തീയിൽ കുരുത്ത യുവ നേതാവ്
ചക്കിട്ടപാറ: തീയിൽ കുരുത്ത ജിതേഷ് മുതുകാട്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി സ്ഥാനം ഏറ്റെടുക്കുമ്പോൾ ഒരു ചരിത്രം സൃഷ്ടിക്കുകയാണ് ജിതേഷ് മുതുകാട് എന്ന യുവ നേതാവ്. കലാസാംസ്കാരിക സാമൂഹിക സേവന രംഗത്ത് ചക്കിട്ടപാറക്ക് സുപരിചിതനായ യുവ സാരഥി ചക്കിട്ടപാറയിലെ സമര പോരാട്ടങ്ങളിൽ കോൺഗ്രസിന്റെ ജ്വലിക്കുന്ന യുവതുർക്കി, നീണ്ട കാലത്തെ കാത്തിരിപ്പിന്, അതിനായുള്ള ശ്രമങ്ങൾക്കും ചക്കിട്ടപാറയിലെ ജനങ്ങൾ സമ്മാനിച്ച ഒരു വിജയ കിരീടം തന്നെയാണ് ഈ വൈസ് പ്രസിഡണ്ട് പദവി. പഞ്ചായത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഈ യുവ നേതാവിന്റെ പ്രവർത്തനങ്ങൾ ചക്കിട്ടപാറയിലെ പൊതുജനത്തിന് വിശ്വാസത്തിൽ എടുക്കാൻ പറ്റിയ പൊതുജന സമ്മതനായ രാഷ്ട്രീയക്കാരൻ. രാഷ്ട്രീയതയ്ക്ക് അപ്പുറം ചക്കിട്ടപാറയിലെ ജനങ്ങളുമായി അഗാധമായ വ്യക്തിബന്ധം സൂക്ഷിക്കുന്ന ജിതേഷ് മുതുകാടിന്റെ വിജയം ചക്കിട്ടപാറയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രമാണ്. സിപിഎമ്മിന്റെ ചെങ്കോട്ട എന്നറിയപ്പെടുന്ന ആറാം വാർഡ് പിടിച്ചെടുത്തുകൊണ്ടാണ് അദ്ദേഹം ഇപ്രാവശ്യം മെമ്പറായി മാറിയത്. ഈ വാർഡിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല വാർഡിലെ സ്ഥിരതാമസക്കാരനും പഞ്ചായത്ത് മുൻപ്രസിഡന്റ് കെ സുനിലിനായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിനപ്പുറം വ്യക്തി കേന്ദ്രീകൃതമായ പ്രചാരണ ശൈലിയാണ് ഉണ്ടായിരുന്നത് ജിതേഷ് മുതുകാട് എന്ന പോരാളിക്ക് എതിരെ നിരവധിയായ വ്യക്തി അധിക്ഷേപങ്ങൾ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള എല്ലാ നുണപ്രചാരണങ്ങളെയും വ്യക്തിഹത്യകളെയും തകർത്തെറിഞ്ഞു കൊണ്ടാണ് ജിതേഷ് മുതുകാട് വിജയിയായി മാറിയത് അപരനായി മത്സരിച്ച ജിതേഷ് എന്ന ആളും തിരഞ്ഞെടുപ്പ് കാലത്ത് ജിതേഷ് മുതുകാടന് വെല്ലുവിളി ഉയർത്തി. ചക്കിട്ടപാറക്കാരെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ 20 വർഷമായി അഴിമതിയിൽ മുങ്ങി കുളിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമര പോരാട്ടങ്ങളിൽ ജിതേഷ് മുന്നിൽ നിന്ന് നയിച്ചു. വോട്ട് ചേർക്കലിലെ ക്രമമില്ലായ്മ വാർഡ് വിഭജനത്തിലെ അശാസ്ത്രീയത ഇതെല്ലാം ഒരു ഉദാഹരണങ്ങൾ മാത്രമായിരുന്നു. മലയോര കർഷകന്റെ ജീവിതപ്രശ്നങ്ങളിൽ സമരമുഖത്ത് ജിതേഷ് തിളങ്ങി നിന്നു. ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിലെ അഴിമതി കഥകൾ പുറത്തുകൊണ്ടുവരാൻ മുൻപന്തിയിൽ തന്നെ ഈ യുവസാരഥി ഉണ്ടായിരുന്നു. ഇങ്ങനെ ചക്കിട്ടപാറയെ സംബന്ധിച്ച എല്ലാത്തരം ഇടതുപക്ഷത്തിന്റെ കെടുകാര്യസ്ഥത നിറഞ്ഞ ഭരണത്തിനെതിരെ പോരാട്ട ഭൂമികയിൽ ഒരു പോരാളിയെ പോലെ ജിതേഷ് മുതുകാട് പോരാടി. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായി അവരുടെ രാഷ്ട്രീയ പൊതുവേദികളിൽ ഈ നേതാവ് വിധേയനായി തീർന്നു. ഇത്തരത്തിലുള്ള എല്ലാ ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളെയും മാറ്റിമറിച്ചുകൊണ്ട് ചക്കിട്ടപാറയിലെ പൊതുജനം ജിതേഷിനൊപ്പം നിന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിലുള്ള സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ജിതേഷിന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിപ്പാ കാലത്തെ പ്രവർത്തനങ്ങൾ ഇതെല്ലാം ഒരോ ഉദാഹരണങ്ങൾ മാത്രമാണ്. ജിതേഷ് മുതുകാട് വൈസ് പ്രസിഡണ്ട് ആകുന്നത് ഈ നാട്ടിലെ പൊതു സമൂഹം പ്രതീക്ഷയോടുകൂടിയാണ് നോക്കി കാണുന്നത് വികസനം മുരടിപ്പിൽ തുടരുന്ന ചക്കിട്ടപാറയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുവാനും രാഷ്ട്രീയത്തിനപ്പുറം പൊതുജനത്തെ കേൾക്കുവാനും അവരുടെ കാര്യങ്ങളിൽ കൃത്യമായി ഇടപെടുവാനും ജിതേഷ് മുതുകാടിന് സാധിക്കുമെന്ന് ചക്കിട്ടപാറക്കാർ വിശ്വസിക്കുന്നു വിശ്വസിക്കുന്നു...

Comments
Post a Comment