ബുൾ ബുൾ കിളികൾക്ക് സംരക്ഷണമൊരുക്കി റിട്ട. അധ്യാപകൻ

 



ബാലുശ്ശേരി:  നാടാകെ ജനം പുൽക്കൂടൊരുക്കി ക്രിസ്മസ് ആഘോഷിക്കുമ്പോൾ തന്റെ വീ ടിന്റെ മുറ്റത്തെ ചെടിയിൽ അമ്മ ക്കിളി ഒരുക്കിയ കൂട്ടിൽ വിരിഞ്ഞ കുഞ്ഞുങ്ങൾക്ക് അലോസരമാ കാതിരിക്കാൻ സ്വന്തം വീടിനെ നിശ്ശബ്ദമാക്കി കരുണയുടെ കരുതലായി ഈ റിട്ട.അധ്യാപ കൻ.

ബാലുശ്ശേരി മുക്ക് പള്ളിക്കര വിഷ്ണു‌ ക്ഷേത്രത്തിനു സമീപം സിറ്റഡലിൽ പി.സി.പ്രകാശന്റെ വീട്ടുമുറ്റത്തെ ചെടിയിലുണ്ടാ ക്കിയ കൂട്ടിലാണു ബുൾ ബുൾ കിളി മുട്ടയിട്ടു രണ്ടു കുഞ്ഞുങ്ങ ളെ വിരിയിച്ചത്. കിളിയുടെ മുട്ട കൾ വിരിയാനും പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഭയപ്പെടാതിരിക്കാ നും വേണ്ടി വീടിനെ പരമാവധിനിശ്ശബ്ദമാക്കിയിരുന്നു. ദിവസങ്ങളോളം കുടിനരികിലെ ഷെഡിൽ നിന്നു കാർ സ്റ്റാർട്ട് ചെയ്യാതെയും ശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയുമാണു കൂ ട്ടിലെ കിളിക്കുഞ്ഞുങ്ങളെ പരി പാലിക്കുന്നത്. കുഞ്ഞുങ്ങളുടെ ഓരോ വളർച്ച ഘട്ടവും തന്നെ ആനന്ദിപ്പിച്ചതായി പി.സി.പ്രകാ ശൻ പറഞ്ഞു.

കിളികൾക്കും ചിത്രശലഭങ്ങൾ ക്കും ഭക്ഷണം ഒരുക്കി നൽകിയും ഇദ്ദേഹം ആനന്ദം കണ്ടെത്തുന്നു. ഇതേ കാലയളവിൽ മുന്നാം തവ ണയാണ് ബുൾ ബുൾ ഇവിടെ കുടുകുട്ടി കുഞ്ഞുങ്ങളെ വിരിയി ച്ചത്.

വാന നിരീക്ഷകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ പി. സി.പ്രകാശൻ ശാസ്ത്ര പ്രചാര ണങ്ങൾക്കും നേതൃത്വം നൽകു ന്നു. ബാലുശ്ശേരി സ്വര രഞ്ജിനി യിലെ ഗായകനുമാണു ഇദ്ദേഹം.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി