കൃഷി ഭവൻ അറിയിപ്പ്
കൂരാച്ചുണ്ട് കൃഷിഭവനിൽ പച്ചക്കറി വികസന പദ്ധതി - പോഷകത്തോട്ടം കിറ്റ് വിതരണ പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉത്ഘാടനം ചെയ്തു.
കൃഷി ഭവൻ ഓഫീസർമാരായ ദൃശ്യ, രാജി, വൈസ് പ്രസിഡൻ്റ് ബിജു കടലാശ്ശേരി, മുൻ പ്രസിഡൻ്റ് ഓകെ അമ്മദ്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു
വിളകളിലെ കീട രോഗ നിയന്ത്രണത്തിനും വിള ആരോഗ്യ പരി പരിപാലനത്തിനും അത്യുത്തമമായ
1.സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി, 2.ട്രൈക്കോഡെർമ
3.സൂഡോമോണാസ്
4.ഡോളൊമൈറ്റ്
5.സമ്പൂർണ (micro nutrient mixture)
6.ഫിഷ് അമിനോ ആസിഡ്
7.നീം സോപ്പ്
8.ചെടി മുരിങ്ങ
9.അഗത്തി ചീര
10.പച്ചക്കറി തൈകൾ
തുടങ്ങി പത്ത് ഇനങ്ങൾ ഉൾകൊള്ളിച്ച് കൊണ്ട് പോഷക ത്തോട്ടം കിറ്റ് കൃഷിഭവനിൽ വില്പനക്കെത്തും.
800 രൂപ വിലയുള്ള കിറ്റ് 300 രൂപക്കാണ് കർഷകർക്ക് നൽകുന്നത് ( 500 രൂപ സബ്‌സിഡി )

Comments
Post a Comment