ടൂറിസം സാധ്യതയുള്ള കൂരാച്ചുണ്ട് - കല്ലാനോട് ബൈപാസ് റൂട്ടിലാണ് ദുരിതയാത്ര
മണ്ടോപ്പാറ- അകമ്പടിപ്പാറ-കല്ലാനോട് റോഡിനോട് അവഗണന
കൂരാച്ചുണ്ട്: മലയോരത്തെ 50 വർഷത്തിലേറെ പഴക്കമുള്ള 5, 9 വാർഡുകളിലൂടെയുള്ള മണ്ടോ പ്പാറ - അകമ്പടിപ്പാറ- കല്ലാനോ ട് റോഡിനെ അധികൃതർ അവഗ ണിക്കുന്നതിനാൽ ജനങ്ങളുടെ യാത്രാദുരിതം തുടരുന്നു. കാള ങ്ങാലി- ഓട്ടപ്പാലം- കല്ലാനോട് റോഡിന്റെ ഭാഗമാണ് ഈ റൂട്ട്.
2018ൽ കേന്ദ്ര സർക്കാരിന്റെ സാഗി പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തിയെങ്കിലും ജലസേ ചന വകുപ്പിന്റെ അധീനതയിലു ള്ള മണ്ടോപ്പാറ മേഖലയിലെ പാത വിട്ടു കിട്ടാത്തതാണ് റോഡ് വികസനത്തിന് തടസ്സമായത്. കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള 2.750 കിലോമീറ്റർ ഭാ ഗം ഈ പദ്ധതിയിൽ പൂർത്തീക രിച്ചു. കല്ലാനോട് നിന്നും അകമ്പ ടിപ്പാറ വരെ മേഖല ടാറിങ് വർ ഷങ്ങൾക്ക് മുൻപു നടത്തിയതാ .
മണ്ടോപ്പാറ മുതൽ അകമ്പടി പ്പാറ വരെ 1.250 കിലോമീറ്റർ ദൂര ത്തിൽ വാഹന യാത്ര ദുരിതമാ ണ്. മൺ റോഡുള്ള ഭാഗത്ത് മഴ യത്ത് ചെളിക്കുളമാകുന്നതോടെ ഗതാഗതം മുടങ്ങും ബാക്കിയുള്ള മേഖലയിൽ സോളിങ് ചെയ്ത കല്ലുകൾ ഇളകി നശിച്ച നിലയിലാണ്. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയാത്രക്ക് ബുദ്ധിമുട്ടുകയാണ്.
പെരുവണ്ണാമൂഴി, ചക്കിട്ടപാറ മേഖലയിൽ നിന്നും വരുന്ന വാ ഹനങ്ങൾക്ക് കുരാച്ചുണ്ട് ടൗൺ ഒഴിവാക്കി ഒരു കിലോമീറ്റർ ദൂരക്കുറവിൽ കല്ലാനോട് എത്തിച്ചേ രാൻ ഈ റോഡ് സഹായകമാ കും.
കക്കയം, കരിയാത്തുംപാറ, തേണിക്കടവ്, പെരുവണ്ണാമൂഴി ടു : റിസ്‌റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കു ന്ന ബൈപാസ് റൂട്ടാണിത്. പെരു വണ്ണാമുഴി ഡാം റിസർവോയറി ൻ തീരത്തു കൂടിയുള്ള യാത്ര യിൽ പ്രകൃതി ഭംഗി ആസ്വദിച്ച് സഞ്ചരിക്കാൻ സാധിക്കുന്നതും ടൂറിസ്‌റ്റുകൾക്ക് ആകർഷകമാ ക്കും.
സർക്കാർ, ത്രിതല പഞ്ചായ ത്തുകളിൽ നിന്നും ഫണ്ട് അനുവ ദിച്ച് റോഡ് പൂർത്തീകരിച്ചാൽ ടൂ റിസം രംഗത്ത് വൻമുന്നേറ്റമാകു തദ്ദേശ തിരഞ്ഞെടുപ്പിൽ റോഡ് വികസനം സജീവ ചർച്ചയായി മാറുന്നുണ്ട്.
✒️ജോബി മാത്യു

Comments
Post a Comment