മലയോരത്ത് ആലകൾ അരങ്ങൊഴിയുന്നു; ഒരു പരമ്പരാഗത തൊഴിൽ കൂടി മണ്ണടിയുന്നു.

 


കൂരാച്ചുണ്ട് : ഒരുകാലത്ത് കൂരാച്ചുണ്ടിലും ചക്കിട്ടപാറയിലും കണ്ടു ധാരാളം വന്നിരുന്ന ആലകൾ ഇന്ന് വിരലിലെണ്ണാവുന്നതായി മാറി. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് വേതനം ലഭിക്കാത്തത് ഈ മേഖല യെ പ്രതിസന്ധിയിലാക്കി.

കത്തിയും വെട്ടുകത്തിയും മൂർച്ച കൂട്ടുന്ന ജോലി മാത്രമാ ണ് ഇപ്പോൾ ഇവിടെ നടക്കുന്ന ത്. കത്തി മൂർച്ച വയ്ക്കാൻ 100 രൂപയും വെട്ടുകത്തിക്ക് 130 രൂ പയുമാണ് കൂലി ആയി ലഭി ക്കുക.

കത്തി, വെട്ടുകത്തി, വാൾ, അരിവാൾ, വാക്കത്തി, തൂമ്പ, മ ൺവെട്ടി, മഴു, താഴുകൾ തുട ങ്ങി നിരവധി ഉപകരണങ്ങൾ ആലകളിലാണ് ഉണ്ടാക്കിയിരു ന്നത്. കാർഷികോപകരണങ്ങ ളായ കലപ്പയും ഇരുമ്പ് ഉപക രണങ്ങളും ആലയിൽ രൂപപ്പെ ട്ടതാണ്. എന്നാൽ ഇവയിൽ പ ലതും ഇന്ന് ആധുനിക വ്യവ സായശാലയിൽ നിർമിക്കുന്ന തിനാൽ ആലകൾ ഇന്ന് കടു ത്ത പ്രതിസന്ധിയിലാണ്. കാടുവെട്ട് യന്ത്രം, ട്രില്ലറുകൾ തു ടങ്ങിയവ കാർഷികരംഗം കീ ഴടക്കിയതോടെ ആലകളിൽ പണി ഗണ്യമായി കുറഞ്ഞു. വരുമാനം തീരെ കുറവായ തോടെ പുതു തലമുറ പരമ്പ രാഗതമായി കൈമാറി കൊണ്ടിരിക്കുന്ന കുലത്തൊഴിലിനെ ഒഴിവാക്കി മറ്റു ജീവിതമാടുവെട്ട് യന്ത്രം, ട്രില്ലറുകൾ തു ടങ്ങിയവ കാർഷികരംഗം കീ ഴടക്കിയതോടെ ആലകളിൽ പണി ഗണ്യമായി കുറഞ്ഞു.

 മൂർച്ച കൂട്ടാനും വായ്ക്കല പോയത് നന്നാക്കാനും മാത്രമാണ് ഇന്ന് കൊല്ല ആലകളിൽ ആളുകളെത്തുന്നതെന്നും.   കരിക്കുള്ള ചിരട്ട, മൂർച്ച വപ്പിക്കാനുള്ള അരം തുടങ്ങി എല്ലാറ്റിനും വിലയും കൂടി. ഒരു കത്തിയുണ്ടാക്കാൻ രണ്ട് ദിവസം വേണമെന്നും വാങ്ങുന്നത് 180-200 രൂപയും. അതിൻ്റെ പകുതി വിലയ്ക്ക് അവ കടയിൽ നിന്നും വാങ്ങാൻ കിട്ടും. പക്ഷെ തങ്ങളുടെ തൊഴിലിന്റെ പേര് കാത്തുകൊണ്ടുണ്ടാക്കുന്ന ഒരു കത്തിയുടെയും ഗുണമോ ആയുസോ പുറത്ത് നിന്ന് വാങ്ങുന്നവയ്ക്കുണ്ടാവില്ലെന്ന് കൊല്ലപ്പണി ചെയ്യുന്നവർ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു

ഈ കുലതൊഴിൽ വഴി ഇനിയൊരു നല്ല കാലമില്ലെന്ന് മനസിലാക്കിയതിനാൽ തൻ്റെ മക്കളിൽ ഒരാളെ പോലും  കൊല്ലപ്പണി പഠിപ്പിച്ചില്ലയെന്നും തൻ്റെ ആലയും അടച്ചുപൂട്ടുകയാണെന്നും ഞങ്ങളുടെ കുലത്തെ സംരക്ഷിക്കാനുള്ള ഒരു ആനുകൂല്യങ്ങളും പരിഗണനകളും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ലയെന്നും കൊല്ലപ്പണി ചെയ്യുന്നവർ  കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.


 വരുമാനം തീരെ കുറവായ തോടെ പുതു തലമുറ പരമ്പ രാഗതമായി കൈമാറി കൊ ണ്ടിരിക്കുന്ന കുലത്തൊഴിലി നെ ഒഴിവാക്കി മറ്റു ജീവിതമാർഗങ്ങളിലേക്ക് തിരിഞ്ഞു. പ ഴയ തലമുറയിലെ പ്രായം ചെന്നവർ മാത്രമാണ് ഇന്ന് ആലകളിൽ പണിക്ക് സജീവ മായിട്ടുള്ളൂ. വരും മാസങ്ങ ളിൽ കൊയ്ത്‌തു കാലം ആ കുമ്പോഴേക്കും കൂടുതൽ തൊ ഴിൽസാധ്യതകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.



Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി