അറിയിപ്പ്


 ചക്കിട്ടപാറയിലെ മലയോര ഹൈവേ പ്രശ്‌നം: ചക്കിട്ടപാറ പഞ്ചായത്ത് അടിയന്തര യോഗം ഇന്ന് ചേരുന്നു.


ചക്കിട്ടപാറ:  മാസങ്ങളായി ചക്കിട്ടപാറ, ചെമ്പ്ര ടൗണുകളിൽ മുടങ്ങിക്കിടക്കുന്ന മലയോര ഹൈവേ പ്രവർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത്  ഭരണ സമിതി ഇന്ന് അടിയന്തര യോഗം  ചേരുന്നു.

ഇന്നു ഉച്ചക്ക് 12.30 ആണ് യോഗം ചേരുന്നത്. മുൻ ഭരണ സമിതിയുടെ ഇടപെടലിൽ വിവേചനം ആരോപിച്ച് ചില ചക്കിട്ടപാറ അങ്ങാടിയിലെ  വ്യാപാരികളും കെട്ടിട ഉടമകളും പൊതു പ്രവർത്തകരും ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു. 

50 വർഷത്തിലധികമായി ചക്കിട്ടപാറ ടൗണിന്റെ മധ്യഭാഗത്തെ സ്‌റ്റേഷനറി കച്ചവടക്കാരനായ എം.കെ.രാമൻ്റെ   സ്വന്തം കെട്ടിടം പൂർണ്ണമായി പൊളിച്ചു മാറ്റിയിരിക്കുവാണ്. കച്ചവടം നടത്താൻ ബദൽ സംവിധാനം ഏർപ്പെ ടുത്തി കൊടുക്കുമെന്ന് മുൻ ഭരണ സമിതി അംഗങ്ങൾ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് രാമൻ പറയുന്നു. 

ചക്കിട്ടപാറ അങ്ങാടിയിലെ   കടകൾക്ക് മുന്നിൽ കരാറുകാർ വലിയ കുഴികൾ നിർമ്മിച്ചതും വൻ പ്രതിഷേധത്തിന് ഇടയാക്കി.

ഇതിനെല്ലാം പരിഹാരം കാണാൻ ആണ്   ഇന്ന്  യോഗം ചേരുന്നതെന്നു പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി