കരിയാത്തുംപാറയിൽ വീണ്ടും മുങ്ങി മരണം

 



കൂരാച്ചുണ്ട് :  കോഴിക്കോട്  രാമനാട്ടുകരയിൽ  നിന്നു കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയ   വാഴപ്പെറ്റത്തറ അഹമ്മദിന്റെയും നസീമ പി.കെയുടെയും മകൾ  അബ്രാറ കെ ടി (7) ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടടുത്തയിരുന്നു  സംഭവം.

    കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഗേറ്റിൽ നിന്ന് 100 മീറ്റർ അകലെ അരയ്ക്ക് താഴെ വെള്ളമുള്ള ഭാഗത്ത് കളിച്ച് കൊണ്ടിരിക്കെയാണ് കുട്ടി മുങ്ങിതാണത്. 
ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ ലൈഫ് ഗാർഡും വിനോദ സഞ്ചാരികളും ചേർന്ന് കൂരാച്ചുണ്ടിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്നും MMC മൊടക്കല്ലൂരിലേക്ക് അടിയന്തര ചികിത്സക്കായി കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഫറോക്ക് ചന്ത ഗവ. എൽപി സ്കൂളിലെ ഒന്നാം ക്ലാ സ് വിദ്യാർഥിനിയാണ് അബ്റാറ. സഹോദരൻ ഹാ രിസ് ഇതേസ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. കബറടക്കം ഇന്ന്    (30/12/2025) ഉച്ചയ്ക്ക് ഫറോക്ക് പേട്ട ജുമാ മസ്‌ജിദ് കബറിസ്ഥാനിൽ


വിനോദ സഞ്ചാരത്തിന് വരുന്ന മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് ഇത്തരം അപകടങ്ങൾ പലപ്പോഴായി സംഭവിക്കുന്നതെന്ന് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ സ്റ്റാഫ്‌ പറഞ്ഞു. രണ്ട് ലൈഫ് ഗ്വാർഡുമാർ ജോലിക്കുണ്ടെങ്കിലും വലിയ വെള്ളക്കെട്ടുള്ള ഭാഗത്തെ അവർ ശ്രദ്ധിക്കുകയുള്ളൂ. കൊച്ചു കുട്ടികൾ കളിക്കുന്നിടങ്ങൾ മാതാ പിതാക്കൾ ശ്രദ്ധയോടെ വീക്ഷിച്ചില്ലെങ്കിൽ ഇത്തരം അപകടങ്ങൾ തുടർക്കഥയാകും. ഇവിടെ വരുന്ന വിനോദ സഞ്ചാരികളുടെ പ്രധാന വിനോദമെന്നത് പുഴയിലറങ്ങി കുളിക്കുക എന്നത് തന്നെ.പക്ഷെ അതികം ആഴമില്ലാത്ത നീരൊഴുക്കാണെങ്കിലും സാധാരണത്തെക്കാൾ തണുപ്പുള്ള വെള്ളവും അപകടം പതിയിരിക്കുന്ന കുഴികളും സുലഭമാണിവിടം. ഇത്തരം ചതിക്കുഴികൾ പലപ്പോഴായി പല ജീവനുകൾ എടുത്തിട്ടുണ്ട് പാറക്കടവിൽ.



Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി