ഒരു നിമിഷത്തെ അശ്രദ്ധ, വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്. ഒടുവിൽ മരണത്തിന് കീഴടങ്ങി...
പാലക്കാട്: വെളളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടിൽ രാധാകൃഷ്ണൻ മരിച്ചു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ജ്യൂസ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് രാധാകൃഷ്ണൻ അബദ്ധത്തിൽ കുടിച്ചത്. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ ഇരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന കട നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നത്. ഇതാണ് അബദ്ധത്തിൽ കുടിച്ചത്.

Comments
Post a Comment