സ്ത്രീകളുടെ തിരോധാനം ; കുളം വറ്റിച്ച് പരിശോധന
ചേർത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെ ട്ട് അറസ്റ്റിലായി റിമാൻഡിൽ ക ഴിയുന്ന സെബാസ്റ്റ്യന്റെ പള്ളി പ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധന നടത്തി.
വാരനാട് സ്വദേശിനിയായ റിട്ടയേർഡ് പഞ്ചായത്ത് ജീവ നക്കാരി ഹയറുമ്മ (ഐഷ-62) യുടെ കൊലപാതക കേസിൽ ചേർത്തല പോലീസാണ് തെ ളിവെടുപ്പ് നടത്തിയത്. ഡിവൈ എസ്‌പി പി.ടി. അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ ലൈ സാദ് മുഹമ്മദ്, ആലപ്പുഴ ഫോ റൻസിക് ഉദ്യോഗസ്ഥ ദീപ അ നു എന്നിവരുടെ നേതൃത്വത്തി ലാണ് പരിശോധന നടത്തയ ത്. ഇന്നലെ രാവിലെ പത്തോ ടെ ആരംഭിച്ച തെരച്ചിൽ ഒന്നര വരെ നീണ്ടു. മണ്ണുമാന്തി യന്ത്ര മുപയോഗിച്ച് നടത്തിയ തെര ച്ചിലിൽ തെളിവായി ഒന്നും ല ഭിച്ചില്ലെന്നാണ് സൂചന. കടക്ക രപ്പള്ളി സ്വദേശിനി ബിന്ദു പത്മ നാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയമ്മ എന്നിവരുടെ കൊല പാതക കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിലവിൽ വിയ്യൂ ർ സെൻട്രൽ ജയിലിൽ റിമാൻ ഡിൽ കഴിയുകയാണ്.
ചേർത്തല ലോക്കൽ പോലീ സാണ് ഐഷയുടെ തിരോധ ന കേസ് അന്വഷിക്കുന്നത്. ഇവരെയും സെബാസ്റ്റ്യൻ കൊല പ്പെടുത്തിയെന്നാണ് പോലീ സിൻ്റെ നിഗമനം.
2006 മുതലാണ് ബിന്ദു പത്മ നാഭനെ കാണാതായത്. വർഷ ങ്ങൾക്ക് ശേഷം സഹോദരൻ പ്രവീൺ കുമാർ നൽകിയ പരാ തിയിലാണ് പോലീസ് കേസെ ടുത്ത് അന്വേഷണം ആരംഭിച്ച ത്. എന്നാൽ പിന്നീട് അന്വേഷ ണം വഴിമുട്ടിയപ്പോഴാണ് കേ സ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ത്.
കഴിഞ്ഞ വർഷം കാണാതാ യ ഏറ്റുമാനൂർ സ്വദേശിനി ജ യ്‌നമ്മ തിരോധാന കേസ് അ ന്വേഷിച്ച കോട്ടയം ക്രൈംബ്രാ ഞ്ചിൻ്റെ അന്വേഷണത്തിൽ സെബാസ്റ്റ്യൻ പിടിക്കപ്പെടുക യായിരുന്നു. തുടർന്നുള്ള ചോ ദ്യം ചെയ്യലിൽ ബിന്ദു പത്മമ നാഭനെ കൊലപ്പെടുത്തിയെ ന്ന് അന്വഷണ ഉദ്യോഗസ്ഥരു ടെ മുന്നിൽ മൊഴിനൽകിയ തോടെയാണ് കേസിന് വഴി ത്തിരിവായത്. തുടർന്നുള്ള പ രിശോധനയിൽ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കത്തിക്കരിഞ്ഞ നിലയി ൽ ശരീര അവശിഷ്ടങ്ങൾ ക ണ്ടെടുത്തു. ഇയാളുടെ വീട്ടുവ ളപ്പ് മുഴുവൻ മണ്ണുമാന്തി യന്ത്ര ത്തിന്റെ സഹായത്താൽ പരി ശോധന നടത്തി. ബിന്ദുവിന്റെ ശരീര അവശിഷ്ടങ്ങൾ കത്തിച്ച ശേഷം തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ട് കായലിൽ തള്ളിയെന്നാണ് സെബാസ്റ്റ്യൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി.

Comments
Post a Comment