കാട്ടു പന്നി ആക്രമണത്തിൽ പരിക്കേറ്റ സഹോദരങ്ങളെ ജനപ്രതിനിധികൾ സന്ദർശിച്ചു.

 


കൂരാച്ചുണ്ട്: കഴിഞ ദിവസം കാട്ടു പന്നി ആക്രമണത്തിൽ പരിക്ക് പറ്റിയ തച്ചറോത്ത് ചാലിൽ സീമയുടെ മക്കളായ സായ് കൃഷ്ണൻ, സഞ്ജു കൃഷ്ണൻ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ, വൈസ് പ്രസിഡണ്ട് ബിജു കടലാശ്ശേരി,വാർഡ് മെമ്പർ ആൻസമ്മ, മുൻ വാർഡ് മെമ്പർ സിമിലി ബിജു, തുടങ്ങിയവർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30 ഓട് കൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പുളിവയൽ അങ്ങാടിക്ക് സമീപം വെച്ചാണ് കാട്ട് പന്നികൾ ആക്രമിച്ചത്, സഞ്ജു കൃഷ്ണന് താടിക്കാണ് പരുക്കേറ്റത്, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരേയും നാളെ മെഡിക്കൽ കോളേജിലേക്ക് (ദന്തൽ വിഭാഗം ) റഫർ ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ ഭാഗത്തു നിന്നുമുള്ള എല്ലാ സഹായവും ചെയ്യുമെന്ന് ഇവർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. 

കാളങ്ങാലി, പൂവ്വത്തും ചോല, ഓട്ടപ്പാലം , പുളിവയൽ, കേളോത്ത് വയൽ തുടങ്ങി പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം നിരന്തരം ആവർത്തിക്കുന്നതിൽ ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. ഇരുചക്ര, മുചക്ര യാത്രികരും ആശങ്കയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. അതിൽ പലരും ഇന്നും ചികിൽസയിൽ കഴിയുന്നു. പഞ്ചായത്തിലെ കർഷകരും വലഞ്ഞിരിക്കുകയാണ്. വാഴ, കപ്പ, ചേന, ഇഞ്ചി, മഞ്ഞൾ, തെങ്ങിൻ തൈ തുടങ്ങിയവ പന്നിക്കൂട്ടം കുത്തിയിളക്കി നശിപ്പിക്കുന്നത് പതിവാണ്. കാട്ട് പന്നി ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ നാളെ പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്തിട്ടുള്ള ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥൻമാർ പങ്കെടുക്കുന്ന യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും സാധ്യമായ നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിൽ കൃത്യമായ ഇടപെടൽ നടത്തുമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.



Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി