അസുഖ ബാധിതനായ അച്ഛൻ ആശുപത്രിയിലായതിന് പിന്നാലെ മകൻ ജീവനൊടുക്കി; മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു

 




കോഴിക്കോട് :  അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു. മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു. കോഴിക്കോട് മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി ബാലൻ, മകൻ ജിതേഷ്(42) എന്നിവരാണ് മരിച്ചത്

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാലൻ മൊടക്കല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ്സൂചന .പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു. 

സത്യവതിയാണ് ബാലന്റെ ഭാര്യ. മറ്റുമക്കൾ: ബിജേഷ്(അസി. പ്രൊഫസർ, മുചുകുന്ന് ഗവ. കോളേജ്), സബിത(അധ്യാപിക, വയനാട് വാരമ്പറ്റ ജിവിഎച്ച്എസ്എസ്). മരുമക്കൾ: ലസിത, അഡ്വ. രഞ്ജിത്ത് കുമാർ.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി