ചക്കിട്ടപാറ പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ്തിരഞ്ഞെടുപ്പ് നാളെ.

 



ചക്കിട്ടപാറ: പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മെമ്പർമാരിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും.

 നാളെ രാവിലെ 10.30 നു ചക്കിട്ടപാറ പഞ്ചായത്തിലേക്ക് നടക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയായി മോളി തോമസും ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പ് സമയത്തിന് മുൻപ് അവതരിപ്പിക്കാൻ ആണ് ഇടതു മുന്നണിയുടെ തീരുമാനം

ചക്കിട്ടപാറ പഞ്ചായത്തിലേക്ക് നാളെ ഉച്ചയ്ക്ക് ശേഷം 2.30്ന് നടക്കുന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി ജിതേഷ് മുതുകാടും ഇടതു പക്ഷ ജനാധിപത്യ മുന്നണി വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയെയും തെരഞ്ഞെടുപ്പ് സമയത്തിന് മുൻപ്  അവതരിപ്പിക്കാൻ ആണ് ഇടതു മുന്നണിയുടെ തീരുമാനം


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി