കൂരാച്ചുണ്ടിൽ മകരത്തിന് കാത്തുനിൽക്കാതെ ചക്കയും മാങ്ങയും നേരത്തെ കായ്ച്ചു

 


കൂരാച്ചുണ്ട്: ധനുമാസ കുളിരിലും മക രത്തിലെ തണുപ്പിലും കാ യ്‌ക്കേണ്ട പ്ലാവും മാവും ഇത്ത വണ നേരെത്തെ കായകൾ പി ടിച്ച് മുപ്പെത്തി. സാധാരണയാ യി ധനുമാസത്തിലാണ് മാവുക ളും പ്ലാവുകളും പൂക്കുന്നത്. എ ന്നാൽ ഇത്തവണ ഇവ പൂക്കേ ണ്ട സമയത്ത് ചക്കയും മാങ്ങ യും വിളഞ്ഞു.

സങ്കരയിനം മാവുകൾ കഴി ഞ്ഞ വർഷം പൂത്തിരുന്നുവെങ്കി ലും മാങ്ങ പിടിച്ചിരുന്നില്ല. വിയ റ്റ്നാം യേർലിയെന്ന ചെറിയ പ്ലാവുകൾ കാലഭേദമില്ലാതെ ക യ്ക്കാറുണ്ട്. എന്നാൽ നാടൻ പ്ലാവ് ഇങ്ങനെ കായ്ക്കുന്നത് അപൂർവമാണ്.

കൂരാചുണ്ടിൽ കാലങ്ങാലി, പൂവ്വത്തും ചോല, കേളോത്ത് വയൽ, കരിയത്തും പാറ ഭാഗങ്ങളിൽ ചക്ക പാകമായി തുടങ്ങി.

പലയിടങ്ങളിലും സ ങ്കരയിനം മാവുകളാണ് മാസങ്ങൾക്ക് മുമ്പെ പൂത്തതും കാ യ പിടിച്ചതും. എന്നാൽ നാടൻ മാവുകൾ ഇതുവരെ പൂക്കുക യോ മാങ്ങ ഉണ്ടാവുകയോ ചെയ്തിട്ടില്ല. മണ്ണിലെയും അന്തരീ ക്ഷത്തിലെയും ചൂട്, വെള്ളം എന്നീ ഘടകങ്ങളാണ് സസ്യ ങ്ങൾ പൂക്കുന്നതിനും കായ പി ടിക്കുന്നതിനും കാരണമാകു ന്നത്. ഇക്കാരണങ്ങളാണ് ഇ ങ്ങനെ മാവും പ്ലാവും നേര ത്തെ പൂക്കാൻ കാരണം. കൂടാതെ പാതയോരങ്ങളിൽ വാഹനങ്ങളുടെ ചൂടും പുകയും മാവ് പൂക്കുന്നതിന് കാരണമായി ട്ടുണ്ടാകാമെന്നുമാണ് സസ്യ ഗവേഷകർ പറയുന്നത്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി