കൂരാച്ചുണ്ടിൽ കാട്ടുപന്നികളുടെ ആക്രമണം തടയുവാൻ അടിയന്തിര യോഗം ചേർന്നു

 


കൂരാച്ചുണ്ട്: കാട്ടുപന്നികളുടെ ആക്രമണം കൊണ്ട് കൃഷിനാശവും, ആളപായവും ഉണ്ടാകുന്നത് തടയുവാനും, പ്രശ്നപരിഹാരത്തിനുമായി പഞ്ചായത്ത് ഭരണസമിതി വിളിച്ച ചേർത്ത അടിയന്തിര യോഗം പ്രസിഡണ്ട് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിജു കടലാശ്ശേരി, വാർഡ് മെമ്പർമാരായ ചെറിയാൻ മാസ്റ്റർ, പ്രഭീഷ് തളിയോത്ത്, ആൻസമ്മ എം ജെ, എൻ കെ കുഞ്ഞമ്മദ്, സണ്ണി മാസ്റ്റർ കാനാട്ട്, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, കിഫാ പ്രതിനിധി അലക്സ് ഒഴുകയിൽ, രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജു കാരക്കട, കുര്യൻ ചെമ്പനാനി, വി എസ് ഹമീദ്, ഏ കെ പ്രേമൻ, സൂപ്പി തെരുവത്ത്, തോമസ് കുമ്പുക്കൽ, വിത്സൺ പാത്തിച്ചാലിൽ, ഓ ഡി തോമസ്, വി ജെ സണ്ണി, തുടങ്ങിയവർ പ്രസംഗിച്ചു.


കക്കയം ഫോറെസ്റ് ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തു. കാട്ടുപന്നി ശല്യം അതി രൂക്ഷമായ ഓട്ടപ്പാലം പ്രദേശത്തെ ഹോട്ട്സ്പോട്ട് ആയി കണക്കാക്കി 2026 ജനുവരി പത്തിനകം എംപാനൽ ഷൂട്ടർമാരെ ഉപയോഗിച്ച്‌ വെടിവെച്ച് കൊല്ലുവാൻ തീരുമാനിച്ചു. ഇതിനായി ജില്ലക്കകത്തും നിന്നും പുറത്ത് നിന്നും ഷൂട്ടർമാരെ കണ്ടെത്തി നിയോഗിക്കുവാൻ തീരുമാനിച്ചു. കാട്ടുപന്നി ശല്യം ലഘൂകരിക്കുവാനായി പഞ്ചായത്ത് തലത്തിൽ റാപിഡ് റെസ്പോൻഡ്‌സ് ടീo (ആർ ആർ ടി) രൂപീകരിക്കുവാനും സ്ഥിതിഗതികൾ വിലയിരുത്തുവാനായി എല്ലാ മാസവും ഇവരുടെ യോഗം ചേരുവാനും തീരുമാനിച്ചു.


കാട്ടുപന്നികൾ പെറ്റു പെരുകുവാൻ ഇടയുള്ള കാട് പിടിച്ച് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും പൊതു ഇടങ്ങളും കണ്ടെത്തി പഞ്ചായത്ത് ഭരണ സമിതിയെ അറിയിക്കുവാനായി പ്രത്യേക ഗ്രൂപ്പിനെ നിയോഗിക്കുവാൻ തീരുമാനിച്ചു. സ്ഥലം എം പി, എം എൽ എ, ജില്ലാതല വനം വകുപ്പ് ഓഫീസർമാർ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് അടിയന്തിര യോഗം കൂടുവാൻ തീരുമാനിച്ചു. വാർഡുകളിൽ ഷൂട്ടർമാരെ നിയയോഗിക്കുന്ന പക്ഷം പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുവാനായി അതാത് വാർഡ് മെമ്പർമാർ അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തുവാൻ തീരുമാനിച്ചു. ജില്ലയുടെ പുറത്ത് നിന്നും ഷൂട്ടർമാരെ നിയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അതിനു വേണ്ട ചിലവുകൾ പഞ്ചായത്ത് ഫണ്ടിൽ നിന്നും കണ്ടെത്തുവാൻ തീരുമാനിച്ചു.



Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി