തോണികാഴ്ച; കരിയാത്തുംപാറ - തോണിക്കടവ് ടൂറിസം ഫെസ്‌റ്റ്



കൂരാച്ചുണ്ട്: ജനുവരി 17, 18, 19 തീയ്യതികളിൽ കരിയാത്തും പാറ,തോണിക്കടവിൽ വെച്ച് നടക്കുന്ന ടൂറിസം  ഫെസ്‌റ്റിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്ത് സംസംരിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സിനി ജിനോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം TMC ചെയർമാനും ബാലുശ്ശേരി MLA യുമായ ശ്രീ. Adv. K. M. സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻ്റ് ബിജു കടലാശ്ശേരി, വാർഡ് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ഡാർളി പുല്ലംകുന്നേൽ, ബിന്ദു മോൾ തോമസ്, K കുഞ്ഞമ്മദ്, അഡ്വ ഹസീന.. തുടങ്ങിയവർ സംസാരിച്ചു 


കക്കയം, കരിയാത്തും പാറ, തോണിക്കടവ് തുടങ്ങി കേരളത്തിന്റെ ടൂറിസം ഭുപടത്തിൽ ഇടം പിടിച്ച ഒട്ടനവധി ടൂറിസം ഇടങ്ങൾ നമുക്ക് ഉണ്ട് എന്ന് നമ്മൾ സ്വയം അഹങ്കരിക്കുമ്പോഴും അതിന്റെ ടൂറിസം വരുമാനത്തിൽ നിന്നും ഒരു ചില്ലിക്കാശുപോലും നമ്മുടെ പഞ്ചായത്തിന് ലഭിക്കുന്നില്ല എന്നുള്ള യാഥാർത്ഥ്യം കൂടി നമ്മൾ മനസ്സിലാക്കണം, ഏതെങ്കിലും ഒരു സഞ്ചാരി വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരിക്കുമ്പോഴും ഗതാഗത തടസ്സം മൂലം സഞ്ചാരികൾക്ക് സമയ നഷ്ടം ഉണ്ടാകുമ്പോഴും കുറ്റപ്പെടുത്താനും നാട്ടുകാരുടെ ചീത്ത വിളി കേൾക്കാനുമുള്ള ഒരു ഉപക കരണമായ് മാറാൻ ഈ ഭരണ സമിതിക്ക് താല്പര്യമില്ലാത്തതു കൊണ്ടുതന്നെ അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം വരുമാനത്തിന്റെ പത്ത് ശതമാനം പഞ്ചായത്തിന് കൈമാറാൻ മുൻപ് TMC എടുത്ത തീരുമാനം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സിനി ജിനോ MLA ക്ക് നിവേദനം കൈമാറി.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു