കക്കയം ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താനായി തിരച്ചിൽ
കൂരാച്ചുണ്ട്: കക്കയം ഡാമിലേക്കുള്ള സൈറ്റ് റോഡിൽ അമ്മ തട്ടുകടയുടെ സമീപത്തെ റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കക്കയം ടൗണിൽ നിന്ന്ഡാം സൈറ്റ് റോഡിലൂടെ കാറിൽ പോകുകയായിരുന്ന യുവാവാണ് കടുവയെ ആദ്യം കണ്ടത്. തൊട്ടടുത്ത് വന പ്രദേശമായതിനാൽ ഇവിടെ നിന്ന് റോഡിലേക്ക് ഇറങ്ങിയതാണ് കടുവ. എന്നാൽ വാഹനങ്ങൾ കണ്ടിട്ടും യാതൊരു കൂസലും ഇല്ലാതെ വളരെ പതുക്കെ റോഡിലൂടെ നടന്ന് അടുത്തുള്ള കാടു മൂടിയ പ്രദേശത്തേക്ക് കടക്കുകയായിരുന്നു.
ഇന്നലെ അമ്പലക്കുന്ന് ഭാഗത്ത് പുലർച്ചെ റബർ ടാപ്പിങ് നടത്തിയില്ല. രാത്രിയിലും കടുവയുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു.
ഇടക്കിടെ ഡാം സൈറ്റ് റോഡിൽ കടുവയെ കാണുന്നത് കുടുംബങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ സി.വിജിത്തിന്റെ നേതൃത്വ ത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മുൻകരുതൽ നിർദേ ശങ്ങൾ നൽകി.

Comments
Post a Comment