കൂരാച്ചുണ്ട് അങ്ങാടിയിൽ ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം



കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന പള്ളിയിലെ ഇടവക തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണം ന ടക്കുന്ന ഇന്ന് വൈകുന്നേരം 6.30 മു തൽ 9.30 വരെ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൂരാച്ചുണ്ട് പോലീസ് അറിയിച്ചു. ബാലുശേരി ഭാഗത്തുനിന്നും കല്ലാ നോട് ഭാഗത്തേക്ക് പോകേണ്ട വാ ഹനങ്ങൾ വട്ടച്ചിറ ജംഗ്ഷൻ- കൂരാ ച്ചുണ്ട് മേലെ അങ്ങാടി വഴിയും ബാ ലുശേരി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ടവ പതിയി ൽ ജംഗ്ഷനിൽ നിന്ന് പൊറാളി വ ഴി തിരിഞ്ഞും പോകണം.


പേരാമ്പ്രയിൽനിന്നും കല്ലാനോ ട് ഭാഗത്തേക്കുള്ളവ കേളോത്തുവ യൽ -നരിനട-കാളങ്ങാലി മുക്കിൽ നിന്നും പൂവത്തും ചോല വഴിയും പേരാമ്പ്ര ഭാഗത്തു നിന്നും ബാലു ശേരി ഭാഗത്തേക്കുള്ളവ ഓഞ്ഞിൽ-പൊറാളി - പതിയിൽ ജംഗ്ഷൻ വ ഴിയും പോകണം. കല്ലാനോട് ഭാഗ ത്തുനിന്നും കൂട്ടാലിട, ബാലുശേരി ഭാഗത്തേക്കുള്ളവ കൂരാച്ചുണ്ട് മേ ലെ അങ്ങാടിയിൽ നിന്നും വട്ടച്ചിറ വഴിയും കല്ലാനോട് നിന്നും ചക്കിട്ട പാറ, പേരാമ്പ്ര ഭാഗത്തേക്കുള്ള വാ ഹനങ്ങൾ പൂവത്തുംചോല -കാള ങ്ങാലി മുക്ക്- നരിനട വഴിയും പോ കേണ്ടതാണ്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി