കൂരാച്ചുണ്ട് പഞ്ചായത്തിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നാളെ.
കൂരാച്ചുണ്ട്: പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മെമ്പർമാരിൽ നിന്ന്പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും.
നാളെ രാവിലെ 10.30 നു കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് നടക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയായി സിനി ജിനോയും ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയായി അഡ്വ ഹസീനയും മത്സരിക്കും.
സിനി ജിനോ ഒന്നാം വാർഡിൽ നിന്ന് 522 വോട്ടുകൾ നേടി 333 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
അഡ്വ. ഹസീന നാലാം വാർഡിൽ നിന്ന് 453വോട്ടുകൾ നേടി 53 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

Comments
Post a Comment