത്തലുകൾ നടത്തിയിരുന്നു.
കൂരാച്ചുണ്ട് കമ്മ്യൂണിറ്റി ഹെൽ ത്ത് സെന്ററിൽ (CHC) വൈകു. 6 മണി വരെ ഡോക്ടറുടെ സേവനം ഉറപ്പാക്കാനും, ആധുനിക ലാബ് സൗകര്യങ്ങളും ഫിസിയോതെറാപ്പി യൂണിറ്റും അടക്കമുള്ളവ യാഥാർത്ഥ്യമാക്കാനും, ആശുപത്രിക്ക് പുതിയ കെട്ടിടമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞത് ഹസീനയുടെ നിശ്ചയദാർഢ്യമാണ്.
കാൽനൂറ്റാണ്ടിലേറെ കാടുകയറിക്കിടന്ന കൈതക്കൊല്ലിയിലെ വ്യാവസായിക എസ്റ്റേറ്റ് ഭൂമിയിൽ, ഒരു കോടി രൂപവകയിരുത്തി ഒരു ഐടി ഇൻകുബേഷൻ സെന്ററിന് തുടക്ക മിടാൻ ഹസീനക്ക് കഴിഞ്ഞു. അത് നമ്മുടെ നാടിന്റെ ഭാവിയെക്കുറിച്ചുള്ള, നമ്മുടെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള വ്യ ക്തമായ കാഴ്ചപ്പാടിന്റെ ഫലമാണ്.
പതിയിലെ നന്മ ഫുഡ് പ്രൊഡക്ട്സ്, കൈ തക്കൊല്ലിയിലെ SJ ഇ-സേവാ കേന്ദ്രം, പൊറാളിയിലെ ശിങ്കാ രിമേളം ഗ്രൂപ്പ്, പൂവ്വത്തുംചോ ലയിലെ തയ്യൽ യൂണിറ്റുകൾ, 30 വർഷം അടഞ്ഞുകിടന്ന മണ്ണുപൊയിലിലെ അച്ചാർ കമ്പനി നവീകരിച്ച് തുടങ്ങാനിരിക്കുന്ന ന്യു വിംഗ്‌സ് ഇവന്റ് മാനേജ്മെന്റ് സെന്റർ എന്നിവയിലൂടെ 35 സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു എന്നത് ഹസീനയുടെ നേട്ടമാണ്
കല്ലാനോട്ടെ അരിക്കൽ ഉന്നതിയിലെ ഇടുങ്ങിയ വഴികൾ വീതി കൂട്ടി നടവഴികൾ കോൺ ക്രീറ്റ് ചെയ്തും, സുരക്ഷാ കൈവരികൾ സ്ഥാപിച്ചും, കരിങ്കൽ ഭിത്തികൾ നിർമ്മിച്ചും കൂരാച്ചുണ്ടിലെ തന്നെ ഒരു മാതൃകാ ഉന്നതി യാക്കി മാറ്റാൻ സാധിച്ചു. ഭവനരഹിതരായ 50 കുടുംബങ്ങൾക്ക് PMAY പദ്ധതിയിലൂടെ' വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. SC വിദ്യാർത്ഥികൾക്ക് പഠനമുറികൾ ഒരുങ്ങുമ്പോൾ, നാടിന്റെ പല ഭാഗത്തും കുടിവെള്ളമെത്തുമ്പോൾ, കർഷകർക്കും ക്ഷീരകർഷ കർക്കും അർഹമായ പിന്തുണ ലഭിക്കുമ്പോൾ... അതെല്ലാം ജനപ്രതിനിധി എന്ന നിലയിൽ ഹസീനയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.
അഡ്വ. ഹസീന പറയുന്നു👇🏻👇🏻👇🏻👇🏻👇🏻👇🏻
സാധാരണക്കാരൻ ആയി ജീവിക്കുന്നത് കൊണ്ട് കൂരാച്ചുണ്ട് സാധാരണക്കാരുടെ പ്രശ്നങൾ എനിക്ക് മനസ്സിലക്കാൻ കഴിയും. നിങ്ങൾ നൽകുന്ന ഓരോ വോട്ടുകളും മൂല്യം ഉള്ളതാണ്, നിങ്ങളുടെ പ്രശ്നങ്ങളിൽ ഞാൻ നിങ്ങളെ തേടിയെത്തും ജന ജീവിതത്തിൽ നേരിനൊപ്പം നന്മയ്ക്കൊപ്പം നിൽക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്

Comments
Post a Comment