Posts

Showing posts from December, 2025

ബസ് പിന്നോട്ടെടുക്കുമ്പോൾ മാറിനിൽക്കാൻ പറഞ്ഞതിന് മർദനം

Image
  വടകര: ബസ് പിന്നോട്ടെടുക്കു മ്പോൾ മാറിനിൽക്കാൻ പറ ഞ്ഞതിന് കണ്ടക്ടർക്ക് ക്രൂരമർ ദനം. വടകര പുതിയ ബസ് സ്റ്റാ ൻഡിൽ ബുധനാഴ്ച രാവിലെ യാണ് സംഭവം. വട്ടോളി മാവു ള്ള പറമ്പത്ത് ദിവാകരനാണ് (50) മർദനമേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹ ത്തെ കോഴിക്കോട് മെഡിക്ക ൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര-തൊട്ടിൽപാലം റൂട്ടി ലോടുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറാണ് ദിവാകരൻ. കോഴിക്കോട് ട്രാക്കിലെ മറ്റൊരു ബ സ് പിന്നോട്ടെടുക്കുമ്പോൾ അ വിടെ ഇരിക്കുകയായിരുന്ന ആ ളോട് അതുവഴി നടന്നുവന്ന ദിവാകരൻ മാറി നിൽക്കാൻ പറ ഞ്ഞു. ഇതിൽ ക്ഷുഭിതനായആൾ ദിവാകരനെ ഇടിച്ചുവീ ഴ്ത്തി കടന്നുകളയുകയായിരു ന്നു. വീഴ്ച‌യിൽ തലക്കു സാ രമായി പരിക്കേറ്റ ദിവാകരനെ ഉടൻ സഹകരണാശുപത്രിയി ൽ എത്തിച്ച് പ്രാഥമിക ശുശ്രൂ ഷ നൽകിയ ശേഷം കോഴി ക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി. 23,300 രൂപയുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു.

Image
  കണ്‍മുന്നില്‍ നടന്ന ബൈക്ക് അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയതാണ് മല്ലപ്പള്ളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന്‍. പരുക്കേറ്റ ബൈക്ക് യാത്രികനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ പുഷ്‌കരന്‍ മുണ്ടിന്റെ മടിക്കുത്തില്‍ വച്ചിരുന്ന 23,300 രൂപ റോഡില്‍ വീണു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്റെ പണമാണ് ഇതെന്ന് കരുതി കണ്ടു നിന്നയാള്‍ ഇത് അയാളെ ഏല്‍പ്പിച്ചു. യാതൊരു സങ്കോചവുമില്ലാതെ അതും വാങ്ങി അയാള്‍ ബൈക്കില്‍ കയറിപ്പോയി. ചെറുമകന് നഴ്സിങ് കോഴ്സിന്റെ ഫീസ് അടയ്ക്കുന്നതിന് വേണ്ടി പുഷ്‌കരന്‍ കടം വാങ്ങിയ പണമായിരുന്നു ഇത്. ഷര്‍ട്ടിന് പോക്കറ്റില്ലാത്തതിനാല്‍ മുണ്ടിന്റെ കുത്തിനുള്ളില്‍ സൂക്ഷിച്ചതാണ്. അപകടം കണ്ട് സഹായിക്കാന്‍ ഓടിച്ചെല്ലുന്നതിനിടെ പണം മടിക്കുത്തില്‍ നിന്ന് ഊര്‍ന്നു പോയ വിവരം അദ്ദേഹം അറിഞ്ഞില്ല. നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിന് വേണ്ടി പുഷ്‌കരന്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കു വച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മല്ലപ്പള്ളി ടൗണിലാണ് സംഭവം നടന്നത്. സ്‌കൂട്ടര്‍ യാത്രികനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാള്‍ റോഡില്‍ വീഴുന്നത് കണ്ട് ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന പുഷ്...

അറിയിപ്പ്

Image
  ചക്കിട്ടപാറയിലെ മലയോര ഹൈവേ പ്രശ്‌നം: ചക്കിട്ടപാറ പഞ്ചായത്ത് അടിയന്തര യോഗം ഇന്ന് ചേരുന്നു. ചക്കിട്ടപാറ:  മാസങ്ങളായി ചക്കിട്ടപാറ, ചെമ്പ്ര ടൗണുകളിൽ മുടങ്ങിക്കിടക്കുന്ന മലയോര ഹൈവേ പ്രവർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത്  ഭരണ സമിതി ഇന്ന് അടിയന്തര യോഗം  ചേരുന്നു. ഇന്നു ഉച്ചക്ക് 12.30 ആണ് യോഗം ചേരുന്നത്. മുൻ ഭരണ സമിതിയുടെ ഇടപെടലിൽ വിവേചനം ആരോപിച്ച് ചില ചക്കിട്ടപാറ അങ്ങാടിയിലെ  വ്യാപാരികളും കെട്ടിട ഉടമകളും പൊതു പ്രവർത്തകരും ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.  50 വർഷത്തിലധികമായി ചക്കിട്ടപാറ ടൗണിന്റെ മധ്യഭാഗത്തെ സ്‌റ്റേഷനറി കച്ചവടക്കാരനായ എം.കെ.രാമൻ്റെ   സ്വന്തം കെട്ടിടം പൂർണ്ണമായി പൊളിച്ചു മാറ്റിയിരിക്കുവാണ്. കച്ചവടം നടത്താൻ ബദൽ സംവിധാനം ഏർപ്പെ ടുത്തി കൊടുക്കുമെന്ന് മുൻ ഭരണ സമിതി അംഗങ്ങൾ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് രാമൻ പറയുന്നു.  ചക്കിട്ടപാറ അങ്ങാടിയിലെ   കടകൾക്ക് മുന്നിൽ കരാറുകാർ വലിയ കുഴികൾ നിർമ്മിച്ചതും വൻ പ്രതിഷേധത്തിന് ഇടയാക്കി. ഇതിനെല്ലാം പരിഹാരം കാണാൻ ആണ്   ഇന്ന്  യോഗം ചേരുന്നതെന്നു പഞ്ചായത്ത് ഭര...

പ്രിയപ്പെട്ടവന്റെ മരണം തീർത്ത ദുരൂഹതകൾക്ക് മുന്നിൽ തോറ്റുപോയി. ആ സഹോദരിയും യാത്രയായി...

Image
  ബത്തേരി: ഇസ്രായേലിലെ ജെറുസലേമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ വേർപാടിൽ നീതി തേടിയുള്ള പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ച് കോളിയാടി സ്വദേശിനി രേഷ്മ യാത്രയായി 34 വയസ്സായിരുന്നു പ്രായം. 6 മാസം മുൻപ് ഭർത്താവ് ജിനേഷ് പി. സുകുമാരൻ മരണപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നും ദുരൂഹതകളിൽ നിന്നും കരകയറാനാകാതെയാണ് രേഷ്മ ജീവിതം അവസാനിപ്പിച്ചത്.. കഴിഞ്ഞ ജൂലൈ 4ന് ഇസ്രായേലിൽ കെയർ ഗീവറായി ജോലി ചെയ്തിരുന്ന ജിനേഷ് മരണപ്പെട്ട വാർത്ത നാട്ടിലെത്തുന്നത്. 80 വയസ്സുള്ള വയോധികയെ ജീവനെടുത്ത ശേഷം ജിനേഷ് സ്വയം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ സൗമ്യസ്വഭാവക്കാരനായ ജിനേഷ് അത്തരമൊരു ഉപദ്രവം ചെയ്യില്ലെന്ന് കുടുംബം ഉറച്ചു വിശ്വസിച്ചു. പുറത്തുനിന്നുള്ള ആരോ നടത്തിയ കൃത്യമാണ് ഇതെന്ന സൂചനകൾ പിന്നീട് വന്നെങ്കിലും, ഇന്ത്യൻ എംബസിയിൽ നിന്നോ ഇസ്രായേൽ അധികൃതരിൽ നിന്നോ കൃത്യമായ മറുപടി ലഭിക്കാൻ രേഷ്മ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളെയും അധികൃതരെയും നിരന്തരം ഫോണിൽ വിളിച്ച് തന്റെ ഭർത്താവിന്റെ മരണകാരണം രേഷ്മ ചോദിച്ചുകൊണ്ടിരുന്നു. എന്റെ ഭർത്താവിന് എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞു ...

നാലുപേർക്ക് പുതുജീവൻ നൽകി ഡോക്ടർ അശ്വൻ മോഹനചന്ദ്രൻ വിടവാങ്ങി

Image
  മുക്കം: നാലുപേർക്ക് പുതുജീവൻ നൽകി ഡോക്ട‌ർ അശ്വൻ മോഹനചന്ദ്രൻ വിടവാങ്ങി. മുക്കം കെഎംസിടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോ. അശ്വൻ (32) ആണ് മരണശേഷവും സഹജീവികളിലൂടെ ജീവിക്കുക. അശ്വന്റെ കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ഉൾപ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്‌ത്. അശ്വന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയ്ക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്‌പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേ രോഗിക്കും കൈമാറി. കൊല്ലം ഉമയനല്ലൂർ നടുവിലക്കര സ്വദേശിയാണ് അശ്വൻ. അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ഡിസംബർ 20ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അശ്വനെ മുക്കം കെഎംസി.ടി മെഡിക്കൽ കോളേജിലും തുടർന്ന് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡിസംബർ 27-ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം എൻഎസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കി...

കൃഷി ഭവൻ അറിയിപ്പ്

Image
 കൂരാച്ചുണ്ട് കൃഷിഭവനിൽ പച്ചക്കറി വികസന പദ്ധതി - പോഷകത്തോട്ടം കിറ്റ് വിതരണ പദ്ധതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനി ജിനോ ഉത്ഘാടനം ചെയ്തു. കൃഷി ഭവൻ ഓഫീസർമാരായ ദൃശ്യ, രാജി, വൈസ് പ്രസിഡൻ്റ് ബിജു കടലാശ്ശേരി, മുൻ പ്രസിഡൻ്റ് ഓകെ അമ്മദ്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു വിളകളിലെ കീട രോഗ നിയന്ത്രണത്തിനും വിള ആരോഗ്യ പരി പരിപാലനത്തിനും അത്യുത്തമമായ  1.സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി, 2.ട്രൈക്കോഡെർമ 3.സൂഡോമോണാസ് 4.ഡോളൊമൈറ്റ് 5.സമ്പൂർണ (micro nutrient mixture) 6.ഫിഷ് അമിനോ ആസിഡ് 7.നീം സോപ്പ് 8.ചെടി മുരിങ്ങ 9.അഗത്തി ചീര 10.പച്ചക്കറി തൈകൾ തുടങ്ങി പത്ത് ഇനങ്ങൾ ഉൾകൊള്ളിച്ച് കൊണ്ട് പോഷക ത്തോട്ടം കിറ്റ് കൃഷിഭവനിൽ വില്പനക്കെത്തും. 800 രൂപ വിലയുള്ള കിറ്റ് 300 രൂപക്കാണ് കർഷകർക്ക് നൽകുന്നത് ( 500 രൂപ സബ്‌സിഡി )

കൂരാച്ചുണ്ടിൽ കാട്ടുപന്നികളുടെ ആക്രമണം തടയുവാൻ അടിയന്തിര യോഗം ചേർന്നു

Image
  കൂരാച്ചുണ്ട്: കാട്ടുപന്നികളുടെ ആക്രമണം കൊണ്ട് കൃഷിനാശവും, ആളപായവും ഉണ്ടാകുന്നത് തടയുവാനും, പ്രശ്നപരിഹാരത്തിനുമായി പഞ്ചായത്ത് ഭരണസമിതി വിളിച്ച ചേർത്ത അടിയന്തിര യോഗം പ്രസിഡണ്ട് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിജു കടലാശ്ശേരി, വാർഡ് മെമ്പർമാരായ ചെറിയാൻ മാസ്റ്റർ, പ്രഭീഷ് തളിയോത്ത്, ആൻസമ്മ എം ജെ, എൻ കെ കുഞ്ഞമ്മദ്, സണ്ണി മാസ്റ്റർ കാനാട്ട്, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, കിഫാ പ്രതിനിധി അലക്സ് ഒഴുകയിൽ, രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജു കാരക്കട, കുര്യൻ ചെമ്പനാനി, വി എസ് ഹമീദ്, ഏ കെ പ്രേമൻ, സൂപ്പി തെരുവത്ത്, തോമസ് കുമ്പുക്കൽ, വിത്സൺ പാത്തിച്ചാലിൽ, ഓ ഡി തോമസ്, വി ജെ സണ്ണി, തുടങ്ങിയവർ പ്രസംഗിച്ചു. കക്കയം ഫോറെസ്റ് ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തു. കാട്ടുപന്നി ശല്യം അതി രൂക്ഷമായ ഓട്ടപ്പാലം പ്രദേശത്തെ ഹോട്ട്സ്പോട്ട് ആയി കണക്കാക്കി 2026 ജനുവരി പത്തിനകം എംപാനൽ ഷൂട്ടർമാരെ ഉപയോഗിച്ച്‌ വെടിവെച്ച് കൊല്ലുവാൻ തീരുമാനിച്ചു. ഇതിനായി ജില്ലക്കകത്തും നിന്നും പുറത്ത് നിന്നും ഷൂട്ടർമാരെ കണ്ടെത...

നിര്യാതയായി

Image
  കൂരാച്ചുണ്ട്:  ചാലിടം വെങ്കട്ടയ്ക്കൽ പരേതനായ കുഞ്ഞാപ്പന്റ ഭാര്യ ത്രേസ്യ (88- വയസ്സ് )നിര്യാതയായി. മക്കൾ :രാജു, ജോസ്, ദേവസ്യ ,സണ്ണി ,ആൻഡ്രൂസ്(ബിജു-നക്ഷത്ര ബാങ്കേഴ്സ് പന്തിരിക്കര)  മരുമക്കൾ :ഗീത കാലായിൽ (പെരുവണ്ണാംമൂഴി), ലൂസി തളിയപ്പറമ്പിൽ (കരിയാത്തുംപാറ), ജെസ്സി മറ്റത്തിൽ (പശുക്കടവ്) ,ബിന്ദു വടക്കേടത്ത് (പെരുവണ്ണാമൂഴി) ,നോബി കറുകമാലിൽ (ചാപ്പൻതോട്ടം) മൃത സംസ്കാരം നാളെ ( 01- O1 -2026- വ്യാഴം) രാവിലെ 9ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ

പൂവത്തുംചോല - ഒടിക്കുഴി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

Image
   കൂരാച്ചുണ്ട് : റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചതിനാൽ പൂവത്തുംചോല - ഒടിക്കുഴി റൂട്ടിൽ ഇന്ന് മുതൽ വാഹന ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇപ്പോൾ റോഡ് പ്രവൃത്തി നടക്കാത്ത ഒടിക്കുഴി മുതൽ ലക്ഷംവീട് നഗർ വരെ വാഹനങ്ങൾ സർവീസ് നടത്തുന്നതിന് തടസ്സമില്ല.

കക്കയം ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താനായി തിരച്ചിൽ

Image
   കൂരാച്ചുണ്ട്:   കക്കയം ഡാമിലേക്കുള്ള സൈറ്റ് റോഡിൽ അമ്മ തട്ടുകടയുടെ സമീപത്തെ റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കക്കയം ടൗണിൽ  നിന്ന്ഡാം സൈറ്റ് റോഡിലൂടെ കാറിൽ   പോകുകയായിരുന്ന  യുവാവാണ്  കടുവയെ ആദ്യം കണ്ടത്.  തൊട്ടടുത്ത് വന പ്രദേശമായതിനാൽ ഇവിടെ നിന്ന് റോഡിലേക്ക് ഇറങ്ങിയതാണ് കടുവ. എന്നാൽ വാഹനങ്ങൾ കണ്ടിട്ടും യാതൊരു കൂസലും ഇല്ലാതെ വളരെ പതുക്കെ റോഡിലൂടെ നടന്ന് അടുത്തുള്ള കാടു മൂടിയ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. ഇന്നലെ അമ്പലക്കുന്ന്  ഭാഗത്ത്  പുലർച്ചെ റബർ ടാപ്പിങ് നടത്തിയില്ല. രാത്രിയിലും  കടുവയുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. ഇടക്കിടെ ഡാം സൈറ്റ് റോഡിൽ കടുവയെ കാണുന്നത് കുടുംബങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.  കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ സി.വിജിത്തിന്റെ നേതൃത്വ ത്തിൽ ഉദ്യോഗസ്ഥ‌ർ സ്ഥലം സന്ദർശിച്ച് മുൻകരുതൽ നിർദേ ശങ്ങൾ നൽകി. 

അവധിക്കാല ക്ലാസ്: മന്ത്രിയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞ് വിദ്യാർഥി

Image
  പേരാമ്പ്ര: സ്കൂളിലെ അവധിക്കാല ക്ലാസിനെ സംബ ന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയെ ഫോണിൽ വിളിച്ച് പരാതി പ റഞ്ഞ് മേപ്പയ്യൂർ പഞ്ചായ ത്തിലെ ഏഴാം ക്ലാസു കാരൻ. മന്ത്രിയുടെ വാർത്താസമ്മേളന ത്തിനിടെയായിരു ന്നു വിദ്യാർഥി വിളി ച്ചത്. അവധിക്കാലമായി ട്ടും സ്‌കൂളിൽ ക്ലാസെടുക്കു ന്നുവെന്നു പരാതിപ്പെട്ട വിദ്യാ ർഥി തന്റെ പേരു വെളിപ്പെടു ത്തരുതെന്നു മന്ത്രിയോട് ആ വശ്യപ്പെടുകയും ചെയ്തു. പേ ര് വെളിപ്പെടുത്തില്ലെന്നു മന്ത്രി പറഞ്ഞുവെങ്കിലും സോഷ്യൽ മീഡിയകളിലൂടെയും ചാ നലുകളിലൂടെയും നാട്ടിലെ ല്ലാം അക്കാര്യം പാട്ടായി. വാർത്താസമ്മേളനം നട ത്തുന്നതിനിടയിലായിരു ന്നു ഫോൺ വിളി എ ന്നതിനാൽ വിദ്യാർ ഥി പറഞ്ഞ കാര്യങ്ങ ളെല്ലാം അവിടെയു ണ്ടായിരുന്നവർ കേ ൾക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പുറ ത്തുവരികയുമായിരുന്നു. വി ദ്യാർഥിയുടെ സമീപത്ത് അ മ്മയും ഉണ്ടായിരുന്നു. അവർ 5 മകൻ്റെ കൈയിൽനിന്ന് ഫോ ൺ വാങ്ങി യുഎസ്എസ് ക്ലാ സാണ് നടക്കുന്നതെന്നും കു റച്ചുസമയം മാത്രമേ ക്ലാസ് ഉള്ളൂവെന്നും മന്ത്രിയോടു പറ ഞ്ഞ് വിഷയത്തിൻ്റെ ഗൗരവം കുറയ്ക്കാൻ ശ്രമിച്ചു. മകൻ പ ഠിക്കുന്നുണ്ടോ എന്ന് മന്ത്രിയു ടെ ചോദ്യത്തിന്, കളിയാണ് കൂടുതലെന്നായിരുന്നു അമ്മ യുടെ പ്രത...

അറിയിപ്പ്

Image
  കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളുടെ ആക്രമണം തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ 31/12/2025 ന് രാവിലെ 11 മണിക്ക് ഒരു അടിയന്തിര യോഗം ചേരുന്നു.

കാട്ടു പന്നി ആക്രമണത്തിൽ പരിക്കേറ്റ സഹോദരങ്ങളെ ജനപ്രതിനിധികൾ സന്ദർശിച്ചു.

Image
  കൂരാച്ചുണ്ട്: കഴിഞ ദിവസം കാട്ടു പന്നി ആക്രമണത്തിൽ പരിക്ക് പറ്റിയ തച്ചറോത്ത് ചാലിൽ സീമയുടെ മക്കളായ സായ് കൃഷ്ണൻ, സഞ്ജു കൃഷ്ണൻ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ, വൈസ് പ്രസിഡണ്ട് ബിജു കടലാശ്ശേരി,വാർഡ് മെമ്പർ ആൻസമ്മ, മുൻ വാർഡ് മെമ്പർ സിമിലി ബിജു, തുടങ്ങിയവർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30 ഓട് കൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പുളിവയൽ അങ്ങാടിക്ക് സമീപം വെച്ചാണ് കാട്ട് പന്നികൾ ആക്രമിച്ചത്, സഞ്ജു കൃഷ്ണന് താടിക്കാണ് പരുക്കേറ്റത്, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരേയും നാളെ മെഡിക്കൽ കോളേജിലേക്ക് (ദന്തൽ വിഭാഗം ) റഫർ ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ ഭാഗത്തു നിന്നുമുള്ള എല്ലാ സഹായവും ചെയ്യുമെന്ന് ഇവർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.  കാളങ്ങാലി, പൂവ്വത്തും ചോല, ഓട്ടപ്പാലം , പുളിവയൽ, കേളോത്ത് വയൽ തുടങ്ങി പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം നിരന്തരം ആവർത്തിക്കുന്നതിൽ ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. ഇരുചക്ര, മുചക്ര യാത്രികരും ആശങ്കയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ...

കൂരാച്ചുണ്ടിൽ മകരത്തിന് കാത്തുനിൽക്കാതെ ചക്കയും മാങ്ങയും നേരത്തെ കായ്ച്ചു

Image
  കൂരാച്ചുണ്ട്: ധനുമാസ കുളിരിലും മക രത്തിലെ തണുപ്പിലും കാ യ്‌ക്കേണ്ട പ്ലാവും മാവും ഇത്ത വണ നേരെത്തെ കായകൾ പി ടിച്ച് മുപ്പെത്തി. സാധാരണയാ യി ധനുമാസത്തിലാണ് മാവുക ളും പ്ലാവുകളും പൂക്കുന്നത്. എ ന്നാൽ ഇത്തവണ ഇവ പൂക്കേ ണ്ട സമയത്ത് ചക്കയും മാങ്ങ യും വിളഞ്ഞു. സങ്കരയിനം മാവുകൾ കഴി ഞ്ഞ വർഷം പൂത്തിരുന്നുവെങ്കി ലും മാങ്ങ പിടിച്ചിരുന്നില്ല. വിയ റ്റ്നാം യേർലിയെന്ന ചെറിയ പ്ലാവുകൾ കാലഭേദമില്ലാതെ ക യ്ക്കാറുണ്ട്. എന്നാൽ നാടൻ പ്ലാവ് ഇങ്ങനെ കായ്ക്കുന്നത് അപൂർവമാണ്. കൂരാചുണ്ടിൽ കാലങ്ങാലി, പൂവ്വത്തും ചോല, കേളോത്ത് വയൽ, കരിയത്തും പാറ ഭാഗങ്ങളിൽ ചക്ക പാകമായി തുടങ്ങി. പലയിടങ്ങളിലും സ ങ്കരയിനം മാവുകളാണ് മാസങ്ങൾക്ക് മുമ്പെ പൂത്തതും കാ യ പിടിച്ചതും. എന്നാൽ നാടൻ മാവുകൾ ഇതുവരെ പൂക്കുക യോ മാങ്ങ ഉണ്ടാവുകയോ ചെയ്തിട്ടില്ല. മണ്ണിലെയും അന്തരീ ക്ഷത്തിലെയും ചൂട്, വെള്ളം എന്നീ ഘടകങ്ങളാണ് സസ്യ ങ്ങൾ പൂക്കുന്നതിനും കായ പി ടിക്കുന്നതിനും കാരണമാകു ന്നത്. ഇക്കാരണങ്ങളാണ് ഇ ങ്ങനെ മാവും പ്ലാവും നേര ത്തെ പൂക്കാൻ കാരണം. കൂടാതെ പാതയോരങ്ങളിൽ വാഹനങ്ങളുടെ ചൂടും പുകയും മാവ് പൂക്കുന്നതിന് കാരണമായി ട്ടുണ്ടാകാമെന്നുമാണ് സസ്യ ഗവേഷകർ പറയുന്...

കൂരാച്ചുണ്ടിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് സഹോദരങ്ങൾക്ക് പരിക്ക്

Image
കൂരാച്ചുണ്ട്: ഇന്നലെ വൈകുന്നേരം പുളിവയലിലെ വീട്ടിൽ നിന്ന് കൂരാച്ചുണ്ട് അങ്ങാടിയിലേക്ക്   ബൈക്കിൽ പോവുകയായിരുന്ന സഹോദരങ്ങളെ റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചിട്ടു.  താച്ച റോതച്ചാലിൽ സായി കൃഷ്ണൻ, സഞ്ചു കൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.  ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിയുകയുംസഞ്ചു കൃഷ്ണൻ്റെ വീഴ്ചയിൽ തലക്കും പല്ല് പോയതടക്കം സാരമായി പരിക്കേൽക്കുകയും ചെയ്തു.  കാളങ്ങാലി, പൂവ്വത്തും ചോല, ഓട്ടപ്പാലം , പുളിവയൽ, കേളോത്ത് വയൽ തുടങ്ങി പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം   നിരന്തരം ആവർത്തിക്കുന്നതിൽ ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. ഇരുചക്ര, മുചക്ര യാത്രികരും ആശങ്കയിലാണ്. കൂരാച്ചുണ്ട്  പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. അതിൽ പലരും ഇന്നും ചികിൽസയിൽ കഴിയുന്നു. പഞ്ചായത്തിലെ കർഷകരും വലഞ്ഞിരിക്കുകയാണ്. വാഴ, കപ്പ, ചേന, ഇഞ്ചി, മഞ്ഞൾ, തെങ്ങിൻ തൈ തുടങ്ങിയവ പന്നിക്കൂട്ടം കുത്തിയിളക്കി നശിപ്പിക്കുന്നത് പതിവാണ് കഴിഞ്ഞ ദിവസം  ജനപ്രതിനിധികൾ കാട്...

മൂന്ന് മണിക്കൂർ മൂസ കുഴിയിൽ കിടന്നു, ആരും അറിഞ്ഞില്ല; ഒരു പക്ഷേ നേരത്തേ കണ്ടിരുന്നെങ്കിൽ..

Image
                         (മൂസ വീണു മരിച്ച കലുങ്ക് കുഴി) വടകര കലുങ്ക് കുഴിയിൽ വീ ണു മരിച്ച മൂസ രണ്ടര മണിക്കൂ റാണ് ആരുടെയും ശ്രദ്ധയിൽ പ്പെടാതെ കുഴിയിൽ കിടന്നത്. ഒരു പക്ഷേ നേരത്തേ കണ്ടിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. രാത്രി 7 നു ശേഷമാണ് എം ജെ സ്‌കൂൾ പരിസരത്തെ വീ ട്ടിൽ നിന്നിറങ്ങിയത്. വില്യാപ്പ ള്ളി ടൗണിൽ പോയി സാധന ങ്ങൾ വാങ്ങിയ ശേഷം മുസ വീ ട്ടിലേക്ക് മടങ്ങി പോകുന്ന ദൃ ശ്യം സമീപത്തെ ഫർണിച്ചർ കടയിലെ ക്യാമറയിൽ കാണാം. രാത്രി 8.52 ന് ആണിത്. ഈ കട യുടെ മുൻപിൽ നിന്ന് ഒരു മിനി റ്റിനകം കലുങ്കിന് സമീപം എത്താം. വീടും വീണ സ്‌ഥല വും തമ്മിൽ 150 മീറ്റർ ദൂരം. തെരുവു വിളക്ക് കത്താത്തതു കൊണ്ട് കുഴിയിലേക്ക് ആരും എളുപ്പത്തിൽ കാണില്ല. കലുങ്കി നും മൺ തിട്ടയ്ക്കും ഇടയിലു ള്ള ചെറിയ വിടവിലേക്ക് വീണ തു കൊണ്ട് പെട്ടെന്ന് കാണാ നും ബുദ്ധിമുട്ടാണ്. വീതി കുറ ഞ്ഞ റോഡിലൂടെ നടന്നു പോ കുന്നവർ വാഹനം വരുന്നതു കൊണ്ട് വേഗത്തിലാണ് ഈ വഴി കടന്നു പോകുക. നേരം ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ച് എത്താത്തതു കൊണ്ട് നാട്ടുകാരും ബന്ധു ക്കളും പല ഭാഗത്തും അന്വേ ഷിച്ചിരുന്നു....

നിര്യാതയായി

Image
  പെരുവണ്ണാമൂഴി:  തന്നിക്കാപ്പാറ പരേതനായ വർക്കിയുടെ ഭാര്യ തങ്കമ്മ വർക്കി (78) നിര്യാതയായി.  പരേത ആതിരമ്പുഴ മാനാട്ട് കുടുംബാംഗമാണ്.  മക്കൾ:  ബിജു,ബൈജു, ആശ.  മരുമക്കൾ: ഷാന്റി വടക്കേടത്ത് (കട്ടിപ്പാറ),ലിന്റ കണ്ടംകുളത്തി (തൃശൂർ) ജോയ് ചാത്തമ്പള്ളി (പെരുവണ്ണാമൂഴി) സംസ്കാരം ഇന്ന് വൈകിട്ട് 4:45 ന് ഫാത്തിമ മാതാ ചർച്ച് പെരുവണ്ണാമൂഴി

തോണികാഴ്ച; കരിയാത്തുംപാറ - തോണിക്കടവ് ടൂറിസം ഫെസ്‌റ്റ്

Image
കൂരാച്ചുണ്ട്: ജനുവരി 17, 18, 19 തീയ്യതികളിൽ കരിയാത്തും പാറ,തോണിക്കടവിൽ വെച്ച് നടക്കുന്ന ടൂറിസം  ഫെസ്‌റ്റിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്ത് സംസംരിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സിനി ജിനോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം TMC ചെയർമാനും ബാലുശ്ശേരി MLA യുമായ ശ്രീ. Adv. K. M. സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻ്റ് ബിജു കടലാശ്ശേരി, വാർഡ് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ഡാർളി പുല്ലംകുന്നേൽ, ബിന്ദു മോൾ തോമസ്, K കുഞ്ഞമ്മദ്, അഡ്വ ഹസീന.. തുടങ്ങിയവർ സംസാരിച്ചു  കക്കയം, കരിയാത്തും പാറ, തോണിക്കടവ് തുടങ്ങി കേരളത്തിന്റെ ടൂറിസം ഭുപടത്തിൽ ഇടം പിടിച്ച ഒട്ടനവധി ടൂറിസം ഇടങ്ങൾ നമുക്ക് ഉണ്ട് എന്ന് നമ്മൾ സ്വയം അഹങ്കരിക്കുമ്പോഴും അതിന്റെ ടൂറിസം വരുമാനത്തിൽ നിന്നും ഒരു ചില്ലിക്കാശുപോലും നമ്മുടെ പഞ്ചായത്തിന് ലഭിക്കുന്നില്ല എന്നുള്ള യാഥാർത്ഥ്യം കൂടി നമ്മൾ മനസ്സിലാക്കണം, ഏതെങ്കിലും ഒരു സഞ്ചാരി വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരിക്കുമ്പോഴും ഗതാഗത തടസ്സം മൂലം സഞ്ചാരികൾക്ക് സമയ നഷ്ടം ഉണ്ടാകുമ്പോഴും കുറ്റപ്പെടുത്താനും നാട്ടുകാരുടെ ചീത്ത വിളി കേൾക്കാനുമുള്ള ഒരു ഉപക കരണമാ...

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയി, മധ്യവയസ്കന്റെ മരണം; അന്വേഷണം ആരംഭിച്ച് പൊലീസ്

Image
  കണ്ണൂർ: കൊട്ടിയൂരിൽ മധ്യവയസ്‌കന്റെ മൃതദേഹം ഉൾവനത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് . അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും വനത്തിലേക്ക് ഓടി മറയുന്നതും. പിന്നാലെ വനംവകുപ്പും പൊലീസും നാട്ടുകാരും സംയുക്ത പരിശോധന നടത്തി. വനത്തിനകത്ത് ഒന്നരകിലോ മീറ്റർ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭാര്യ വീട്ടിൽ വച്ച് അസ്വസ്ഥ പ്രകടിപ്പിച്ച രാജേന്ദ്രൻ വീടിനകത്ത് തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. ഇത് തടയാൻ ശ്രമിക്കവൈയാണ് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുന്നതും കൊട്ടിയൂർ റിസർവ് വനത്തിനകത്തേക് ഓടിയതും. ഡ്രോണും ഡോഗ് സ്ക്വാഡും ഉപയോഗിച്ചുളള പരിശോധനയിലും ആദ്യ ദിനം സൂചനയൊന്നും കിട്ടിയില്ല രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെടുത്തിയെങ്കിലും വെളിച്ചക്കുറവും വന്യമൃഗ ശല്യവും കണക്കിലെടുത്ത് തിരച്ചിൽ നിർത്തി. ഇന്നലെ നടത്തിയ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വന്യമൃഗങ്ങൾ ആക്രമിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. വനത്തിൽ നിന്ന് പുറത്തെത്തിച്ച മൃതദേഹം ആശുപത്രിയ...

കൂരാച്ചുണ്ടിൽ വന്യജീവി ആക്രമണം ഉണ്ടായ കൃഷി സ്ഥലങ്ങൾ ജില്ലാ , ബ്ലോക്ക് അംഗങ്ങൾ സന്ദർശിച്ചു.

Image
കൂരാച്ചുണ്ട്:  ജില്ലാ പഞ്ചാ യത്ത് മെമ്പർ റീമ കുന്നുമ്മ ലും, ബാലുശ്ശേരി ബ്ലോക്ക് മെ മ്പർ അരുൺ ജോസും പ്രസ്തുത കൃഷിയിടം സന്ദർശിച്ച് കർഷകനായ സോണിയെ ആ ശ്വസിപ്പിച്ചു. ഏഴേക്കറോളം വ രുന്ന കൃഷിഭൂമിയിൽ വിശ്വസി ച്ച് ഒന്നും കൃഷി ചെയ്യാൻ പ റ്റാത്ത സാഹചര്യമാണെന്ന് സോണി വിശദീകരിച്ചു. അപ്ര തീക്ഷിതമായ പ്രകൃതി ക്ഷോ ഭങ്ങളും കാർഷിക വിളകൾ ക്ക് വിലയിടിയുന്നതും അമിത മായ കൂലിയുമൊക്കെ തരണം ചെയ്യുന്നതിനിടക്കാണ് കാറ്റ് മൃഗങ്ങളുടെ കൂട്ടമായ ആക്രമ ണമെന്നും സോണി കൂട്ടിച്ചേർ ത്തു. ഭരണതലത്തിൽ മതി യായ പരിഹാരങ്ങൾ കണ്ടെ ത്തുമെന്ന് ഇരുവരും സോണി ക്ക് ഉറപ്പ് കൊടുത്തു.

കരിയാത്തുംപാറയിൽ വീണ്ടും മുങ്ങി മരണം

Image
  കൂരാച്ചുണ്ട് :  കോഴിക്കോട്  രാമനാട്ടുകരയിൽ  നിന്നു കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയ   വാഴപ്പെറ്റത്തറ അഹമ്മദിന്റെയും നസീമ പി.കെയുടെയും മകൾ  അബ്രാറ കെ ടി (7) ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടടുത്തയിരുന്നു  സംഭവം.     കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഗേറ്റിൽ നിന്ന് 100 മീറ്റർ അകലെ അരയ്ക്ക് താഴെ വെള്ളമുള്ള ഭാഗത്ത് കളിച്ച് കൊണ്ടിരിക്കെയാണ് കുട്ടി മുങ്ങിതാണത്.  ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ ലൈഫ് ഗാർഡും വിനോദ സഞ്ചാരികളും ചേർന്ന് കൂരാച്ചുണ്ടിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്നും MMC മൊടക്കല്ലൂരിലേക്ക് അടിയന്തര ചികിത്സക്കായി കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഫറോക്ക് ചന്ത ഗവ. എൽപി സ്കൂളിലെ ഒന്നാം ക്ലാ സ് വിദ്യാർഥിനിയാണ് അബ്റാറ. സഹോദരൻ ഹാ രിസ് ഇതേസ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. കബറടക്കം ഇന്ന്    (30/12/2025) ഉച്ചയ്ക്ക് ഫറോക്ക് പേട്ട ജുമാ മസ്‌ജിദ് കബറിസ്ഥാനിൽ വിനോദ സഞ്ചാരത്തിന് വരുന്ന മാതാപിതാക്കളുടെ അശ്...

കരിയാത്തും പാറ പുഴയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു

Image
 കൂരാച്ചുണ്ട്: കരിയാത്തും പാറ പുഴയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. ഫറോക്ക് രാമനാട്ടുകരയിൽ നിന്ന് കുടുംബത്തോടൊപ്പം വന്ന സംഘത്തിലെ 7 വയസ് പ്രായം ഉള്ള കുട്ടിയാണ് പുഴയിൽ മുങ്ങി മരിച്ചത്. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ കൂരാച്ചുണ്ട് ന്യൂസിൽ

കൂരാച്ചുണ്ടിൽ വന്യജീവി ആക്രമണം ഉണ്ടായ കൃഷി സ്ഥലങ്ങൾ ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു.

Image
കൂരാച്ചുണ്ട്:   കാട്ടു പന്നികൾ കൃഷി നശിപ്പിച്ച ഓട്ടപ്പാലം ഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സിനി ജിനോയ്ക്കൊപ്പം സന്ദർശിച്ചു, വാർഡ് മെമ്പർമാരായ ശ്രീ. ചെറിയാൻ മാസ്റ്റർ, ശ്രീ. ജോസ് വെളിയത്ത്, ശ്രീമതി. ബിന്ദു ആനിക്കാട്ട് തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.  വന്യമൃഗ ശല്യത്തിന് എതിരെ അടിയന്തിര നടപടി ഉണ്ടാകുമെന്ന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉറപ്പ്കൊടുത്തു.

തദ്ദേശസ്ഥാപനങ്ങളിൽ കൂറുമാറിയവർ ആശ്വസിക്കാൻ വരട്ടെ; കാത്തിരിക്കുന്നത് അയോഗ്യത ഉൾപ്പെടെ വലിയ ശിക്ഷ

Image
  കോഴിക്കോട്:   തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷതെരഞ്ഞെടുപ്പിൽ കൂറുമാറിയവരെ കാത്തിരിക്കുന്നത് വലിയ നടപടി. ഈ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കാം. നിയമസഭയിലും പാർലമെന്റിലും കൂറുമാറുന്നത് പോലെയല്ല തദ്ദേശസ്ഥാപനങ്ങളിൽ കൂറുമാറുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം തടയാൻ കർശനവ്യവസ്ഥകൾ നിയമത്തിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 77 പേരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ അയോഗ്യരാക്കിയത്. പരാതി പരിഗണിച്ച് വാദം കേട്ടായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഭരണഘടനയുടെ പത്താം ഷെഡ്യൂൾപ്രകാരമാണ് നിയമസഭയിലെയും പാർലമെന്റിലെയും കൂറുമാറ്റം വിലയിരുത്തുന്നതെങ്കിൽ 1999ലെ കേരള ലോക്കൽ അതോറിറ്റീസ് (പ്രൊഹിബിഷൻ ഓഫ് ഡിഫക്ഷൻ) ആക്ട് അനുസരിച്ചാണ് തദ്ദേശസ്ഥാപനത്തിലെ കൂറുമാറ്റത്തിൽ വിധി പറയുന്നത്. തദ്ദേശസ്ഥാപനത്തിലെ ഒരംഗത്തിനോ ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിക്കോ പാർട്ടി ചുമതലപ്പെടുത്തുന്നയാൾക്കോ തെരഞ്ഞെടുപ്പ് കമ്മീഷനില് പരാതി നൽകാവുന്നതാണ്. കൂറുമാറ്റം തെളിഞ്ഞാൽ അയോഗ്യനാകുന്നയാൾക്ക് അടുത്ത ആറുവർഷം ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ലെന്നതാണ് ശിക്ഷ. അതായത് അടുത്ത രണ്ട് തവണത്തെ തെരഞ്...

മോളി; ജന ഹൃദയം കവർന്ന നേതാവ്

Image
  ചക്കിട്ടപാറ: മോളി ആയിത്തമറ്റത്തിൽ.., മണ്ണിനോട് മല്ലടിച്ചു ജീവിക്കുന്ന ഒരു കർഷക കുടുംബത്തിലെ വീട്ടമ്മ. കോൺഗ്രസ് പ്രവർത്തക, തൊഴിലാളികളും മറ്റ് ഇതര തൊഴിലാളികളും കർഷകരും ജീവിക്കുന്ന പൂഴിത്തോട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരിയായ പൊതുപ്രവർത്തകയായിരുന്നു.  സംഘടന പൊതുപ്രവർത്തക സംഘാടക മികവ്, ജനസമ്മതി, പ്രാസംഗിക, യുഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഏറ്റവും ആദ്യം ഇടം നേടുകയും  പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തത്  മോളി തോമസ് ആയിരുന്നു. കുറഞ്ഞ ദിനങ്ങൾ കൊണ്ടുതന്നെ പൂഴിത്തോട് കാരുടെയും സാധാരണക്കാരുടെയും ഹൃദയം കവർന്ന മാറ്റങ്ങൾ ഇല്ലാത്ത നാട്ടുകാരിയിൽ ഈ ജനകീയത കണ്ടുകൊണ്ടാവണം, ഇവർക്കെതിരെ മോളി എന്ന നാമത്തിൽ രണ്ട് അപരകൾ സ്ഥാനാർത്ഥികളായി വന്നിരുന്നു രണ്ടു അപരകൾ കൂടി നേടിയത് 8 വോട്ടുകൾ . ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച് മോളി ആയിത്തിമറ്റം 450 വോട്ടുകൾ നേടിയപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അൽഫോസ 309 വോട്ടുകൾ നേടി   സാധാരണക്കാരുടെ പ്രശ്നങ്ങളിൽ തന്റേതായ രീതിയിൽ ഇടപെടൽ നടത്തുവാനും മലയോര കർഷകന്റെ പ്രശ്നങ്ങളിൽ ഇടപെടുവാനും മോളി തോമസിന് സാധിച്ചിട്ടുണ്ട്..

കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളി തിരുനാൾ സമാപിച്ചു

Image
  കൂരാച്ചുണ്ട്. കരിയാത്തുംപാറസെന്റ് ജോസഫ് പള്ളിയിൽ വി ശുദ്ധ യൗസേപ്പിതാവിന്റെയും വി ശുദ്ധ സെബസ്ത്യാനോസിന്റെ യും തിരുനാൾ സമാപിച്ചു. തിരു സ്വരൂപ പ്രതിഷ്ഠ, കുർബാന, പ്രസംഗം, പ്രദക്ഷിണം, ആകാശ വിസ്മയം, സമാപന ആശീർവാദം, വാദ്യമേളം, സ്നേഹവിരുന്ന് എന്നിവ നടന്നു. ഫാ.തോമസ് തേവടിയിൽ, ഫാ ജോബിൻ തെക്കേകരമറ്റത്തിൽ, വികാരി ഫാ.രാജേഷ് കുറ്റിക്കാട്ട്, ഫാ.അലക്സ് ഒഴുകയിൽ എന്നി വർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

Image
  മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ അബദ്ധത്തിൽ കല്ല് വാരി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിയോടെ പള്ളിക്കര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

കൂരാച്ചുണ്ട് അങ്ങാടിയിൽ വെച്ച്‌ എം എസ്‌ എഫ്‌ നേതാവിനെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധം"

Image
കൂരാച്ചുണ്ട്‌: ഇന്നലെ കൂരാച്ചുണ്ട്‌ മേലേ അങ്ങാടിയിൽ വെച്ച്‌ എ എസ്‌ ഐ സോജൻ പഞ്ചായത്ത്‌ എം എസ്‌ എഫ്‌ ജനറൽ സെക്രട്ടറി സാലിഹ്‌ കരേച്ചാളക്കലിനെ അകാരണമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ വലത്‌ കാതിനും താടിയെല്ലിനും പരിക്കേറ്റ സാലിഹ്‌ ചികിൽസയിലാണു. കൂരാച്ചുണ്ട്‌  പള്ളിപ്പെരുനാളുമായി ബന്ധപ്പെട്ട്‌ മേലേ അങ്ങാടിയിൽ സംഘർഷമുണ്ടെന്നറിഞ്ഞ്‌ എത്തിയതായിരുന്നു സാലിഹ്‌.  സി ഐ സുനിൽ പ്രശ്നക്കാരുമായി സംസാരിക്കുന്നതിനിടെ എ എസ്‌ ഐ സോജൻ മാറി നിൽക്കുകയായിരുന്ന സാലിഹിനെ വലിച്ച്‌ മുന്നിലേക്കിട്ട്‌ ചെകിട്ടത്ത്‌ ശക്തിയിൽ അടിക്കുകയായിരുന്നു. ഒരാശ്ച മുമ്പ്‌ പൂവത്തും ചോല ക്ഷേത്രോൽസവം നടക്കുമ്പോഴും ഇതേ സോജൻ എ എസ്‌ ഐ ആളുകളെ മർദ്ദിച്ചതായി പരാതിയുണ്ട്‌.  തങ്ങളുടെ നേതാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്‌ എം എസ്‌ എഫ്‌ കൂരാച്ചുണ്ട്‌ കമ്മിറ്റി പ്രകടനം നടത്തി. ആസിഫ്‌ പഴേരി, ഷഹൽ അണ്ണിയോട്ടിൽ, ജസീം ഓകെ, നബീൽ എസ്‌ പി തുടങ്ങിയവർ നേതൃത്വം നൽകി. ഓ കെ നവാസ്‌ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.   

'മോളേ എന്ന വിളി ഇനിയും കേൾക്കണം'; അച്ഛന്റെ കരളായി അമൃത; കരൾപകുത്തുനൽകി 19-കാരി

Image
  കൊടുമൺ(പത്തനംതിട്ട): ജീവന്റെ ജീവനായ അച്ഛന്റെ ജീവൻ രക്ഷിക്കണം. അതിനായി അമൃത തന്റെ കരൾ പകുത്തുനൽകി. കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി. കുറുപ്പ് (47) കരൾരോഗബാധിതനായി അഞ്ചുവർഷമായി ചികിത്സയിലായിരുന്നു. ഒരുവർഷമായി രോഗം ഗുരുതരമായിരുന്നു. വീട്ടമ്മയായ ഭാര്യ സിനിയും വിദ്യാർഥികളായ മക്കൾ അരുണും അമൃതയും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പ്രദീപ്. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. രോഗിയായതോടെ ജോലി നിർത്തേണ്ടിവന്നു. മക്കളുടെ പഠനം നിലച്ചു. പ്രദീപിന്റെ ചികിത്സയ്ക്കുപോലും പണം കണ്ടെത്താൻ കഴിയാതെയായി. കരൾ മാറ്റിവെച്ചില്ലെങ്കിൽ പ്രദീപിന്റെ ജീവന് ആപത്താണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ആര് കരൾ നൽകുമെന്നായപ്പോൾ, മകൾ അമൃത (19) സ്വയം അത് നൽകാൻ മുന്നോട്ടു വരുകയായിരുന്നു. കരൾ മാറ്റിവെക്കുന്നതിന് പണം സ്വരൂപിക്കാനും ഏറെ ബുദ്ധിമുട്ടി. നാട്ടുകാരുടെ സഹായം തേടി. കുറച്ചുതുക കിട്ടി. അമർഷാൻ എന്ന സന്നദ്ധസംഘടനയും സഹായത്തിനെത്തി. അവരുടെ ഇടപെടലിൽ തുക സ്വരൂപിക്കാനായി. വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ, അമൃതയുടെ കരളിൻ്റെ ഒരുഭാഗം സ്നേഹനിധിയായ അച്ഛന് നൽകി. 'മോളേ എന്ന് ഇനിയും അച്ഛൻ വിളിക്കുന്...

നിര്യാതനായി

Image
  ചക്കിട്ടപാറ: മടുക്കാവുങ്കൽ ജോസ് തോമസ് (79) നിര്യാതനായി. മക്കൾ : ഐശ്വര്യ . ആതിര . മരുമക്കൾ : ജെയ്സൺ (കണ്ണോത്ത്), ലിജോ (തൃശ്ശൂർ ) അമ്മ : മറിയാമ്മ  ഭാര്യ :ആൻസി ജോസ് സഹോദരങ്ങൾ : മറിയകുട്ടി ( കോടഞ്ചേരി) ആലിസ് (ചക്കിട്ടപ്പാറ)മീന (ചക്കിട്ടപ്പാറ) സണ്ണി (റിട്ട: പഞ്ചായത്ത് സെക്രട്ടറി) കുസുമം (മുക്കം) സുശീല (എറണാകുളം) വിജയൻ മിനി(വയനാട്) മൃതസംസ്കാരം ഇന്ന് 12ന് ചക്കിട്ടപാറ സെന്ററ് ആൻ്റ ണീസ് പള്ളിയിൽ.     

ഏയ് ഓട്ടോ..! വൈസ് പ്രസിഡന്റ് ഓട്ടത്തിലാണ് ; ഓട്ടോ തന്നെ ഓഫീസ്

Image
  ✍🏿 നിസാം കക്കയം കൂരാച്ചുണ്ട് : സാധാരണക്കാരുടെ ഹൃദയത്തിലൂടെ ഓടിയ ഓട്ടോ ചെന്നുനിന്നത് കൂരാച്ചുണ്ട് പഞ്ചായത്ത് മുറ്റത്താണ്. കാക്കിയിട്ട് കൂരാച്ചുണ്ട് അങ്ങാടിയിലെ ഓട്ടോ സ്റ്റാൻഡിലിരുന്ന് നാടിന്റെ ഹൃദയമറിഞ്ഞ ബിജു കടലാശേരിയാണ് ഇനി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്. ഒപ്പം ഈ ഓട്ടോറിക്ഷ ഇനി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സഞ്ചരിക്കുന്ന ഓഫീസായി മാറും. ദളിത്‌ ലീഗ് പഞ്ചായത്ത് പ്രസിഡന്റായ ബിജു കൂരാച്ചുണ്ട് പഞ്ചായത്ത്‌ പത്താം വാർഡ് ചാലിടത്ത് നിന്ന് 168 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പഞ്ചായത്ത്‌ ഭരണസമിതിയിൽ രണ്ടംഗങ്ങൾ ഉണ്ടെങ്കിലും സംവരണ വാർഡിൽ നിന്ന് വിജയിച്ച ബിജുവിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ട് വരാൻ മുസ്‌ലിലീഗ് പഞ്ചായത്ത്‌ കമ്മിറ്റി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. 2020 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. 1996 മുതൽ കൂരാച്ചുണ്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന ബിജു കൂരാച്ചുണ്ട്കാർക്ക് സുപരിചിതനാണ്.  ശനിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഞ്ചിനെതിരെ ഒൻപത് വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.കുഞ്ഞമ്മദിന...

ഫോണിന്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച മൂന്നുപേർ കസ്റ്റഡിയിൽ

Image
  താമരശ്ശേരി: ഫോണിൻ്റെ തിരിച്ചടവ് അടവ് തെറ്റിയതിന് വീട്ടിൽ നിന്നും വിളിച്ചു വരുത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്‌ദുറഹ്മാ (41) നെയാണ് കുത്തി കൊല പ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്.  രാത്രി 8 മണിയോടെ താമരശേരി ചുങ്കത്ത് വെച്ചാണ് സംഭവം. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് മുഖാന്തിരം ടിവി എസ് ഫൈനാൻസ് വഴി 36000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്‌ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞ രണ്ടാം തിയ്യതി അടക്കേണ്ടതായിരുന്നു. ഇത് തെറ്റിയതിനെ തുടർന്ന് നിരന്തരം ഫോൺ മുഖാന്തിരം ഭീഷണി മുഴക്കിയിരുന്നു, തുടർന്നാണ് വിളിച്ചു വരുത്തി മർദ്ദിച്ചതെന്ന് അബദു റഹ്മാൻ പറഞ്ഞു. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി പ്രതികൾ സഞ്ചരിച്ച താർ ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയും, കുതറിമാറിയപ്പോൾ ദേഹമാസകലം മർദ്ദിക്കുകയും, പ്രതികളിൽ ഒരാളുടെ അരയിൽ സൂക്ഷിച്ച കത്തി എടുത്ത് കുത്തുകയുമായിരുന്നു. നെഞ്ചിനു നേരെയുള്ള കുത്ത് വലതുകൈ കൊണ്ട് തടഞ...

കൂരാച്ചുണ്ട് കേളോത്ത് വയലിൽ വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് മോഷണശ്രമം

Image
  കൂരാച്ചുണ്ട്: ക്രിസ്മസ് രാത്രി ആളുകൾ പാതിരാ കുർബാന ക്ക് പോയ സമയത്തു കേളോത്തു വയൽ ഭാഗങ്ങളിലെ വീടുകളിൽ മോഷ്ണ ശ്രമം. സംശയസ്പദമായ രീതിയിൽ ഒരാളെ കണ്ടു നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും അയാൾ കേളോത്ത് വയൽ പുഴയിൽ ചാടി രക്ഷപ്പെട്ടു. ഇയാൾ ആണ് മോഷ്ണ ശ്രമത്തിന് പിന്നിൽ എന്ന് സംശയിക്കുന്നു. ഡിസംബർ 24 നു രാത്രിയിലാണ് സംഭവം. ചേരുവിൽ ബിജോ മാഷിൻ്റെ വീട്ടിൽ പാതിരാ കുർബാന കഴിഞ്ഞു വന്നപ്പോൾ വാതിലിൻ്റെ കുറ്റി ഊരി കിടക്കുന്ന നിലയിലും , ഫ്യൂസ് ഊരി വച്ചിരിക്കുന്ന നിലയിലും കണ്ടത്തെി ...

കൂരാച്ചുണ്ട് അങ്ങാടിയിൽ എം സി എഫ് ഗോഡൗണിൽ അഗ്നിബാധ

Image
  കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള പ്രധാന മാലിന്യ ശേഖരണ കേന്ദ്രത്തോട് ചേർന്ന ഗ്രൗണ്ടിൽ പാഴ് വസ്തുക്കൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം പ്രദീപിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെയും നേതൃത്വത്തിൽ ഫയർ യൂണിറ്റ് സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ടതു കാരണം തീപിടുത്തം എം സി എഫിന് അകത്തേക്ക് പടരാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. നിലയത്തിലെ ഉദ്യോഗസ്ഥരായ ജി ബി സനൽ രാജ്, കെ പി വിപിൻ, എം കെ ജിഷാദ്, ആരാദ് കുമാർ, ഹോം ഗാർഡ് എ. എം രാജീവൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

തീയിൽ കുരുത്ത യുവ നേതാവ്

Image
  ചക്കിട്ടപാറ:    തീയിൽ കുരുത്ത ജിതേഷ് മുതുകാട്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി സ്ഥാനം ഏറ്റെടുക്കുമ്പോൾ ഒരു ചരിത്രം സൃഷ്ടിക്കുകയാണ് ജിതേഷ് മുതുകാട് എന്ന യുവ നേതാവ്. കലാസാംസ്കാരിക സാമൂഹിക സേവന രംഗത്ത് ചക്കിട്ടപാറക്ക് സുപരിചിതനായ യുവ സാരഥി ചക്കിട്ടപാറയിലെ സമര പോരാട്ടങ്ങളിൽ കോൺഗ്രസിന്റെ ജ്വലിക്കുന്ന യുവതുർക്കി, നീണ്ട കാലത്തെ കാത്തിരിപ്പിന്, അതിനായുള്ള ശ്രമങ്ങൾക്കും ചക്കിട്ടപാറയിലെ ജനങ്ങൾ സമ്മാനിച്ച ഒരു വിജയ കിരീടം തന്നെയാണ് ഈ വൈസ് പ്രസിഡണ്ട് പദവി. പഞ്ചായത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഈ യുവ നേതാവിന്റെ പ്രവർത്തനങ്ങൾ ചക്കിട്ടപാറയിലെ പൊതുജനത്തിന് വിശ്വാസത്തിൽ എടുക്കാൻ പറ്റിയ പൊതുജന സമ്മതനായ രാഷ്ട്രീയക്കാരൻ. രാഷ്ട്രീയതയ്ക്ക് അപ്പുറം ചക്കിട്ടപാറയിലെ ജനങ്ങളുമായി അഗാധമായ വ്യക്തിബന്ധം സൂക്ഷിക്കുന്ന ജിതേഷ് മുതുകാടിന്റെ വിജയം ചക്കിട്ടപാറയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രമാണ്. സിപിഎമ്മിന്റെ ചെങ്കോട്ട എന്നറിയപ്പെടുന്ന ആറാം വാർഡ് പിടിച്ചെടുത്തുകൊണ്ടാണ് അദ്ദേഹം ഇപ്രാവശ്യം മെമ്പറായി മാറിയത്. ഈ വാർഡിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല വാർഡിലെ സ്ഥിരതാമസക്കാരനും പഞ്ചാ...

നിര്യാതയായി

Image
  കൂരാച്ചുണ്ട്: കല്ലാനോട് തൂവക്കടവിൽ താമസിക്കുന്ന പടലോടി പറമ്പിൽ രമേശന്റെ മകൾ രേഷ്മ (17 ) നിര്യാതയായി.  കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ +1 വിദ്യാർത്ഥിനിയാണ്.  ക്യാൻസർ രോഗ ബാധിതയായിരുന്നു.  സഹോദരങ്ങൾ: നിധീഷ്, സനുഷ്. മൃതസംസ്ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു

ബുൾ ബുൾ കിളികൾക്ക് സംരക്ഷണമൊരുക്കി റിട്ട. അധ്യാപകൻ

Image
  ബാലുശ്ശേരി:  നാടാകെ ജനം പുൽക്കൂടൊരുക്കി ക്രിസ്മസ് ആഘോഷിക്കുമ്പോൾ തന്റെ വീ ടിന്റെ മുറ്റത്തെ ചെടിയിൽ അമ്മ ക്കിളി ഒരുക്കിയ കൂട്ടിൽ വിരിഞ്ഞ കുഞ്ഞുങ്ങൾക്ക് അലോസരമാ കാതിരിക്കാൻ സ്വന്തം വീടിനെ നിശ്ശബ്ദമാക്കി കരുണയുടെ കരുതലായി ഈ റിട്ട.അധ്യാപ കൻ. ബാലുശ്ശേരി മുക്ക് പള്ളിക്കര വിഷ്ണു‌ ക്ഷേത്രത്തിനു സമീപം സിറ്റഡലിൽ പി.സി.പ്രകാശന്റെ വീട്ടുമുറ്റത്തെ ചെടിയിലുണ്ടാ ക്കിയ കൂട്ടിലാണു ബുൾ ബുൾ കിളി മുട്ടയിട്ടു രണ്ടു കുഞ്ഞുങ്ങ ളെ വിരിയിച്ചത്. കിളിയുടെ മുട്ട കൾ വിരിയാനും പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഭയപ്പെടാതിരിക്കാ നും വേണ്ടി വീടിനെ പരമാവധിനിശ്ശബ്ദമാക്കിയിരുന്നു. ദിവസങ്ങളോളം കുടിനരികിലെ ഷെഡിൽ നിന്നു കാർ സ്റ്റാർട്ട് ചെയ്യാതെയും ശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയുമാണു കൂ ട്ടിലെ കിളിക്കുഞ്ഞുങ്ങളെ പരി പാലിക്കുന്നത്. കുഞ്ഞുങ്ങളുടെ ഓരോ വളർച്ച ഘട്ടവും തന്നെ ആനന്ദിപ്പിച്ചതായി പി.സി.പ്രകാ ശൻ പറഞ്ഞു. കിളികൾക്കും ചിത്രശലഭങ്ങൾ ക്കും ഭക്ഷണം ഒരുക്കി നൽകിയും ഇദ്ദേഹം ആനന്ദം കണ്ടെത്തുന്നു. ഇതേ കാലയളവിൽ മുന്നാം തവ ണയാണ് ബുൾ ബുൾ ഇവിടെ കുടുകുട്ടി കുഞ്ഞുങ്ങളെ വിരിയി ച്ചത്. വാന നിരീക്ഷകനും ഹാം റേഡിയോ ഓപ്പറ...

കൂരാച്ചുണ്ട് പള്ളിയിൽ തിരുനാൾ കൊടിയേറി

Image
  കൂരാച്ചുണ്ട്: സെൻ്റ് തോമസ്ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീ ഹായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെ ബസ്ത്യാനോസിൻ്റെയും തിരു നാൾ കൊടിയേറി. ഇടവക വി കാരി ഫാ. വിൻസെന്റ് കണ്ടത്തി ൽ കൊടിയേറ്റ് കർമം നിർവഹി ച്ചു. തുടർന്ന് തിരുസ്വരൂപ പ്രതി ഷ്ഠ, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം എന്നിവ യ്ക്ക് രൂപത ചാൻസലർ റവ. ഡോ. സെബാസ്റ്റ്യൻ കവളക്കാട്ട് കാർമികത്വം വഹിച്ചു. അസിസ്റ്റ ന്റ്റ വികാരി ഫാ. മൈക്കിൾ നീലം പറമ്പിൽ സഹകാർമികത്വം വഹിച്ചു. പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ ആറിന് ആരാധ ന, 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.50ന് പ്രസുദേ ന്തി വാഴ്‌ച, അഞ്ചിന് ആഘോഷ മായ തിരുനാൾ കുർബാന, സ ന്ദേശം, റവ. ഡോ. ജേക്കബ് അ രീത്തറ കാർമികത്വം വഹിക്കും. 6.30 ന് ലദീഞ്ഞ്, ആഘോഷമാ യ തിരുനാൾ പ്രദക്ഷിണം (75 സ്വ ർണ കുരിശുകൾ വഹിച്ചുകൊ ണ്ടുള്ള തിരുനാൾ പ്രദക്ഷിണം ). രാത്രി 8.30ന് സമാപന ആശീർ വാദം, ആകാശ വിസ്മയം, വാദ്യ മേളങ്ങൾ എന്നിവയുണ്ടാകും. 30ന് തിരുനാൾ സമാപിക്കും.

കൂരാച്ചുണ്ട് അങ്ങാടിയിൽ ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

Image
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന പള്ളിയിലെ ഇടവക തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണം ന ടക്കുന്ന ഇന്ന് വൈകുന്നേരം 6.30 മു തൽ 9.30 വരെ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൂരാച്ചുണ്ട് പോലീസ് അറിയിച്ചു. ബാലുശേരി ഭാഗത്തുനിന്നും കല്ലാ നോട് ഭാഗത്തേക്ക് പോകേണ്ട വാ ഹനങ്ങൾ വട്ടച്ചിറ ജംഗ്ഷൻ- കൂരാ ച്ചുണ്ട് മേലെ അങ്ങാടി വഴിയും ബാ ലുശേരി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ടവ പതിയി ൽ ജംഗ്ഷനിൽ നിന്ന് പൊറാളി വ ഴി തിരിഞ്ഞും പോകണം. പേരാമ്പ്രയിൽനിന്നും കല്ലാനോ ട് ഭാഗത്തേക്കുള്ളവ കേളോത്തുവ യൽ -നരിനട-കാളങ്ങാലി മുക്കിൽ നിന്നും പൂവത്തും ചോല വഴിയും പേരാമ്പ്ര ഭാഗത്തു നിന്നും ബാലു ശേരി ഭാഗത്തേക്കുള്ളവ ഓഞ്ഞിൽ-പൊറാളി - പതിയിൽ ജംഗ്ഷൻ വ ഴിയും പോകണം. കല്ലാനോട് ഭാഗ ത്തുനിന്നും കൂട്ടാലിട, ബാലുശേരി ഭാഗത്തേക്കുള്ളവ കൂരാച്ചുണ്ട് മേ ലെ അങ്ങാടിയിൽ നിന്നും വട്ടച്ചിറ വഴിയും കല്ലാനോട് നിന്നും ചക്കിട്ട പാറ, പേരാമ്പ്ര ഭാഗത്തേക്കുള്ള വാ ഹനങ്ങൾ പൂവത്തുംചോല -കാള ങ്ങാലി മുക്ക്- നരിനട വഴിയും പോ കേണ്ടതാണ്.

ചക്കിട്ടപാറ പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ്തിരഞ്ഞെടുപ്പ് നാളെ.

Image
  ചക്കിട്ടപാറ: പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മെമ്പർമാരിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും.  നാളെ രാവിലെ 10.30 നു ചക്കിട്ടപാറ പഞ്ചായത്തിലേക്ക് നടക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയായി മോളി തോമസും ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പ് സമയത്തിന് മുൻപ് അവതരിപ്പിക്കാൻ ആണ് ഇടതു മുന്നണിയുടെ തീരുമാനം ചക്കിട്ടപാറ പഞ്ചായത്തിലേക്ക് നാളെ ഉച്ചയ്ക്ക് ശേഷം 2.30്ന് നടക്കുന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി ജിതേഷ് മുതുകാടും ഇടതു പക്ഷ ജനാധിപത്യ മുന്നണി വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയെയും തെരഞ്ഞെടുപ്പ് സമയത്തിന് മുൻപ്  അവതരിപ്പിക്കാൻ ആണ് ഇടതു മുന്നണിയുടെ തീരുമാനം

കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്

Image
കൂരാച്ചുണ്ട്: പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മെമ്പർമാരിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും.  കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് നാളെ  ഉച്ചയ്ക്ക് ശേഷം 2.30്ന് നടക്കുന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി ബിജു കടലാശ്ശേരിയും ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയായി K കുഞ്ഞമ്മദും മത്സരിക്കും പത്താം വാർഡിൽ നിന്ന് ബിജു കടലാശ്ശേരി 476 വോട്ടുകൾ നേടി 166 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.   പന്ത്രണ്ടാം വാർഡിൽ നിന്ന് K കുഞ്ഞമ്മദ് 476 വോട്ടുകൾ നേടി 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.  

കൂരാച്ചുണ്ട് പഞ്ചായത്തിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നാളെ.

Image
കൂരാച്ചുണ്ട്:    പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത  മെമ്പർമാരിൽ നിന്ന്പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്  നാളെ  നടക്കും.  നാളെ രാവിലെ 10.30 നു  കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് നടക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയായി സിനി ജിനോയും ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയായി അഡ്വ ഹസീനയും മത്സരിക്കും. സിനി ജിനോ ഒന്നാം വാർഡിൽ നിന്ന് 522 വോട്ടുകൾ നേടി 333 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു  അഡ്വ. ഹസീന നാലാം വാർഡിൽ നിന്ന് 453വോട്ടുകൾ നേടി 53 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ് മൃതദേഹം, കേസിൽ നിർണായക വഴിത്തിരിവ്; പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു, ലുക്ക് ഔട്ട് നോട്ടീസ്

Image
  പുനലൂർ മുക്കടവ് ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ ചാരുംമൂടിന് സമീപം വേടർപ്ലാവ് സ്വദേശി പാപ്പർ എന്ന അനിക്കുട്ടൻ(45) ആണ് കൊല നടത്തിയതെന്നാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ സെപ്റ്റംബർ 17 മുതൽ കാണ്മാനില്ല. ചിത്രങ്ങൾ സഹിതം രണ്ടാമത്തെ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ഷർട്ട്, മുണ്ട്, കറുപ്പ് / കാവി നിറത്തിലുള്ള ലുങ്കികൾ എന്നിവയാണ് സാധാരണ ധരിക്കുന്നത്. കാലിൽ പൊള്ളലേറ്റ മുറിവ് ഉണങ്ങിയ പാടുണ്ട്. ഇരുനിറം, മെലിഞ്ഞ ശരീരം, മിക്കപ്പോഴും ഷോൾഡർ ബാഗ് കൊണ്ട് നടക്കാറുണ്ടന്നും പോലീസ് പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ +919497987038 (പുനലൂർ പോലീസ് ഇൻസ്പെക്ടർ), +919497980205 (സബ് ഇൻസ്പെക്ടർ), 0475 2222700 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. ആദ്യം പേര് വ്യക്തമാക്കാതെയുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ ആയിരുന്നു പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലഭിച്ച തുമ്പിൽ നിന്നാണ് പ്രതിയെന്ന സം...

ഒരു നിമിഷത്തെ അശ്രദ്ധ, വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്. ഒടുവിൽ മരണത്തിന് കീഴടങ്ങി...

Image
 പാലക്കാട്: വെളളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടിൽ രാധാകൃഷ്ണൻ മരിച്ചു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ജ്യൂസ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് രാധാകൃഷ്ണൻ അബദ്ധത്തിൽ കുടിച്ചത്. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത‌ിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ ഇരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന കട നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നത്. ഇതാണ് അബദ്ധത്തിൽ കുടിച്ചത്.

മലയോരത്ത് ആലകൾ അരങ്ങൊഴിയുന്നു; ഒരു പരമ്പരാഗത തൊഴിൽ കൂടി മണ്ണടിയുന്നു.

Image
  കൂരാച്ചുണ്ട് : ഒരുകാലത്ത് കൂരാച്ചുണ്ടിലും ചക്കിട്ടപാറയിലും കണ്ടു ധാരാളം വന്നിരുന്ന ആലകൾ ഇന്ന് വിരലിലെണ്ണാവുന്നതായി മാറി. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് വേതനം ലഭിക്കാത്തത് ഈ മേഖല യെ പ്രതിസന്ധിയിലാക്കി. കത്തിയും വെട്ടുകത്തിയും മൂർച്ച കൂട്ടുന്ന ജോലി മാത്രമാ ണ് ഇപ്പോൾ ഇവിടെ നടക്കുന്ന ത്. കത്തി മൂർച്ച വയ്ക്കാൻ 100 രൂപയും വെട്ടുകത്തിക്ക് 130 രൂ പയുമാണ് കൂലി ആയി ലഭി ക്കുക. കത്തി, വെട്ടുകത്തി, വാൾ, അരിവാൾ, വാക്കത്തി, തൂമ്പ, മ ൺവെട്ടി, മഴു, താഴുകൾ തുട ങ്ങി നിരവധി ഉപകരണങ്ങൾ ആലകളിലാണ് ഉണ്ടാക്കിയിരു ന്നത്. കാർഷികോപകരണങ്ങ ളായ കലപ്പയും ഇരുമ്പ് ഉപക രണങ്ങളും ആലയിൽ രൂപപ്പെ ട്ടതാണ്. എന്നാൽ ഇവയിൽ പ ലതും ഇന്ന് ആധുനിക വ്യവ സായശാലയിൽ നിർമിക്കുന്ന തിനാൽ ആലകൾ ഇന്ന് കടു ത്ത പ്രതിസന്ധിയിലാണ്. കാടുവെട്ട് യന്ത്രം, ട്രില്ലറുകൾ തു ടങ്ങിയവ കാർഷികരംഗം കീ ഴടക്കിയതോടെ ആലകളിൽ പണി ഗണ്യമായി കുറഞ്ഞു. വരുമാനം തീരെ കുറവായ തോടെ പുതു തലമുറ പരമ്പ രാഗതമായി കൈമാറി കൊണ്ടിരിക്കുന്ന കുലത്തൊഴിലിനെ ഒഴിവാക്കി മറ്റു ജീവിതമാടുവെട്ട് യന്ത്രം, ട്രില്ലറുകൾ തു ടങ്ങിയവ കാർഷികരംഗം കീ ഴടക്കിയതോടെ ആലകളിൽ പണി ഗണ്യമായി കുറഞ്ഞു.  മൂർച്ച ...

വനംവകുപ്പിനെ മുട്ടുകുത്തിച്ച് വേലായുധന്റെ ഒറ്റയാൾ പോരാട്ടം

Image
  കോഴിക്കോട്: വന്യജീവിശല്യം മൂലമുള്ള കൃഷിനാശത്തിനു തുച്ഛമായ തുക നഷ്ട പരിഹാരം നൽകുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ച് കർഷകൻ്റെ ഒറ്റയാൾ നി യമപോരാട്ടം. വയനാട് പനമരം പഞ്ചാ യത്തിലെ നീർവാരം ഈസ്റ്റ് പരിയാര ത്തെ പി.ടി. വേലായുധൻ ഹൈക്കോട തിയിൽ വനംവകുപ്പിൻ്റെ നടപടികൾ തു റന്നു കാട്ടിയതിനെത്തുടർന്ന് കൃഷിക ളുടെ ആയുസ് കണക്കിലെടുത്ത് നഷ്ട പരിഹാര നിരക്കുകൾ വർധിപ്പിക്കുന്ന തിനായി വിശദമായ നിർദേശം സമർപ്പി ക്കാൻ വനംവകുപ്പ് പ്രിൻസിപ്പൽ സെക്ര ട്ടറി ചീഫ് വൈൽഡ് ലൈഫ് വാർഡനു നിർദേശം നൽകി. വേലായുധൻ ഉന്നയിച്ച ആവശ്യങ്ങ ളേറെയും ന്യായമാണെന്നു കണ്ട് വിഷ യത്തിൽ ഇടപെട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി വനംവകുപ്പിനു നിർദേ ശം നൽകുകയായിരുന്നു. ഇതുപ്രകാരം വേലായുധനുമായി ഹിയറിംഗ് നടത്തി യ ശേഷമാണു നഷ്ടപരിഹാരത്തുക വ ർധിപ്പിക്കുമെന്നു സർക്കാർ അറിയിച്ചി രിക്കുന്നത്. 2014 മുതൽ വിവിധ സർക്കാ ർ ഓഫീസുകളിൽനിന്നും കൃഷിയുമാ യി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നും ആധികാരികമായ രേഖകൾ ശേഖരിച്ച് 2020ലാണ് ഹൈക്കോടതിയെ സമീപി ച്ചതെന്ന് വേലായുധൻ ദീപികയോടു പ റഞ്ഞു. . പൊളിച്ചടുക്കിയത് വനംവകുപ്പിന്റെ വാദങ്ങൾ 2008 മുതൽ 2020 വരെയുള്ള കാലയ ളവിൽ വേലായുധൻ്റെ 375ല...

ക്രിസ്മസ് ആഘോഷത്തിനിടെ വൻ കവർച്ച; കുടുംബം പള്ളിയിൽ പോയ തക്കത്തിന് വീട്ടിൽ നിന്ന് കവർന്നത് 60 പവൻ സ്വർണം

Image
  ക്രിസ്മസ് രാത്രിയിൽ കാട്ടാക്കടയിൽ വൻമോഷണം. കാട്ടക്കോട് കൊറ്റൻകുഴി തൊഴുക്കൽകോണം ഷൈൻകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണം നഷ്ടമായതായി വീട്ടുകാർ പരാതിപ്പെട്ടു. ബുധൻ വൈകുന്നേരം ആറിനും ഒൻപതിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. വൈകുന്നേരം ആറ് മണിയോടെയാണ് ഷൈനും കുടുംബവും പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിന് പോയത്. രാത്രി ഒൻപതോടെ ഷൈനിൻ്റെ ഭാര്യ തിരിച്ചുവീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്തനിലയിലായിരുന്നു. കിടപ്പുമുറയിലെ അലമാര പരിശോധിച്ചപ്പോഴാണ് അതിൽ സൂക്ഷിച്ചിരുന്ന 60ൽ അധികം പവൻ വരുന്ന സ്വർണം നഷ്ടമായെന്ന് മനസിലാക്കുന്നത്. രാത്രിതന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്‌ധരടക്കം വീട്ടിലെത്തി പരിശോധന നടത്തും. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.