പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു





നിഷ ഷിജു കല്ലുങ്കൽ @ ചക്കിട്ടപാറ പഞ്ചായത്ത് 1-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി

ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി നിഷ ഷിജു കല്ലുങ്കൽ പാവപ്പെട്ട  ദാരിദ്ര കുടുംബത്തിൽ ജനിച്ചുവളർന്ന പൊതുപ്രവർത്തനത്തിലേക്ക് എത്തിയത് യാദൃച്ഛികമായാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് വാർഡിലെ പൊതുജനങ്ങൾ ഹൃദയത്തിൽ ഏറ്റിയ നാട്യങ്ങളില്ലാത്ത നാട്ടുകാരിയായ സ്ഥാനാർഥി തനിക്ക് ചുറ്റുമുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം പ്രവർത്തിക്കുന്നു. നേതൃപാടവം മികച്ച സംഘാടക സമൂഹത്തിലെ സാമ്പത്തികപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ തന്റേതായ രീതിയിൽ സഹായം എത്തിക്കുന്നതിൽ മുൻഗണന നൽകുന്നു.


നിഷ ഷിജു കല്ലുങ്കൽ പറയുന്നു 👇🏻👇🏻👇🏻👇🏻👇🏻

 കഴിഞ്ഞ നീണ്ട കാലമായി വാഗ്ദാനങ്ങൾ നൽകിപ്പോരുന്ന അധികാര വർഗ്ഗത്തെ നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിച്ച് അവരുടെ അവകാശങ്ങൾക്കായി അവർക്കൊപ്പം ഞാനുമുണ്ടാകും. മലയോരത്തിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഇവിടെ ഉള്ളവരാണ് കേവലം വാക്കുകൾക്കപ്പുറം അതിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കും. സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കർഷക തൊഴിലാളികളും മറ്റിതര തൊഴിലാളികളും അധിവസിക്കുന്ന പന്നിക്കോട്ടൂർ മേഖല കഴിഞ്ഞ കുറേ വർഷങ്ങളായി വികസനത്തിൽ പിന്നോക്കം നിൽക്കുകയാണ്. അതിൽനിന്നും മാറ്റി ഈ വാർഡിന്റെ സമഗ്രമായ വികസനത്തിന് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഈ നാട്ടിലെ ജനങ്ങളെ കൂട്ടുപിടിച്ച് പ്രാവർത്തികമാക്കും. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഈ മേഖലകളിൽ അതിൽ പ്രാധാന്യം നൽകിയുള്ള വികസന പ്രവർത്തനങ്ങൾ നടത്തും. അതിനുപുറമേ കായിക പ്രേമികൾക്കും കായിക താരങ്ങൾക്കും ഈ നാട്ടിലെ പുതിയ തലമുറയ്ക്കും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും, അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിലും, അവരിൽ ഒരാളായി,  അവർക്കൊപ്പം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ കളിസ്ഥലം യാഥാർത്ഥ്യമാക്കുന്നതിൽ മുന്നിട്ടിറങ്ങും. നിങ്ങളിൽ ഒരാളായി നിങ്ങൾക്കായി കൂടെയുണ്ടാകും. ഒരു കുടുംബത്തിലെ അംഗമെന്ന പോലെ ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിച്ച് അവർക്കുവേണ്ടി സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ഞാൻ ശ്രമിക്കും. കഴിഞ്ഞ 20 വർഷമായി വികസന മുരടിപ്പിലും സ്വജനപക്ഷപാദത്തിലുമുള്ള ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് ജനങ്ങളുടെ പഞ്ചായത്തായി മാറ്റാൻ വേണ്ടി പ്രവർത്തിക്കും അതിന് കൂട്ടായി ഞാനും ഉണ്ടാകും.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി