പ്രചാരണരംഗത്ത് വേറിട്ട ശൈലിയുമായി എഎപി സ്ഥാനാർഥി

 




കോഴിക്കോട്: അരയും തലയും മുറുക്കി ഒരു തെരഞ്ഞെടുപ്പ് അങ്ക ത്തിനിറങ്ങുമ്പോൾ അത് ഏറ്റവും മികച്ചരീതിയി ൽ തന്നെ വേണം. വി ജയം മാത്രം ല ക്ഷ്യം വച്ച് പ്രചാര ണരംഗത്ത് വേറിട്ട പാതസൃഷ്ടിക്കു ക യാണ് കോഴിക്കോട് കോർപറേഷനിലെ വാർഡ് 24 കുടിൽതോടി ൽ നിന്നും മത്സരിക്കുന്ന ഡേവി ഡ് കാർത്തിക് ആന്റണി

ഐടി പ്രഫഷണലായ ഇദ്ദേ ഹത്തിന്റെ പ്രചാരണ രീതിയും അത്തരത്തിലുള്ളതാണ്. വോട്ടർ മാർക്ക് പറയാനുള്ള കാര്യങ്ങൾ താൻ തയ്യാറാക്കിയ വെബ് സൈ റ്റിലേക്ക് അയപ്പിച്ച് വാർഡിലെ പ്രശ്‌നങ്ങൾ ക്രോഡീകരിക്കുക യാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പാ യാൽ വോട്ടർമാരുടെ പ്രശ്‌നങ്ങ ൾ കേൾക്കാൻ നിരവധിപേർ എത്തും.എന്നാൽ അതുപോലെ മ റക്കുകയും ചെയ്യും.എന്നാൽ അ തിൽ നിന്നും വ്യത്യസ്ത മായി വോട്ടർമാരുടെ പ്രശ്‌നങ്ങൾ രേഖക ളാക്കി അടുത്ത ഭര ണസമിതിക്ക് മുന്നി ൽ എത്തിക്കുക എ ന്ന ലക്ഷ്യമാണ് ഇദ്ദേ ഹത്തിന് മുന്നിലുള്ള ത്. അതിനുള്ള പ്രയത് നത്തിലാണ് ഇദ്ദേഹം. എഎപി സ്ഥാനാർഥിയായാണ് ഡേവിഡ് മൽസരരംഗത്തിറങ്ങു ന്നത്. തന്നെ കുറിച്ചുള്ള ആമുഖ മുൾപ്പെടെ തയ്യാറാക്കി വോട്ടർ മാർക്ക് അവരുടെ പ്രശ്‌നങ്ങൾ അറിയിക്കാനുള്ള വേദിയൊരു ക്കിയാണ് ഡേവിഡ് മത്സരരംഗ ത്തിറങ്ങുന്നത്. വിജയിക്കുമെന്ന പ്രതീക്ഷയിലാണെന്നും മികച്ച പ്രതികരണമാണ് വോട്ടർമാരിൽ നിന്നും ലഭിക്കുന്നതെന്നും ഇദ്ദേ ഹം പറയുന്നു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി