മോളി; ജന ഹൃദയം കവർന്ന നേതാവ്
ചക്കിട്ടപാറ: മോളി ആയിത്തമറ്റത്തിൽ.., മണ്ണിനോട് മല്ലടിച്ചു ജീവിക്കുന്ന ഒരു കർഷക കുടുംബത്തിലെ വീട്ടമ്മ. കോൺഗ്രസ് പ്രവർത്തക, തൊഴിലാളികളും മറ്റ് ഇതര തൊഴിലാളികളും കർഷകരും ജീവിക്കുന്ന പൂഴിത്തോട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരിയായ പൊതുപ്രവർത്തകയായിരുന്നു. സംഘടന പൊതുപ്രവർത്തക സംഘാടക മികവ്, ജനസമ്മതി, പ്രാസംഗിക, യുഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഏറ്റവും ആദ്യം ഇടം നേടുകയും
പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തത് മോളി തോമസ് ആയിരുന്നു. കുറഞ്ഞ ദിനങ്ങൾ കൊണ്ടുതന്നെ പൂഴിത്തോട് കാരുടെയും സാധാരണക്കാരുടെയും ഹൃദയം കവർന്ന മാറ്റങ്ങൾ ഇല്ലാത്ത നാട്ടുകാരിയിൽ ഈ ജനകീയത കണ്ടുകൊണ്ടാവണം, ഇവർക്കെതിരെ മോളി എന്ന നാമത്തിൽ രണ്ട് അപരകൾ സ്ഥാനാർത്ഥികളായി വന്നിരുന്നു രണ്ടു അപരകൾ കൂടി നേടിയത് 8 വോട്ടുകൾ .
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച് മോളി ആയിത്തിമറ്റം 450 വോട്ടുകൾ നേടിയപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അൽഫോസ 309 വോട്ടുകൾ നേടി
സാധാരണക്കാരുടെ പ്രശ്നങ്ങളിൽ തന്റേതായ രീതിയിൽ ഇടപെടൽ നടത്തുവാനും മലയോര കർഷകന്റെ പ്രശ്നങ്ങളിൽ ഇടപെടുവാനും മോളി തോമസിന് സാധിച്ചിട്ടുണ്ട്..

Comments
Post a Comment