ചക്കിട്ടപാറയിൽ അശാസ്ത്രീയ നിർമ്മാണത്തിലൂടെ ഉപയോഗശൂന്യമായി കിടക്കുന്ന പകൽ വീട് അഴിമതിയുടെ സ്മാരകമെന്നു കോൺഗ്രസ്
ചക്കിട്ടപാറ: അശാസ്ത്രീയ നിർമ്മാണത്തിലൂടെയും ഉപയോഗ ശൂന്യമായി നിലകൊള്ളുന്ന ചക്കിട്ടപാറയിൽ നിർമ്മിച്ച പകൽ വീട് അഴിമതിയുടെ സ്മാരകമെന്നു ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
2017 ഉദ്ഘാടനം ചെയ്‌ത് പകൽ വീട്ടിൽ എട്ട് വർഷം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷനില്ല. വൈദ്യുതിയില്ലെങ്കിലും പഞ്ചായത്ത് വയോജനങ്ങൾക്ക് കാണാൻ ടിവി നൽകിയിരുന്നു. മുറി തുറക്കാൻ കഴിയാത്തതിനാൽ വയോജന കമ്മിറ്റി ഓഫീസും പ്രവർത്തിപ്പിക്കാനാവുന്നില്ല.
ജനങ്ങളുടെ കണ്ണിൽ പെടിയിടാൻ ഉദ്ഘാടനങ്ങൾ നടത്തി അഴിമതിയുടെ കൂത്തരങ്ങായി മാറുകയാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തെന്നും കൃത്യമായി നടവഴി പോലുമില്ലാത്ത ഒരു ഇത്തരത്തിലൊരു പകൽ വീട് നിർമ്മിച്ചതെന്നും മേഖലകളിലും അഴിമതികൾമാത്രം നടത്തിവരുന്ന ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതയുടെ സ്മാരകമായ ഒന്നാണ് ഈ കാട് പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന പകൽ വീട് എന്ന് കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് അഭിപ്രായപ്പെട്ടു.

Comments
Post a Comment