ചെമ്പ്ര സ്വദേശിയുടെ കരുത്തിൽ ദേശീയ ജൂനിയർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മിന്നും ജയം
ചക്കിട്ടപാറ: ഗോവക്കെതിരായ ദേശീയ ജൂനിയർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ് മത്സരത്തിൽ കേരളം നേടിയ 9 ഗോളുകളിൽ 2 ഗോളുകൾ ചെമ്പ്ര കോടേരിച്ചാൽ സ്വദേശി ശ്രേയ എം എസ് സ്വന്തമാക്കി. മികച്ച ആത്മവിശ്വാസത്തോടെ കളിച്ച ശ്രേയയുടെ പ്രകടനം മത്സരത്തിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു.
ചക്കിട്ടപ്പാറ ടാലെന്റ് ഫുട്ബോൾ സ്കൂൾസിലൂടെയാണ് ശ്രേയയുടെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ടാലെന്റ് ഫുട്ബോൾ സ്കൂൾസ് ചക്കിട്ടപ്പാറയിലെ ഷിന്റോ കെ എസ് കല്ലാനോട് ആണ് ശ്രേയയുടെ ആദ്യ കോച്ച്. TFS ചക്കിട്ടപ്പാറ കോച്ചുമാരായ ജിഷ്ണുയും യദുയും ശ്രേയയുടെ പ്രകടനം മികവുറ്റതാക്കാൻ മികച്ച പിന്തുണ നൽകി.
സഹോദരൻ അമിത്തും, ശ്രേയയുടെ ക്ലബ്ബായ Iconic FC വെങ്ങപ്പറ്റയും അവളുടെ മുന്നോട്ടുള്ള വിജയയാത്രയിൽ പ്രധാന പങ്കുവഹിക്കുന്നു.
നിലവിൽ ശ്രേയ കണ്ണൂർ സ്പോർട്സ് ഡിവിഷൻ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പൊതുപ്രവർത്തകനായ കോടേരിച്ചാലിലെ മനോജ് എടാണി – ഷീബ മനോജ് ദമ്പതികളുടെ മകളാണ് ശ്രേയ എം എസ്.

Comments
Post a Comment