കൂരാച്ചുണ്ട് അങ്ങാടിയിൽ എം സി എഫ് ഗോഡൗണിൽ അഗ്നിബാധ
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള പ്രധാന മാലിന്യ ശേഖരണ കേന്ദ്രത്തോട് ചേർന്ന ഗ്രൗണ്ടിൽ പാഴ് വസ്തുക്കൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം പ്രദീപിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെയും നേതൃത്വത്തിൽ ഫയർ യൂണിറ്റ് സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ടതു കാരണം തീപിടുത്തം എം സി എഫിന് അകത്തേക്ക് പടരാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. നിലയത്തിലെ ഉദ്യോഗസ്ഥരായ ജി ബി സനൽ രാജ്, കെ പി വിപിൻ, എം കെ ജിഷാദ്, ആരാദ് കുമാർ, ഹോം ഗാർഡ് എ. എം രാജീവൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Comments
Post a Comment